വിജയ് നായകനായ ബീസ്റ്റ് മറ്റു സംസ്ഥാനങ്ങളിൽ കാലിടറി എങ്കിലും തമിഴ്‌നാട്ടിൽ വൻ വിജയമാണ് കൈവരിച്ചത്. വിജയ് പടം എങ്ങനെ ആയാലും 250 കോടി കളക്റ്റ് ചെയുമെന്ന അഭിപ്രായങ്ങൾ ശരിവയ്ക്കുന്നതാണ് ബീസ്റ്റിന്റെ വിജയം. ചിത്രത്തിൽ വിജയ് വീരരാഘവൻ എന്ന റോ ഏജന്റിന്റെ വേഷമാണ് ചെയ്തത്. ചെന്നൈയിലെ സെൻട്രൽ മാൾ തീവ്രവാദികൾ കയ്യേറുന്നതും ആളുകളെ ബന്ദിയാക്കുന്നതും വിജയ് രക്ഷകനായി എത്തുന്നതും ഒക്കെയാണ് സിനിമയുടെ പ്രമേയം.

 

എന്നാൽ ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള പ്രധാന ആരോപണം വിജയ് വിമാനം പറത്തുന്ന ഭാഗത്തെ കുറിച്ചാണ്. തീവ്രവാദിയെ പാകിസ്താനില്‍ നിന്ന് വിജയ് ഫൈറ്റര്‍ ജെറ്റില്‍ കടത്തികൊണ്ടുവരുന്ന രംഗം ചിത്രത്തിലുണ്ട്. . വിജയ് തന്നെയാണ് പൈലറ്റ്. പാകിസ്താന്‍ എയർഫോഴ്സ് വിജയ്‌യുടെ ജെറ്റിന് നേരേ മിസൈല്‍ തൊടുക്കുമ്പോൾ വിജയ് അനായാസമായി ഒഴിഞ്ഞുമാറുന്നുണ്ട്. ഇതൊക്കെ സാമാന്യ യുക്തിയ്ക്ക് നിരക്കാത്ത രംഗമാണെന്നാണ് പ്രധാനവിമര്‍ശനം.

 

ഇപ്പോൾ ഐഎഎഫ് പൈലറ്റ് ഈ രംഗത്തെ ചോദ്യം ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നു. ആ ട്വീറ്റ് ചർച്ചയായി മാറിയിട്ടുണ്ട്. ‘എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്’ എന്ന ക്യാപ്ഷ്യനോടെ ആണ് ആദ്ദേഹം ആ രംഗത്തിന്റെ വീഡിയോ പങ്കുവച്ചത്. സാജൻ എന്ന പൈലറ്റാണ് ട്വീറ്റ് ചെയ്തിരിക്കുന്നത് .നടൻമാർ സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ കുറച്ചുകൂടി യുക്തിപരമായ കാര്യങ്ങൾ വേണമെന്ന് വാദിക്കുന്നവർ ഉണ്ട്. എന്നാൽ സിനിമയെ സിനിമയായി മാത്രം കണ്ടാൽ പോരെ എന്ന് വാദിക്കുന്നവരും മറുപക്ഷത്തുണ്ട്.

 

 

Leave a Reply
You May Also Like

ലോകത്തെ ഏറ്റവും മിടുക്കിയായ ഫീമെയിൽ ഹാക്കറും കീടവും

Arsha Pradeep അധീന കൂക്ക്, ലോകത്തെ ഏറ്റവും മിടുക്കിയായ ഫീമെയിൽ ഹാക്കർ. മോഡലായിരുന്ന അവരുടെ കുറെ…

നടി തമന്ന കാമഖ്യ ക്ഷേത്രം സന്ദർശിച്ചപ്പോൾ, ഇവിടത്തെ പ്രതിഷ്ഠ എന്തെന്നെറിയാമോ ?

ഏറ്റവും പ്രശസ്തയായ തെന്നിന്ത്യൻ നടിമാരിൽ ഒരാളാണ് തമന്ന. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലെ…

വളരെ വ്യത്യസ്തമായ ഒരു കോമഡി ജയിൽ ഭേദനം അവതരിപ്പിക്കുന്ന സിനിമയാണ് ‘ഡൗൺ ബൈ ലോ’

Balachandran Chirammal ഡൗൺ ബൈ ലോ ജയിൽ ഭേദനത്തിൻറെ കഥകൾ പറയുന്ന നിരവധി സിനിമകളുണ്ട്. അവയിൽ…

മൊബൈല്‍ ഫോണില്‍ മലയാളം വായിക്കാന്‍ എന്ത് ചെയ്യണം?

ഫേസ്ബുക്കില്‍ മലയാളത്തില്‍ എഴുതാന്‍ ഇപ്പോള്‍ ഒട്ടുമിക്ക ആളുകള്‍ക്കും അറിയാം. പക്ഷെ മൊബൈല്‍ ഫോണ്‍ വഴി ഈ പരിപാടി നടത്താന്‍ നിങ്ങള്‍ക്ക് അറിയാമോ?