അതിജീവിതയെയോ കുടുംബത്തെയോ അപമാനിക്കരുത്, വിജയ് ബാബുവിന് ജാമ്യം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
33 SHARES
392 VIEWS

നിർമാതാവ് വിജയ് ബാബുവിനു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പുതുമുഖ നടിയെ ലൈംഗികമായി പീ‍ഡിപ്പിച്ചെന്ന കേസിൽ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യവസ്ഥാ പ്രകാരം വിജയ്ബാബു സംസ്ഥാനം വിട്ടുപോകാൻ പാടില്ല. അഞ്ചുലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം. മാത്രമല്ല 27 മുതൽ അടുത്ത മാസം 3 വരെ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപാകെ ഹാജരാകുകയും വേണം. സോഷ്യൽ മീഡിയയിലൂടെ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ അപമാനിക്കരുതെന്നും വിജയ് ബാബുവിനോട് കോടതി നിർദേശിച്ചു.

 

ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. പോലീസ് വിജയ്ബാബുവിനെ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടണമെന്ന് കോടതി നിർദ്ദേശിച്ചു. പ്രസ്തുത കേസിൽ അന്തിമ വിധി പറയുന്നതു വരെ വിജയ്ബാബുവിനെ അറസ്റ്റു ചെയ്യരുതെന്നു നിർദേശിച്ച കോടതി രഹസ്യമായാണ് വിജയ്ബാബുവിന്റെ വാദം കേട്ടത്. തുടർന്നാണ് വിജയ്ബാബുവിന് അനുകൂലമായ വിധി പ്രസ്താവം നടത്തിയിരിക്കുന്നത്.

താൻ നടിയുമായി പരസ്പര സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ഇപ്പോൾ പരാതി നൽകിയിരിക്കുന്നത് ബ്ലാക്മെയിലിങ്ങിന്റെ ഭാഗമായാണ് എന്നും സിനിമയിൽ അവസരം നൽകാതിരുന്നതാണ് പ്രതികാരനടപടിക്കു കാരണമായത് എന്നൊക്കെയാണ് വിജയ് ബാബുവിന്റെ വാദം. വിദേശത്തു നിന്നു വന്നതും അന്വേഷണവുമായി സഹകരിക്കുന്നതും കോടതിയുടെ നിർദേശം അനുസരിച്ചു ആയതുകൊണ്ടാണെന്നും അതുകൊണ്ടു തന്നെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നായിരുന്നു വിജയ് ബാബു കോടതിയിൽ വാദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.