വാരിസുവിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്. തൃഷ, പ്രിയ ആനന്ദ്, ആക്ഷൻ കിംഗ് അർജുൻ, സഞ്ജയ് ദത്ത്, മൻസൂർ അലി ഖാൻ, ഗൗതം മേനോൻ എന്നിവരും ലിയോയിൽ അഭിനയിക്കുന്നു.ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കശ്മീരിൽ അതിവേഗം പുരോഗമിക്കുകയാണ്. ഒക്ടോബർ 19ന് സരസ്വതി പൂജ, വിജയദശമി എന്നിവയോടനുബന്ധിച്ച് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഈ ചിത്രത്തിന് ശേഷം സംവിധായകൻ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ദളപതി 68ൽ വിജയ് അഭിനയിക്കുമെന്ന് പറയപ്പെടുന്നു. അതുപോലെ തന്നെ ദളപതി 69 എന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകൻ വംശി ആണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം ഷങ്കർ സംവിധാനം ചെയ്യുന്ന 900 കോടി ബജറ്റിൽ ഷാരൂഖ് ഖാനൊപ്പം വിജയ് അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
കൂടാതെ, ഈ ചിത്രം ഒരു അണ്ടർവാട്ടർ സയൻസ് കഥയെ അടിസ്ഥാനമാക്കിയുള്ള ഒരു ഗംഭീര സിനിമയായിരിക്കുമെന്ന് പറയപ്പെടുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്റെ ചിത്രം പത്താൻ നിരവധി വിവാദങ്ങൾ മറികടന്ന് 900 കോടിയിലധികം നേടിയിട്ടുണ്ട്. ജവാൻ, ടൈഗർ 3, തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചുവരികയാണ്. ആറ്റ്‌ലിയാണ് ജവാൻ സംവിധാനം ചെയ്യുന്നത്.
വിജയ് സേതുപതി, നയൻതാര, പ്രിയാമണി, സുനിൽ ഗ്രോവർ, യോഗി ബാബു, മൻസൂർ അലി ഖാൻ, ദീപിക പദുക്കോൺ (പ്രത്യേക വേഷം ), വിജയ് (പ്രത്യേക വേഷം ), ആസ്ത അഗർവാൾ, സഞ്ജയ് മൽഹോത്ര തുടങ്ങിയവരും ജവാനിൽ അഭിനയിക്കുന്നു. ജവാൻ, ടൈഗർ 3, ..തുടങ്ങിയ എന്നീ ചിത്രങ്ങൾക്ക് ശേഷം ശങ്കർ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൽ ഷാരൂഖ് ഖാൻ വിജയ്ക്കൊപ്പം അഭിനയിക്കുമെന്ന് അഭ്യൂഹമുണ്ട്.
നിലവിൽ സംവിധായകൻ ശങ്കറും കമൽഹാസന്റെ ഇന്ത്യൻ 2, രാം ചരണിന്റെ RC15 എന്നിവയുടെ തിരക്കിലാണ്. ഈ ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം വിജയ് -ഷാരൂഖ് പോജക്ടിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് പ്രമുഖ പ്രൊഡക്ഷൻ ഹൗസുകൾ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എന്തായാലും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.