കാസ്റ്റിംഗ് കൗച്ചിനെതിരെ വിദ്യാ ബാലൻ.
കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതികരണവുമായി ബോളിവുഡ് താരം വിദ്യാ ബാലൻ. താൻ നേരിട്ട സംഭവങ്ങൾ പങ്കുവെച്ച് ഒരു ബോംബ് പൊട്ടിക്കുകയാണ് താരം . താരത്തിന്റെ കമന്റുകളാണ് ഇപ്പോൾ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്.
ബോളിവുഡിൽ വിദ്യാ ബാലൻ സെലക്ടീവായി സിനിമകൾ ചെയ്യുന്നതിൽ മികവ് പുലർത്തുന്നു. ഇൻഡസ്‌ട്രിയിൽ അവൾ തനിക്കായി ഒരു പ്രത്യേക ഇമേജ് സൃഷ്ടിച്ചു. അടുത്തിടെ കാസ്റ്റിംഗ് കൗച്ചിനെതിരെ അവൾ അഭിപ്രായം തുറന്നുപറഞ്ഞു . കാസ്റ്റിംഗ് കൗച്ച് താനും നേരിട്ടിട്ടുണ്ടെന്ന് അവർ പറഞ്ഞു. പക്ഷേ, ബുദ്ധിപൂർവ്വം അതിൽ നിന്ന് കരകയറിയെന്നും അവർ പറഞ്ഞു. ഒരു സംവിധായകൻ തന്നോട് മോശമായി പെരുമാറി എന്നാണു താരം പറയുന്നത്
ഭാഗ്യവശാൽ ഞാൻ കാസ്റ്റിംഗ് കൗച്ച് കാടത്തത്തിൽ പെട്ടില്ല. ഇൻഡസ്ട്രിയിലേക്ക് കടക്കും മുൻപ് പലരും എന്നോട് പറഞ്ഞിട്ടുണ്ട് ഇവിടുത്തെ അവസ്ഥ ഭയാനകമാണെന്ന്. അതുകൊണ്ടാണ് എന്റെ മാതാപിതാക്കൾ ഭയന്ന് എന്നെ സിനിമയിലേക്ക് അയയ്‌ക്കാത്തത്. എന്നാൽ ഇതുവരെ കാസ്റ്റിംഗ് കൗച്ചിനെ നേരിട്ടിട്ടില്ല, പക്ഷേ ഒരു തവണ കഷ്ടിച്ച് രക്ഷപ്പെട്ടു,” വിദ്യാ ബാലൻ വെളിപ്പെടുത്തി.
കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട സംഭവം താൻ ഒരിക്കലും മറക്കില്ലെന്നും വിദ്യാ ബാലൻ പറഞ്ഞു. “ഒരു പരസ്യ ചിത്രീകരണത്തിനായി ചെന്നൈയിൽ പോയപ്പോൾ ഒരു സംവിധായകൻ എന്നോട് മോശമായി പെരുമാറാൻ ശ്രമിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി എത്തിയതായിരുന്നു. അവിടെവെച്ച് സംവിധായകനെ കണ്ടു. അയാളുടെ പുതിയ ചിത്രത്തിൽ അഭിനയിക്കാമെന്ന് ഞാൻ ഏറ്റിരുന്നു. ഞങ്ങളൊരു കോഫി ഷോപ്പിൽ വെച്ചാണ് കണ്ടത്. എന്നാൽ, അയാൾ റൂമിൽ പോയി സംസാരിക്കാമെന്ന് പറഞ്ഞു.എനിക്ക് കാര്യം മനസിലായി. മുറിയിൽ ഞാൻ ഒറ്റക്കായിരുന്നു. ഈ സന്ദർഭം ഞാൻ ബുദ്ധിപൂർവം നേരിട്ടു. റൂമിലെത്തിയ ഉടനെ വാതിൽ തുറന്നിട്ടു. അതോടെ പുറത്ത് പോകുന്നതാണ് നല്ലതെന്ന് അയാൾക്ക് മനസിലായി. പിന്നീട് ആ സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കി’ – വിദ്യാ ബാലൻ വ്യക്തമാക്കി.”
ഹ്യൂമൻസ് ഓഫ് ബോംബൈക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയത്. കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. നിരവധി വാണിജ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ വിദ്യാ ബാലൻ “ഡേർട്ടി പിക്ചർ” എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. കരിയറിൽ വലിയ ബ്രേക്ക് കിട്ടി. ഇതോടെ തുടർച്ചയായി ലേഡി ഓറിയന്റഡ് ചിത്രങ്ങൾ ചെയ്യുന്നതിൽ ശ്രദ്ധിക്കുന്നു.