ബഹിരാകാശത്തെ ‘ഇടി’ പരീക്ഷണം വിജയം
Vidya Vishwambharan
ശൂന്യാകാശത്തെ ഏറ്റവും ശ്രദ്ധേയമായ പരീക്ഷണം വിജയം. നാസയുടെ ഏറ്റവും വലിയ ‘ഇടി’ ദൗത്യമായ ഡാർട്ട് അഥവാ ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റാണ് ചൊവ്വാഴ്ച വെളുപ്പിന് ഇന്ത്യന്‍ സമയം 4.44 ന് വിജയകരമായി പൂര്‍ത്തിയാക്കിയത്. 4.44ന് ഒരു ചെറു ഛിന്നഗ്രഹത്തില്‍ ഡാർട്ട് പേടകം ഇടിച്ചിറക്കി. ഭൂമിക്കെതിരായ ബഹിരാകാശ കൂട്ടിയിടികള്‍ പ്രതിരോധിക്കാനുള്ള നീക്കങ്ങളില്‍ വലിയ ചുവടുവയ്പ്പാണ് ഡാർട്ട് ദൌത്യം. പ്രശസ്ത ഹോളിവുഡ് പടം അര്‍മ്മഗഡന് സമാനമായ ഒരു അന്ത്യമാണ് ദൌത്യത്തിന് ഉണ്ടായത് എന്നാണ് വിവരം. ഛിന്നഗ്രഹത്തില്‍ ഡാർട്ട് പേടകം ഇടിച്ചിറക്കുന്ന ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടു. ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡൈഫോർമോസ് എന്ന മറ്റൊരു ചെറുഛിന്നഗ്രഹത്തിലാണ് ഡാർട്ട് ഇടിച്ചിറക്കിയത്.സെക്കൻഡിൽ 6.6 കിലോമീറ്റർ എന്ന വേഗത്തിൽ ഡാർട്ട് ഈ ചെറു ഛിന്നഗ്രഹത്തിനു നേരെ പാഞ്ഞടുത്തത്. ഭാവിയില്‍ ബഹിരാകാശത്ത് നിന്നും വരുന്ന ഛിന്നഗ്രഹങ്ങളില്‍ നിന്നും കൂട്ടിയിടി ഒഴിവാക്കി ഭൂമിയെരക്ഷിക്കാൻ ഭാവിയിൽ ഉപയോഗിക്കാവുന്ന ഒരു കൈനറ്റിക് ഇംപാക്റ്റർ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിനായാണ് നാസ ഈ ദൌത്യം നടത്തിയത്.
ചരിത്രത്തിൽ ആദ്യമായി ഒരു ആസ്റ്ററോയ്ഡിനെ ഇടിച്ചു വഴി തിരിക്കാനുള്ള മിഷൻ വിജയം. ആദ്യ പടിയായി ആസ്റ്ററോയ്ഡിന് അടുത്തെത്തി അതിലേക്ക് ഇടിച്ചിറങ്ങുക (കൈനറ്റിക് ഇമ്പാക്റ് ) എന്ന ദൗത്യം പൂർണ വിജയം. നാസയുടെ DART എന്ന പേരിൽ ഉള്ള ദൗത്യ വാഹനം ഇപ്പോൾ മൂന്നു മണിക്കൂർ മുമ്പ് ഇടിച്ചിറങ്ങി. മുൻകൂട്ടി പ്രവചിച്ച പോലെ തന്നെ ഇന്ന് പുലർച്ചെ നാലു മണിയോടെ ആസ്റ്ററോയ്ഡ് വാഹന ക്യാമറയിൽ ദൃശ്യമായി തുടങ്ങി. ഭൂമിയിൽ നിന്നുള്ള നിയന്ത്രണം അവസാനിപ്പിച്ച്, സ്വയം നിയന്ത്രിത ഉപകരണങ്ങൾ ഉപയോഗിച്ചു അതിവേഗതയിൽ ഒരു ചാവേറിനെ പോലെ 600 കിലോ ഭാരം വരുന്ന പേടകം ആസ്റ്ററോയ്ഡിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. പക്ഷെ അവസാന നിമിഷം വരെ ഭൂമിയിലേക്ക് ദൃശ്യങ്ങൾ അയക്കാനും മറന്നില്ല. . ഇതിനു മൊത്തം ചെലവായത് 2,600 കോടി രൂപ.