ഒരുകാലത്തു മലയാളക്കരയെ ഇളക്കി മറിച്ച സിനിമകളിൽ ഒന്നാണ് കോട്ടയം കുഞ്ഞച്ചൻ. ശരിക്കും മമ്മൂട്ടി രാജമാണിക്യത്തോടെയല്ല കോമഡി ചെയ്തു തുടങ്ങിയത് കോട്ടയം കുഞ്ഞച്ചനിൽ ഒക്കെ അദ്ദേഹത്തിന്റെ കോമഡികൾ അതിഗംഭീരമായിരുന്നു. എന്നാൽ അതിനൊരു രണ്ടാംഭാഗം ഉണ്ടാകാനുള്ള ആലോചനകൾ അണിയറയിൽ നടക്കുന്നുണ്ട്. അതെ കുറിച്ച് സൂചന നൽകുകയാണ് മിനിമം ഗ്യാരണ്ടി നിർമ്മാതാവായ വിജയ് ബാബു.

മമ്മൂട്ടിയുടെ കരിയറിലെ തന്നെ സൂപ്പർ കഥാപാത്രങ്ങളിൽ ഒന്നാണ് കോട്ടയം കുഞ്ഞച്ചൻ . അപ്പോൾ ആ കഥാപാത്രത്തെ തിരികെ കൊണ്ടുവരുമ്പോൾ കെട്ടുറപ്പുള്ള ഒരു കഥ വേണമെന്ന് വിജയ് ബാബുവിന് നിർബന്ധമുണ്ട്. തത്കാലം കഥയൊന്നും റെഡി ആയിട്ടില്ല. എന്നാൽ അത് ഭാവിയിൽ സംഭവിച്ചേയ്ക്കാം. ഒന്ന് രണ്ടു കഥകൾ വായിച്ചുനോക്കിയെങ്കിലും അതൊന്നും തൃപ്തികരം ആയിരുന്നില്ല. അതൊന്നും കൊണ്ട് മമ്മുക്കയുടെ സമീപത്തുപോലും പോകാൻ കഴിയില്ല എന്നും വിജയ് ബാബു പറയുന്നു. 1990 -ൽ റിലീസ് ചെയ്ത ചിത്രമാണ് കോട്ടയം കുഞ്ഞച്ചൻ. ഡെന്നിസ് ജോസഫ് ആണ് ഇതിൻറെ രചന. ടി എസ് സുരേഷ് ബാബു ആണ് ചിത്രം സംവിധാനം ചെയ്തത്.

***

Leave a Reply
You May Also Like

പ്രിയങ്ക ചോപ്രയുടെ ആക്ഷൻ സ്പൈ ത്രില്ലർ സീരീസ് ‘സിറ്റഡല്‍’ ന്റെ പുതിയ ട്രെയിലര്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രിയങ്ക ചോപ്രയുടെ ആക്ഷൻ സ്പൈ ത്രില്ലർ സീരീസ് ‘സിറ്റഡല്‍’ ന്റെ…

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രതിഭാധനയായ അഭിനേത്രിയാണ് കീർത്തി സുരേഷ്. ഒരു സാധാരണ നടി എന്ന് എഴുതി…

മൂന്നാറിൻ്റെ പ്രകൃതി രമണീയതയിൽ ചിത്രീകരിച്ച ത്രില്ലർ ചിത്രം ലൗ റിവഞ്ച്

ലൗ റിവഞ്ചു്.മാർച്ച് 17-ന് തീയേറ്ററിൽ മൂന്നാറിൻ്റെ പ്രകൃതി രമണീയതയിൽ ചിത്രീകരിച്ച ത്രില്ലർ ചിത്രം ലൗ റിവഞ്ചു്…

വർഷങ്ങൾക്ക് ശേഷവും നയൻതാര അത് മറന്നില്ല.. പ്രശസ്ത നടി തുറന്ന് പറഞ്ഞു

മാലാ പാർവതി സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നയൻതാരയുടെ ആദ്യകാല ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ താരം…