താൻ കറുത്തവനാണ് കറുപ്പും വെള്ളയും വെറും കളറാണ്

0
82
Vidhya Vijay
അമേരിക്കയിൽ കഴിഞ്ഞാഴ്ച ഉണ്ടായ സംഭവം എല്ലാരും അറിഞ്ഞിരിക്കും.കടയിലെ തട്ടിപ്പ് അന്വേഷിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥനൻ സംശയകരമായ സാഹചര്യത്തിൽ കണ്ട ജോർജ് ഫ്ലോയ്ഡ് എന്ന ആഫ്രിക്കൻ-അമേരിക്കൻ വംശജനെ കാൽമുട്ട് കഴുത്തിലമർത്തി കൊലപ്പെടുത്തി.
ഇതോടൊപ്പം ചേർത്ത് വെക്കാവുന്ന സംഭവമാണ് കറുത്ത നിറത്തോട് നമ്മുടെ സമൂഹത്തിനുള്ള വെറുപ്പ്.അത് അരക്കിട്ടുറപ്പിക്കുന്നതിൽ പ്രധാന പങ്കുണ്ട് സിനിമക്ക്. ഇന്ത്യൻ സിനിമകളിൽ ഇന്നും ഈ നിറത്തെ അധിക്ഷേപിച്ചുകൊണ്ട് കോമഡിയുണ്ടാക്കാറുണ്ട്.
ഇതേ അധിക്ഷേപങ്ങൾ തന്റെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അവതരിപ്പിക്കുമ്പോൾ അതിന്റെ ഇരയായി തന്നെ ചിത്രീകരിക്കുകയും അതേ സിനിമകളിൽ തന്നെ ഇതിനെ ഹാസ്യാവത്കരിച്ചു ആളുകളെ അധിക്ഷേപിക്കുകയും ചെയ്യുന്ന ഒരു പ്രത്യേകതരം മനുഷ്യനാണ് അറ്റ്ലി.
താൻ കറുത്തവനാണ് കറുപ്പും വെള്ളയും വെറും കളറാണ് എന്ന് പറഞ്ഞു മോട്ടിവേഷൻ കൊടുക്കുന്ന അറ്റ്‌ലി തന്നെ തന്റെ രാജാ റാണി എന്ന സിനിമയിൽ കോമഡിക്ക് വേണ്ടി കറുത്ത അങ്ങനൊരു കഥാപാത്രത്തെ പടച്ചുവിടുന്നു.അയാളെ അധിക്ഷേപിച്ചുകൊണ്ട് നായകനും ഫ്രണ്ടും ആളുകളെ ചിരിപ്പിക്കുന്നു.
ബിഗിൽ പടത്തിൽ മോടിവേഷൻ എന്നും പറഞ്ഞ് വണ്ണമുള്ള ഒരാളെ ബോഡി ഷേമിങ് ചെയ്യുന്നു.!
ഇത് പറയാൻ കാരണം ഈ ഒരു നിറത്തിന്റെ പേരിൽ ഒരുപാട് അവഹേളനം ഏറ്റുവാങ്ങുന്ന വ്യക്തിയാണ് അറ്റ്ലി.ഭാര്യയുമൊത്തുള്ള അയാളുടെ ഫോട്ടോ എവിടെ കണ്ടാലും ഒരുപറ്റമാളുകൾ അയാളെ നിറത്തിന്റെ പേരിൽ ആക്ഷേപിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ ഇരയാക്കപെടുന്ന വ്യക്തിതന്നെ ഇത് തമാശക്കുള്ള ഒരു ടൂളാക്കുന്നത് കഷ്ടമാണ്.! മാറ്റം അനിവാര്യമാണ് !