തല – തലപതി ഫാൻസ് വിളയാട്ടം…!
തമിഴ്നാട്ടിൽ തല – തലപതി ഫാൻസ് തമ്മിലടിച്ച് പരക്കേ അക്രമം…! വാരിസ്-തുനിവ് റിലീസ് ക്ലാഷിനിടെ ഒരു അജിത്ത് ആരാധകൻ മരണപ്പെടുകയും ചെയ്തു. ചെന്നൈ രോഹിണി തീയേറ്ററിന് സമീപം ലോറിയുടെ മുകളിൽ കയറി നൃത്തം ചെയ്യുന്നതിനിടെ ആണ് അജിത്ത് ആരാധകനായ ഭരത് കുമാർ (19) കാല്‍തെറ്റി വീണ് ഗുരുതരമായി പരിക്കേറ്റ് മരിച്ചത്.ഇതിനിടെ തലപതി ഫാൻസ് രോഹിണി തീയേററിൽ ഇരച്ചുകയറി തലയുടെ പടത്തിൻ്റെ പോസ്ററുകളും ഫ്ലക്സും വലിച്ചുകീറുകയും തലപതിയുടെ ഫ്ലക്സിൽ പാലഭിഷേകം നടത്തുകയും ചെയ്തു. ഇതേ തുടർന്ന് തല – തലപതി ഫാൻസ് കൂട്ടത്തല്ല് നടക്കുകയും ഫാൻസ് രോഹിണി തീയേററിൻ്റെ മുൻഭാഗവും ഗ്ലാസുകളും അടിച്ച് തകർക്കുകയും ചെയ്തു. സമാനമായ അക്രമങ്ങൾ പലയിടത്തും നടന്നതിനേ തുടർന്ന് തമിഴ്നാട്ടിലെ തീയേറ്ററുകളൾക്ക് സമീപം കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്.
വിജയ് നായകനായ വാരിസുവും അജിത്ത് നായകനായ തുനിവും ഒരേ ദിവസം റിലീസ് ചെയ്തതുമായി ബന്ധപ്പെട്ട് ആരാധകർ തമ്മിൽ ഏറ്റുമുട്ടി . ഇത്തരത്തിൽ ഇന്ന് ചെന്നൈയിലെ രോഹിണി തിയേറ്ററിൽ ഇരുവിഭാഗത്തിന്റെയും ആരാധകർ ബാനറുകൾ വലിച്ചുകീറുകയും ഗ്ളാസ് ചവിട്ടി പൊളിക്കുകയും ചെയ്ത സംഭവം കോളിളക്കം സൃഷ്ടിച്ചു.അതിനുപുറമേ ആരാധകര്‍ തിയേറ്റര്‍ അടിച്ചു തകര്‍ക്കുന്ന വീഡിയോയും പുറത്തുവന്നു. . പുറത്ത് തടിച്ചുകൂടിയ ആരാധകരെ തടയാൻ പോലീസും ബൗൺസർമാരും തിയേറ്ററിന്റെ കവാടത്തിലെ ഗ്ലാസ് വാതിൽ പിടിച്ച് നിൽക്കുന്നതാണ് വീഡിയോയിലുള്ളത്. പ്രവേശിപ്പിക്കാത്തതിന്റെ നിരാശയിൽ രോഷാകുലരായ ആരാധകർ ചില്ല് വാതിൽ തകർത്ത് അകത്ത് കയറുന്ന വീഡിയോ വൈറലാകുകയാണ്. ഇത് കണ്ട നെറ്റിസൺസ് ആരാധകരുടെ ഈ നടപടിയെ അപലപിക്കുന്നു. ഉയർന്ന വിലയ്ക്ക് ടിക്കറ്റ് വിറ്റാൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ചിലർ പോസ്റ്റിടുന്നുണ്ട്.
**