Vidya Vishwambharan

നീല്‍ ആംസ്‌ട്രോങ്ങിന് പിന്നാലെ ബസ് ആല്‍ഡ്രിന്‍, അലന്‍ ഷെപ്പേഡ്, ഇയൂഗന്‍ സെര്‍നാന്‍ എന്നിങ്ങനെ 12 മനുഷ്യര്‍ ചന്ദ്രനിലെത്തിയിട്ടുണ്ട്. എന്നാല്‍ ഈ പട്ടികയില്‍ ഒരു പെണ്‍ സാന്നിധ്യം പോലുമില്ല. എന്നാൽ ആര്‍ട്ടിമിസ് 2 ചന്ദ്ര ദൗത്യത്തിലൂടെ ക്രിസ്റ്റീന കോക്! ചരിത്രം തിരുത്തി കുറിക്കാൻ ഒരുങ്ങുകയാണ് .
എന്നാൽ ക്രിസ്റ്റീനക്ക് ഒപ്പം പരിഗണിച്ചിരുന്ന മറ്റു വനിതാ ബഹിരാകാശ സഞ്ചാരികൾ ആരൊക്കെ ആണ് എന്ന് നോക്കാം .

????‍???? കൈല ബാരണ്‍
***********************
34കാരിയായ കൈല വാഷിങ്ടണിലെ റിച്ച്‌ലാന്റ് സ്വദേശിയാണ്. ബഹിരാകാശത്ത് 176 ദിവസവും രണ്ട് മണിക്കൂറും 39 മിനിറ്റും ചെലവഴിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷമായി നാസയുടെ ബഹിരാകാശ യാത്രികയായ കൈലയാണ് ഈ സാധ്യതാ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെയാള്‍. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ന്യൂക്ലിയര്‍ എൻജിനീയറിങ്ങില്‍ ബിരുദം. 2021 നവംബര്‍ 10ന് സ്‌പേസ് എക്‌സിന്റെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ക്രൂ 3 ദൗത്യത്തിന്റെ ഭാഗമായി. ആറര മണിക്കൂര്‍ ബഹിരാകാശ നടത്തം വിജയകരമായി പൂര്‍ത്തിയാക്കി. ഈ ദൗത്യത്തിന്റെ ഫ്‌ളൈറ്റ് എൻജിനീയറായിരുന്നു കൈല.

 ????‍???? നിക്കോള്‍ മന്‍
*********************
പരിചയസമ്പന്നയായ പൈലറ്റാണ് എന്നതാണ് നിക്കോള്‍ മന്നിന്റെ പ്രധാന യോഗ്യത. ഇറാഖിലും അഫ്ഗാനിസ്ഥാനിലുമായി 47 കോംപാക്ട് മിഷനുകളില്‍ ഭാഗമായിട്ടുണ്ട് നിക്കോള്‍. 25 വ്യത്യസ്ത വിമാനങ്ങളിലായി 2,500 മണിക്കൂര്‍ വിമാനം പറത്തിയതിന്റെ experience ഉണ്ട്.

????‍???? ആനി മക്ലെയിൻ
******************
വാഷിങ്ടണിലെ സ്‌പോകെയ്ന്‍ സ്വദേശിയായ 43കാരി. ബഹിരാകാശത്ത് 203 ദിവസവും 15 മണിക്കൂറും 16 മിനിറ്റും ചെലവഴിച്ചിട്ടുണ്ട്. ഇറാഖില്‍ ഹെലിക്കോപ്റ്റര്‍ പറത്തിയിട്ടുള്ള പരിചയമ്പന്നയായ പൈലറ്റാണ് ആനി. അസ്‌ട്രോഅന്നിമല്‍ എന്നാണ് ആനിയുടെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര്. ഇംഗ്ലിഷ് വുമണ്‍സ് പ്രീമിയര്‍ഷിപ്പില്‍ റഗ്ബി കളിച്ചിട്ടുണ്ട് ആനി. ഈ കായിക ഇനം തന്നെയാണ് ആനിയെ കൂടുതല്‍ ശാരീരികമായും മാനസികമായും കരുത്തുറ്റവളാക്കി മാറ്റിയതും

????‍???? ജെസീക്ക മെയർ
***********************
ബഹിരാകാശത്ത് 204 ദിവസവും 15 മണിക്കൂറും 19 മിനിറ്റും കഴിഞ്ഞിട്ടുണ്ട് ഈ 45കാരി. അഞ്ചാം വയസുമുതല്‍ ബഹിരാകാശയാത്ര സ്വപ്‌നം കാണുന്നുണ്ട് അമേരിക്കയിലെ മേനേ സ്റ്റേറ്റ്സിൽ കഴിയുന്ന ജെസീക്ക. അഞ്ചു വയസുള്ളപ്പോള്‍ ജെസീക്കയോട് സ്‌കൂളില്‍ നിന്നും എന്താവാനാണ് ആഗ്രഹമെന്ന് വരക്കാന്‍ പറഞ്ഞു. ചന്ദ്രനില്‍ അമേരിക്കന്‍ പതാകയുമായി നില്‍ക്കുന്ന പെണ്‍കുട്ടിയെയാണ് ജെസീക്ക വരച്ചത്.
2020ല്‍ ടൈം മാഗസിന്റെ ഏറ്റവും സ്വാധീനം ചെലുത്തുന്ന വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു ജെസീക്ക. ക്രിസ്റ്റീനയ്ക്കൊപ്പം 2019ല്‍ ആദ്യ വനിതാ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ വ്യക്തി കൂടിയാണ് ജെസീക്ക.

????‍???? ജാസ്മിന്‍ മോഗ്‌ബെലി
*******************************
നാവികസേന ഹെലിക്കോപ്റ്റര്‍ പൈലറ്റ്, നാസ സഞ്ചാരി, ടെസ്റ്റ് പൈലറ്റ് എന്നിങ്ങനെ പല വിശേഷണങ്ങളും ചേരും ജാസ്മിന്. ഇതുവരെ ബഹിരാകാശത്തേക്ക് യാത്ര ചെയ്തിട്ടില്ല ഇരട്ടക്കുട്ടികളുടെ അമ്മയായ ഈ 39കാരി. മാര്‍ച്ചില്‍ നാസയുടെ ഐഎസ്എസിലേക്കുള്ള സ്‌പേസ് എക്‌സ് ക്രൂ 7 ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2023 ഓഗസ്റ്റിലായിരിക്കും ഈ ദൗത്യം സംഭവിക്കുക. മോഗ്‌ബെലിയുടെ ആദ്യ ബഹിരാകാശ യാത്രയാവും ഇത്. ഇറാനിയന്‍ പാരമ്പര്യമുള്ള ജാസ്മിന്‍ പശ്ചിമ ജര്‍മനിയിലാണ് ജനിച്ചത്. പിന്നീട് ഇവരുടെ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. നാവികസേന ടെസ്റ്റ് പൈലറ്റ് എന്ന നിലയില്‍ 150 ദൗത്യങ്ങളിലായ 2000 മണിക്കൂര്‍ ഇവര്‍ വിമാനം പറത്തിയിട്ടുണ്ട്. 25 വ്യത്യസ്ത വിമാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

????‍???? കേറ്റ് റൂബിന്‍സ്
***********************
കലിഫോര്‍ണിയയിലെ നാപ സ്വദേശിയായ കേറ്റ് റൂബിന്‍സ് 300 ദിവസവും ഒരു മണിക്കൂറും 31 മിനിറ്റും ബഹിരാകാശത്ത് കഴിഞ്ഞിട്ടുണ്ട്. 2016 ജൂലൈ ഏഴിനാണ് ബഹിരാകാശത്തെത്തുന്ന 60–ാമത്തെ വനിതയായി കേറ്റ് റൂബിന്‍സ് മാറിയത്. ബഹിരാകാശത്ത് ആദ്യമായി ഡിഎന്‍എ സീക്വന്‍സ് പൂര്‍ത്തിയാക്കിയ മൈക്രോബയോളജിസ്റ്റാണ് കേറ്റ് റൂബിന്‍സ്. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം കഴിഞ്ഞ സ്ത്രീകളില്‍ രണ്ടാംസ്ഥാനത്തുണ്ട് ഈ 43കാരി.

????‍???? ജെസീക്ക വാട്കിൻസ്
****************************
കൊളറാഡോ സ്വദേശിയായ ജെസീക്കയ്ക്ക് 34 വയസേയുള്ളൂവെങ്കിലും 42 ദിവസം 23 മണിക്കൂർ 45 മിനിറ്റ് ബഹിരാകാശത്ത് കഴിഞ്ഞ സഞ്ചാരിയാണ്. നാസയുടെ സ്‌പേസ് എക്‌സ് ക്രൂ 4 ദൗത്യത്തിലെ മിഷന്‍ സ്‌പെഷലിസ്റ്റായിരുന്നു ഈ ജിയോളജിസ്റ്റ്. നാസയുടെ അമെസ് റിസര്‍ച്ച് സെന്ററിലും ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലും ക്യൂരിയോസിറ്റിക്കു വേണ്ടിയും ജെസിക്ക പങ്കാളിയായിട്ടുണ്ട്.

????‍???? സ്റ്റെഫാനി വില്‍സണ്‍
******************************
55കാരിയായ സ്റ്റെഫാനി ഇതുവരെ 42 ദിവസവും 23 മണിക്കൂറും 46 മിനിറ്റും ബഹിരാകാശത്ത് കഴിഞ്ഞിട്ടുണ്ട്. ബഹിരാകാശത്തെത്തിയ രണ്ടാമത്തെ കറുത്തവര്‍ഗക്കാരിയാണ് സ്റ്റെഫാനി. 2006, 2007, 2010 വര്‍ഷങ്ങളിലായി മൂന്നു തവണയായിട്ടായിരുന്നു സ്റ്റെഫാനിയുടെ ബഹിരാകാശ യാത്രകള്‍. നാസയുടെ ഏറ്റവും പരിചയസമ്പത്തുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയായ ബഹിരാകാശ സഞ്ചാരിയാണ് സ്റ്റെഫാനി.

**

Leave a Reply
You May Also Like

[ശാസ്ത്ര ജാലകം] ആനയാണോ ഉറുംമ്പാണോ ആദ്യം താഴെ എത്തുക?

ഒരു ആനയും ഒരു ഉറുമ്പും ഒരേ ഉയരത്തില്‍ നിന്നും താഴേയ്ക്ക് പതിച്ചാല്‍ ആരാണ് ആദ്യം താഴെ എത്തുക?

വ്യാഴത്തിലെ അത്ഭുതങ്ങൾ ! ജെയിംസ് വെബിൻ്റെ പുതിയ ചിത്രം !!

Rafi Msm Muhammed അവലംബം: British broadcasting വ്യാഴത്തിലെ അത്ഭുതങ്ങൾ.! ജെയിംസ് വെബിൻ്റെ പുതിയ ചിത്രം.!!…

ബഹിരാകാശസഞ്ചാരിയുടെ കൈയിൽ നിന്ന് വഴുതിപ്പോയ തെർമൽ ബ്ലാങ്കറ്റിന് സംഭവിച്ചത്, വീഡിയോ

John K Jacob 2017-ൽ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന് പുറത്തു സ്പേസ് വാക്കിനു പോയ അമേരിക്കൻ…

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

Baiju Raj (ശാസ്ത്രലോകം) വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു ! . ????അതെ..…