നന്ദകിഷോർ സംവിധാനം ചെയുന്ന ആക്ഷന്‍ പ്രാധാന്യമുള്ള പാൻ ഇന്ത്യൻ ചിത്രമാണ് ‘വൃഷഭ’. മോഹൻലാലും വിജയ് ദേവെരകൊണ്ടയുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മോഹൻലാലിന്റെ മകൻ കഥാപാത്രമായിട്ടായിരിക്കും വിജയ് ദേവെരകൊണ്ട അഭിനയിക്കുന്നത് .ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനെ തന്നെ ഉണ്ടാകും. ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഓൺലൈനിൽ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘വൃഷഭ’യില്‍ അഭിനയിക്കുന്നതില്‍ താൻ ആവേശഭരിതനാണ് എന്നായിരുന്നു മോഹൻലാൽ അന്ന് പ്രതികരിച്ചത്. എവിഎസ് സ്റ്റുഡിയോസിന്റെ ആദ്യ ചിത്രമാകും ഇത്. വൃഷഭയുടെ ചിത്രീകരണം എപ്പോൾ തുടങ്ങുമെന്ന സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല .