ഞാൻ വിസിലടിക്കും കയ്യടിക്കും എന്നോട് കളിക്കാൻ വന്നാ കരണകുറ്റിക്കും അടിക്കും

0
136

Vidhya Vijay

“ഞാൻ വിസിലടിക്കും കയ്യടിക്കും എന്നോട് കളിക്കാൻ വന്നാ ചെലപ്പോ കരണകുറ്റിക്കും അടിക്കും അതെന്റെ സ്പോർട്‌സ്മാൻ സ്പിരിറ്റ്”

ഓർത്തിരിക്കാൻ പാകത്തിന് മികച്ച നെഗറ്റീവ് വേഷങ്ങൾ വളരെ വിരളമായെ സംഭവിക്കാറുള്ളൂ.പലപ്പോഴും നായകന് കൊടുക്കുന്ന ഇമ്പോർട്ടൻസ് എഴുത്തുകാർ പ്രതിനായകന് കൊടുക്കാറും ഇല്ല.പേരിനൊരു വില്ലനെ അവസാനം നായകന് ഇടിച്ചു തോൽപിക്കാൻ പാകത്തിന് സെറ്റ് ആക്കി നിർത്താറാണ് മിക്ക കമേർഷ്യൽ മാസ് മസാല സിനിമകളിലെയും അവസ്ഥ. ഇതിൽ നിന്നും വ്യത്യസ്തമാണ് അൻവർ റഷീദിന്റെ 2 സിനിമകളും.ചോട്ടാ മുംബൈ & രാജമാണിക്യം.

രണ്ടിലേയും വില്ലന്മാർ നായകനുമായി കട്ടക്ക് പിടിച്ചു നിൽക്കാൻ പാകത്തിന് കരുത്തരനാണ്. വലിയ സ്ക്രീൻ സ്‌പേസ് 2 പേർക്കും ഇല്ലെങ്കിൽ പോലും സ്‌ട്രോങ് കഥാപാത്രങ്ങളാണ്. പക്ഷെ ചോട്ടാ മുംബൈയിലെ നടേശനെക്കാളും താല്പര്യം തോന്നിയത് സൈമൺ നാടാരെയാണ്.ഫുൾ ടൈം എയർ പിടിച്ചു നിൽക്കാത്ത വില്ലൻ.കിടിലം പഞ്ച് ഡയലോഗ്‌സ്.പ്രത്യേകിച്ചു ഷോബി തിലകന്റെ ഡബ്ബിങ് നല്ല മാച്ചും ആയിരുന്നു. രഞ്ജിത്ത് ഏറ്റവും മികച്ച രീതിയിൽ പെർഫോം കൂടി ചെയ്തപ്പോൾ മലയാളത്തിലെ മികച്ച വില്ലന്മാരുടെ പട്ടികയിലേക്ക് ചേർത്ത് വക്കാൻ പാകത്തിന് രാജമാണിക്യത്തിലെ സൈമൺ നാടാരും യോഗ്യനായി.