Vijay B Erambath

varal movie review (troll)

പ്രമോദ് പാപ്പനിക് അപ്പ്രോചിന്നു ശേഷം സോഷ്യൽ മീഡിയയിലെ തരംഗമായ അടുത്ത് അപ്പ്രോച്ചാണ് കണ്ണൻ താമരക്കുളം അപ്പ്രോച്ച്. തുടർച്ചയായി ഗംഭീര പടങ്ങൾ തരുന്ന അനൂപ് മേനോനും കണ്ണൻ താമരക്കുളവും കൈകോർത്തപ്പോൾ അതിഗംഭീരമായ ഒരു സിനിമാ അനുഭവം തന്നെയാണ് വരാൽ. അനൂപ് മേനോന്റെ ഫിഷ്‌ സീരീസിലെ ( കിംഗ്ഫിഷ് -അയക്കൂര )അടുത്ത ഇൻസ്റ്റാൾമെന്റ് ആണ് വരാൽ. ഈ സിനിമയെ ലൂസിഫർന്റെ ഒരു സ്പൂഫിനെ സ്പൂഫ് ആക്കിയാൽ എങ്ങനെയിരിക്കും അങ്ങനെയാണ് ഈ ചിത്രം.

കിംഗ് ഫിഷിന്റെ ഗംഭീര ഫോം അനുപ്‌ മേനോൻ ഇതിലും പിന്തുടർന്നു എന്നതാണ് ഏറെ ആശ്വാസകരം. ഈ ഫോമിലേക്കു കണ്ണൻ താമരക്കുളത്തിന്റെ വിഷൻ കൂടി ഇഞ്ചക്ട് ചെയ്തപ്പോൾ ഒരു പാൻ ഇന്ത്യൻ അപ്പീൽ തന്നെ സിനിമയ്ക്ക് നൽകുന്നുണ്ട്.സിനിമയുടെ തുടക്കം തന്നെ പുലിയൂർ മൂപ്പൻ ചെ… ശങ്കർ രാമകൃഷ്ണന്റെ ഗംഭീര ക്യാരക്ടർ ഇൻട്രോയിലൂടെ ആണ്. സാധാരണ നായകനൊരു ബിൽഡ് അപ്പ് കൊടുക്കുമ്പോൾ അഞ്ചു മിനിറ്റിനുള്ളിൽ നായകൻ പ്രത്യക്ഷപ്പെടും , എന്നാൽ ഇതിലെ നായകൻ പ്രത്യക്ഷപ്പെടുന്നത് അരമണിക്കൂർ ബിൽഡപ്പിന് ശേഷമാണ് . ഈ ബിൽഡ് അപ്പ് കഴിഞ്ഞ് നായകനെ കണ്ടപ്പോൾ കോട്ടയം കുഞ്ഞച്ചനിൽ മമ്മൂട്ടിക്ക് പകരം വന്ന പച്ചക്കുളം വാസുവിനെ മാത്രമാണ് മനസ്സിൽ വന്നത്.ഇതൊരു പൊളിറ്റിക്കൽ ത്രില്ലർ ആയതുകൊണ്ട് ഫിലോസഫി ഉണ്ടാകില്ല എന്ന വിശ്വാസം തകർത്തെറിയുകയാണ് റൈറ്റർ അനൂപ് മേനോൻ.കള്ളവെടി വെക്കാൻ പോകുമ്പോഴും ഇതിൽ ഫിലോസഫി പറയലാണ് ഇദ്ദേഹത്തിന്റെ ഫോർത്തുവാൾ ബ്രേക്കിംഗ്. ഇത് കാണുമ്പോഴാണ് പണ്ട് ക്ലിന്റ് ഈസ്റ്റവുഡിന്റെ ഡോളർ ട്രിളജിയിൽ പറഞ്ഞതോർമ്മ വരുന്നത് ” If you wanna shoot ,shoot ,Don’t talk “. തർജിമ – നിനക്ക് വെടി വയ്ക്കണമെങ്കിൽ വെടിവെച്ചിട്ട് പോകൂ കോണാരം അടികരുത്.

പടം ത്രില്ലർ മൂഡിലേക്ക് പോകുമ്പോഴാണ് അനൂപ് മേനോന്റെ മൾട്ടിപ്പിൾ പേഴ്സണാലിറ്റിയിലെ ഫിലോസഫി റൈറ്റർ ഉണർന്നത്, അപ്പോൾ തന്നെ രാഷ്ട്രീയം നിർത്തിവെച്ച് അപ്പുറത്തുള്ള സായി കുമാറിന്റെ കൈ മണത്ത് പെർഫ്യൂം ഏതാണെന്ന് കണ്ടുപിടിച്ചു അതിനെപ്പറ്റി ഒരു പാരഗ്രാഫ് മൊഴിഞ്ഞു. ചിറകൊടിഞ്ഞ കിനാവിലെ കല്യാണം പാലുകാച്ചൽ പോലെയാണ് ഈ ചിത്രത്തിൽ രാഷ്ട്രീയം ഫിലോസഫി, ഫിലോസഫി രാഷ്ട്രീയം.ചിത്രത്തിലെ എഴുത്തിനും സംവിധായകനും കഴിഞ്ഞാൽ പിന്നെ പ്രശംസ അർഹിക്കുന്നത് ഇതിന്റെ മേക്കപ്പിലാണ്. എല്ലാ ക്യാരക്റ്ററിനും ഒരു എക്സ്ട്രാ ഫ്ലൂട്ട് ലുക്ക് കൊണ്ടുവരാൻ മേക്കപ്പ്മാന് കഴിഞ്ഞിട്ടുണ്ട്. ഇതിൽ എടുത്തു പറയേണ്ടത് രഞ്ജി പണിക്കരുടെ ഹെയർ സ്റ്റൈൽ ആണ്. എല്ലാ സിനിമയിലും ശ്വാസം അടക്കിപ്പിടിച്ച് ബലൂൺ പോലെ മേപ്പോട്ട് പോകുമോ എന്ന് പേടിച്ചാകും പിടിച്ചു നിർത്താൻ വേണ്ടി ഒരു ഹിപ്പി സ്റ്റൈൽ ഹെയർ സ്റ്റൈൽ കൊടുത്തത്.

ഇതിൽ ഏറ്റവും ഗംഭീര കാരക്ടർ അനൂപ് മേനോന്റെ ഭാര്യയായി അഭിനയിച്ച പ്രിയങ്ക നായരാണ്. ഭർത്താവിന്റെ കള്ളവെടി പറയാൻ വന്ന അനിയൻ കുട്ടനെ അതിൽ എന്താണ് കുഴപ്പം എന്ന് പറഞ്ഞു ഫിലോസഫി അടിച്ചു കണ്ടം വഴി ഓടിപ്പിക്കുന്ന ലിബറൽ ഭാര്യയാണ് പ്രിയങ്ക. ഇതിൽ ഓവർ സ്റ്റൈൽ കൊണ്ടുവരാൻ ശ്രമിച്ച ക്യാമറമാനാണ് അടുത്ത വിദ്വാൻ , കാറിൽ നിന്ന് ഇറങ്ങി കോണിപ്പടി കയറി കസേരയിൽ ഇരിക്കുന്ന വരെ അയാളെ ഫോട്ടോസ്റ്റാറ്റ് മെഷീൻ സ്കാൻ ചെയ്യുന്ന പോലെ തലങ്ങും വിലങ്ങും സ്കാൻ ചെയ്ത് ഒരു അമൽ നീരദ് സ്റ്റൈൽ കൊടുക്കുന്നുണ്ട് ചായഗ്രഹകൻ.മമ്മൂട്ടിയുടെ അച്ഛാദിനു ശേഷം ഭൂലോക മരമണ്ടന്മാരായ തീവ്രവാദികളെ ഇതിലാണ് കാണാൻ സാധിക്കുന്നത്. തട്ടിക്കൊണ്ടു പോയ ആളുടെ കാശ് എങ്ങനെ ട്രാൻസർ ചെയ്യും എന്ന് ആലോചിച്ച വിജരംഭിച്ച നിൽക്കുന്ന തീവ്രവാദികൾ. എഴുത്തിലേ ഗംഭീരത മറച്ചുവെക്കാൻ ആണോ എന്നറിയില്ല മൈക്കിൾ ഏലിയാസ് ജാക്സൺ ഏലിയാസ് പറയുന്നതുപോലെ ഒട്ടുമിക്ക സീനുകളിലും ലൈറ്റും സ്മോക്കും തന്നെയാണ്. ക്ലിഫ്‌ഹൗസിലെ കോണിപ്പടിയിൽ വരെ സ്മോക്കിന്റെ ആറാട്ടാണ്.

ഒരു തരി ബോറടി ഇല്ലാതെ ശ്രദ്ധിച്ചു മുഴുവൻ കണ്ട പടം ആണ് വരാൽ. അത്രയ്ക്കും ഡീറ്റൈലിംഗ് ആണ് ചിത്രത്തിൽ ഒളിപ്പിച്ചു വെച്ചേക്കുന്നത്. ലൂസിഫറിന്റെ ഒരു കുന്നംകുളം വേർഷൻ ആണ് വരാൽ. അബ്രഹാം ഖുറൈഷിയായി അനൂപ് മേനോനും സായിദ് മസൂദായി സണ്ണി വൈൻ നിറഞ്ഞൊടുമ്പോൾ ആന്റണി പെരുമ്പാവൂർ റോൾ ആണ് ഇതിൽ കണ്ണൻ താമരക്കുളത്തിനുള്ളത്. മേനോന്റെ അടുത്ത പടമായ പത്മയ്ക്കായി കട്ട വെയിറ്റിംഗ്

Leave a Reply
You May Also Like

‘ജെ.എസ്.കെ’, സുരേഷ് ഗോപിയുടെ 255-മത്തെ ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന…

സിനിമയിലെ ദൃശ്യ ഭാഷയുടെ കരുത്തിനെ വെളിവാക്കിത്തരുന്ന ചിത്രമാണ് ക്രിസ്റ്റഫർ നോളൻ്റെ ഓപ്പൺഹൈമർ

സുരൻ നൂറനാട്ടുകര സിനിമയിലെ ദൃശ്യ ഭാഷയുടെ കരുത്തിനെ വെളിവാക്കിത്തരുന്ന ചിത്രമാണ് ക്രിസ്റ്റഫർ നോളൻ്റെ ഓപ്പൺഹൈമർ. ജൂറിയുടെ…

ലെന, അജു വർഗീസ്, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആർട്ടിക്കിൾ 21’

” ആർട്ടിക്കിൾ 21″ ജൂലായ് 28-ന് ലെന, അജു വർഗീസ്, ജോജു ജോർജ് എന്നിവരെ പ്രധാന…

ഒരു സാധാരണ ഹൊറർ മൂവിയാണ് പ്രതീക്ഷിച്ചത്, പക്ഷേ ഇത്‌ ശരിക്കും ഞെട്ടിച്ചു കളഞ്ഞു

Home For Rent (2023) Thai Jaseem Jazi എജ്ജാതി പടം! ഒരു സാധാരണ ഹൊറർ…