cinema
വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു

നടനും നിർമാതാവുമായ വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു . പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിയിന്മേൽ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റു ചെയ്യാനും അഞ്ചുലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും കോടതി അന്വേഷണസംഘത്തിന് അനുമതി നൽകിയിരുന്നു. ഇന്നു മുതൽ അടുത്ത മാസം മൂന്നാം തീയതി വരെ രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറു വരെ വിജയ് ബാബുവിനെ കസ്റ്റഡിയിൽ വച്ചു ചോദ്യം ചെയ്യാനാണ് കോടതി അനുമതിയുള്ളത്. അതുകൊണ്ടു തന്നെ ഈ ദിവസങ്ങളിലെല്ലാം വിജയ് ബാബു പൊലീസ് കസ്റ്റഡിയിലുണ്ടാകും എന്നുറപ്പാണ്. തിങ്കളാഴ്ച രാവിലെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ വിജയ് ബാബു ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. കസ്റ്റഡിയിലെടുത്ത വിജയ് ബാബുവിനെ ഇനി വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകും. പരാതിയിൽ പറയുന്ന ഹോട്ടലിലും മറ്റിടങ്ങളിലും എത്തിച്ചു തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ആഴ്ചയായിരുന്നു കോടതി വിജയ് ബാബുവിന് ജാമ്യം അനുവദിച്ചത്. പരസ്പരസമ്മതത്തോടെ ഉള്ള ലൈംഗികബന്ധങ്ങളെ പീഡനമാക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന് കോടതി പ്രത്യേകം നിർദ്ദേശിച്ചരുന്നു.
***
1,642 total views, 4 views today