പഴയ ശ്രീനിവാസൻ സിനിമകളെ പോലെ കുമ്പളങ്ങി നൈറ്റ്‌സിലും ഉണ്ട് ചില മെമ്മറബിൾ ഡയലോഗ്സ്

41

Vidhya Vijay

ഓർമ്മയിൽ നിൽക്കുന്ന അല്ലേൽ നമുക്ക് കേട്ട പാടെ സ്‌ട്രൈക്കിങ് ആയി തോന്നുന്ന സംഭാഷണങ്ങൾ എന്നും സിനിമയുടെ ഒരു പ്ലസ് പോയിന്റാണ്.പണ്ട് ശ്രീനിവാസൻ സിനിമകളുടെ മുഖ്യ ആകർഷണം ഒരു ഇത് പോലെ സിംപിൾ ആയ പക്ഷെ മനസ്സിൽ തങ്ങി നിൽക്കുന്നതും പിന്നീട് നമ്മൾ നിത്യ ജീവിതത്തിൽ സ്ഥിരം ഉപയോഗിച്ച് വരുന്നതുമായിരുന്നു.
1.പോളണ്ടിനെ കുറിച്ചു ഒരക്ഷരം മിണ്ടി പോകരുത്.
2.നമുക്ക് ചോയ്ച്ച് ചോയ്ച്ച് പൂവാം.
3.എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ
4.എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം.
അങ്ങനെ പോകുന്നു ലിസ്റ്റ്.ഇതെല്ലാം എപ്പോഴെലും നമ്മൾ ഡെയ്‌ലി ലൈഫിൽ ഉപയോഗിച്ചതായിരിക്കും.പക്ഷെ പുതിയ സിനിമകളിൽ പഞ്ച് ഡയലോഗ് ഒക്കെ ഉണ്ടേലും ഇത് പോലെ memorable ആയ നമുക്ക് എടുത്തു ഉപയോഗിക്കാൻ പറ്റുന്ന സംഭവങ്ങൾ പൊതുവെ കുറവാണ്.
അങ്ങനെ അടുത്തു വന്നതിൽ ഒരുപാട് റിയൽ ലൈഫിൽ റിലേറ്റ് ചെയ്ത് ഉപയോഗിക്കാൻ പറ്റിയ സംഭാഷണങ്ങൾ ഉണ്ടായിരുന്ന സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്.
1എന്തൊരു പ്രഹസനമാണ് സജി.
2എന്തൊക്കെ ചെയ്യ്തിട്ടും അങ്ങട് മെന ആവണില്ലാലോ സജി
3മൊതലെടുക്കുവാണോ സജി.
4ഷമ്മി ഹീറോയാടാ
5കുട്ടി ഈ ബാഹ്യ സൗന്ദര്യത്തിൽ വിശ്വസിക്കുന്ന ആളാണല്ലേ
6ബോണി പറയാൻ പറഞ്ഞു
7എന്തൊരു പേടിയാ മോളെ ഇത്..
ഇങ്ങനെ കുമ്പളങ്ങിയിലെ കൊറേ ഡയലോഗ്സ് നമുക്ക് നിത്യ ജീവിതത്തിൽ യൂസ് ചെയ്യാൻ പറ്റുന്ന സംഭവങ്ങളായിരുന്നു.