നടി നയൻതാര സംവിധായകൻ വിഘ്നേഷ് ശിവനെ കഴിഞ്ഞ ജൂണിൽ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ ദമ്പതികൾക്ക് ഇരട്ട ആൺകുട്ടികളുണ്ടായി. വാടക ഗർഭധാരണത്തിലൂടെയാണ് ഇവർ കുട്ടികളെ ദത്തെടുത്തത്. നയൻ ഇപ്പോൾ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് കുട്ടികളുടെ കാര്യം നോക്കുകയാണ്.

സംവിധായകൻ വിഘ്നേഷ് ശിവന്റെ അമ്മ മീനാകുമാരി തമിഴ്‌നാട് പോലീസിൽ പോലീസ് ഓഫീസറായിരുന്നു. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിൽ നടി രാധിക വിഘ്നേഷ് ശിവന്റെ അമ്മയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മകന് ഇത്രയും സ്നേഹമുള്ള അമ്മയായ മീനാകുമാരി ആദ്യമായി മരുമകൾ നയൻതാരയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

“നയൻതാരയുടെ വീട്ടിൽ 4 പുരുഷന്മാരും 4 സ്ത്രീകളും വീതമുള്ള 8 പേരാണ് ജോലി ചെയ്യുന്നത്. ഒരു ദിവസം ഒരു വീട്ടുജോലിക്കാരി മാത്രം സങ്കടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട നയൻതാര അവളോട് എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു. അപ്പോൾ തനിക്ക് നാല് ലക്ഷം രൂപ കടമുണ്ടെന്ന് യുവതി പറഞ്ഞു. നാല് ലക്ഷം രൂപ ഉടൻ നൽകാമെന്നും കടം വീട്ടണമെന്നും നയൻതാര അവരോടു ആവശ്യപ്പെട്ടു. ഇതെല്ലാം ഞാൻ സൂക്ഷ്മമായി വീക്ഷിക്കുകയായിരുന്നു. ഒരു വീട്ടുജോലിക്കാരിക്ക് ഇത്രയും തുക പെട്ടെന്ന് എടുത്തു നൽകണമെങ്കിൽ അവർക്ക് വിശാലമായ ഒരു ഹൃദയവും മനസ്സലിവും ഉണ്ടായിരിക്കണം. മാത്രമല്ല ആ സ്ത്രീയും അതിനർഹയാണ്. കാരണം രണ്ട് മൂന്ന് വർഷമായി ആ വീട്ടിൽ ആത്മാർഥമായി ജോലി എടുക്കുന്നവരാണ് അവർ. നയൻതാരയുടെ അമ്മ കേരളത്തിൽ നിന്ന് വന്നപ്പോഴും വീട്ടുജോലിക്കാരിക്ക് സ്വർണവള നൽകിയിരുന്നു.പരസ്പര വിശ്വാസത്തിന്റെ ഉദാഹരണമായി പറഞ്ഞതാണ് ഇക്കാര്യം. ഒരിടത്ത് നമ്മൾ ആത്മാർഥമായി ജോലി നോക്കുകയാണെങ്കിൽ നമ്മുടെ വിഷമഘട്ടങ്ങളിൽ തീർച്ചയായും ആരെങ്കിലും സഹായിക്കാനുണ്ടാകും.’’–മീന കുമാരി പറയുന്നു

യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മീന കുമാരി തന്റെ മരുമകൾ നയൻതാരയെ പ്രശംസ കൊണ്ട് പൊതിഞ്ഞത്

Leave a Reply
You May Also Like

ബ്ലൗസ് ലെസ്സ് സാരിയിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ശ്രിന്ദ

ബ്ലൗസ് ലെസ്സ് സാരിയിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ശ്രിന്ദ. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ശ്രിന്ദ. താരത്തിന്റെ…

‘കാടിന് പുറത്തെ ലോകം എൻ്റെത് കുടിയാണ്, പ്രിയനന്ദനൻ സംവിധാനം ചെയ്ത ‘ധബാരി ക്യുരുവി’യുടെ ടീസർ പുറത്ത്, ജനുവരി 5ന് ചിത്രം റിലീസ് ചെയ്യും

‘കാടിന് പുറത്തെ ലോകം എൻ്റെത് കുടിയാണ്, പ്രിയനന്ദനൻ സംവിധാനം ചെയ്ത ‘ധബാരി ക്യുരുവി’യുടെ ടീസർ പുറത്ത്,…

അനുദിനം സ്വയം പുതുക്കി കൊണ്ടിരുന്ന ഗാന രചയിതാവായിരുന്നു ബിച്ചു തിരുമല, ബിച്ചിതിരുമല നമ്മെ വിട്ടുപിരിഞ്ഞിട്ടു ഒരുവർഷം

ബിച്ചു തിരുമല വാർഷിക സ്‌മൃതി Manoj Menon അനുദിനം സ്വയം പുതുക്കി കൊണ്ടിരുന്ന ഗാന രചയിതാവായിരുന്നു…

എനിക്ക് പാടാനറിയില്ല, അഭിനയിക്കാനേ അറിയൂ , പൊതുവേദിയിൽ ശിവന്റെ അഞ്ജലി

കുടുംബപ്രേക്ഷകരുടെ പ്രിയ താരമാണ് ഗോപിക അനിൽ. സാന്ത്വനം പരമ്പരയിലെ അഞ്ജലിയായി വന്നു ആരാധകരെ സമ്പാദിച്ച താരം…