ബോബി ചെറ്റയാണ്.നല്ല 916 ചെറ്റ.അതിർവരമ്പുകളില്ലാതെ തന്റെ കാര്യസാധ്യത്തിന് വേണ്ടി അയാൾ എന്ത് നാറിയ കളിയും കളിക്കും. നന്മ ഒട്ടും ഇല്ല. നാർകോട്ടിക്സ് ഡർട്ടി ബിസിനസ്സായി കരുതുന്ന നന്മയുള്ള കള്ളക്കടത്തിൽ അയാൾക്ക് താൽപര്യവുമില്ല.അയാൾക്ക് വേണ്ടത് പണവും പവറുമാണ്.അതിന് അയാൾ ആരെയും കരുവാക്കും അതിലേക്കുള്ള വഴിമാത്രമാണ് അയാൾക്ക് പ്രിയദർശിനിയും അവളുടെ അച്ഛന്റെ രാഷ്ട്രീയവുമെല്ലാം.
സിനിമയുടെ ഒരു ഘട്ടത്തിലും ബോബിക്ക് പതർച്ചയുണ്ടാവുന്നില്ല. അതിപ്പോ സ്റ്റീഫൻ സാക്ഷാൽ അബ്രഹാം ഖുറേഷിയാണ് താനെന്ന് പറഞ്ഞു നേരെ വന്ന് മുന്നിൽ നിന്നാലും മിക്കവാറും അയാൾക്ക് പുല്ല് വിലയായിരിക്കും.എല്ലാ പ്ലാനും തകർന്ന് ഫിയോടോർ തന്നെ കൊല്ലാൻ വരുമ്പോഴും ബോബി തോൽക്കാൻ തയ്യാറല്ല.ഒരു കൈ നോക്കാൻ റെഡിയാണ്. സ്റ്റീഫനും അഞ്ച് പത്ത് ശിങ്കിടികളും കൂടി ഫിയോടൊറിന്റെ ആളുകളെ തട്ടുമ്പോഴും ബോബി ഒറ്റക്കാണ് അവരെ നേരിടുന്നത്.ഈ പറയുന്ന സയ്യിദ് മസൂദിന്റെ മുട്ടൻ ടീമിന്റെ ഒന്നും ബാക്കിങ് ഇല്ലാതെ ഒറ്റക്ക് കളിച്ചിട്ട് ഈ ലെവൽ എത്തിയ ഭീകരനാണ് ബോബി.ബോബിക്ക് ഒന്നിനോടും കമ്മിറ്റ്മെന്റ് ഇല്ലെന്ന് അടിവരയിട്ട് തെളിയിക്കുന്ന സീനാണ് മകളെ ശല്യം ചെയ്യുന്നത് പ്രിയദർശിനി ചോദ്യം ചെയ്യുമ്പോഴുള്ള അയാളുടെ ഞെട്ടിക്കുന്ന ഡയലോഗ്.
എന്റെ മകളെ തൊടുന്നോടാ എന്നാക്രോശിക്കുന്ന പ്രിയദർശിനിയോട് വളരെ സിംപിളായി ബോബി ‘തൊടും’ എന്ന് തന്നെ പറയുന്നുണ്ട്.(damn.!)അതും ഒട്ടും പതർച്ചയില്ലാതെ വളരെ കോണ്ഫിഡൻസോഡ് കൂടി തന്നെ.!!!അവിടെ തകർന്ന് പോകുന്നുണ്ട് പ്രിയദർശിനിയുടെ വീര്യം. ക്ലൈമാക്സിൽ ബൈബിൾ വചനമൊക്കെ കാണാതെ പഠിച്ചു ഹോം വർക്ക് ചെയ്ത് തന്നെ തട്ടാൻ വരുന്ന സ്റ്റീഫനും അയാളിൽ യാതൊരു പേടിയോ ഇളക്കമോ ഉണ്ടാക്കുന്നില്ല.
പാവം സ്റ്റീഫൻ ഇതൊക്കെ കഷ്ടപ്പെട്ട് പറയുമ്പോഴും കൊല്ലുന്നെങ്കി വേഗം തീർത്തിട്ട് പോടാ കോപ്പെ എന്ന പുച്ഛം കലർന്ന റിയാക്ഷനിട്ടാണ് ബോബി ഇരിക്കുന്നതും.സ്റ്റീഫൻ തന്നെ ഒരു നിമിഷം കരുതിക്കാണും ‘ഇവനിതെന്തോന്ന് ജന്മം’ , നമ്മൾ ഇത്രേം ബിൽഡ് അപ്പ് ഇട്ട് ഇവനെ കൊല്ലാൻ പോവുമ്പോഴും ഒരുമാതിരി ആളെ പുച്ഛിക്കുന്ന് എന്ന് 😀😀😁
മരണം വരെ അചഞ്ചലനായ നായകനെ പേടിക്കാത്ത മലയാളത്തിലെ വളരെ ചുരുക്കം വരുന്ന കിടിലം വില്ലന്മാരിൽ ഒരാൾ.
ലുസിഫെറിലെ ഏറ്റവും അടിപൊളിയും സ്ട്രോങ്ങുമായ ക്യാരക്ട്ർ .
Bobby – One of the most ruthless,daring badass villain of recent times