നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും പ്രൊഡക്ഷൻ കമ്പനിയായ റൗഡി പിക്ചേഴ്സ് യുവാക്കളെ വഴിതെറ്റിക്കുന്നതായി കേസ്. സാമൂഹ്യപ്രവർത്തകനായ കണ്ണൻ ആണ് നിയമപരമായി രംഗത്തുവന്നിരിക്കുന്നത്. കമ്പനിയുടെ പേരാണ് കണ്ണനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. ചെന്നൈ മെട്രോപൊളിറ്റൻ കമ്മീഷണർ ഓഫീസിൽ പരാതി നൽകിയിരിക്കുകയാണ് കണ്ണൻ . റൗഡി പിക്ചേഴ്സ് എന്ന പേര് റൗഡിസം പ്രോത്സാഹിക്കുന്നതാണ് എന്നും പരാതിക്കാരൻ പറയുന്നു. നയൻതാരയെയും വിഘ്നേഷ് ശിവനെയും അറസ്റ്റ് ചെയ്യണമെന്നും കണ്ണന്റെ പരാതിയിൽ പറയുന്നു. റൗഡി പിക്ചേഴ്‌സിന്റെ അജിത് ചിത്രം എ കെ 62 ന്റെ ആഘോഷങ്ങൾ നടത്തിയ യുവാക്കൾ റൗഡികളെ പോലെ പെരുമാറി ജനജീവിതം തടസപ്പെടുത്തി എന്നാണു കണ്ണൻ ആരോപിക്കുന്നത് .