മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി ഒരുങ്ങുന്ന VJS50 ടൈറ്റിൽ ലുക്ക്

പി ആർ ഓ പ്രതീഷ് ശേഖർ.

പാഷൻ സ്റ്റുഡിയോസും ദി റൂട്ടും നിർമ്മാണത്തിൽ കൈകോർക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ നാളെ റിലീസ് ചെയ്യും. മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന് താൽകാലികമായി VJS50 എന്നാണ് പേര് നൽകിയിരിക്കുന്നത്. വിജയ് സേതുപതിയുടെ കരിയറിലെ അൻപതാമത്തെ ചിത്രം വലിയ ക്യാൻവാസിൽ ആണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നിതിലൻ സാമിനാഥൻ ആണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ സിനിമ ക്രൈം, ത്രില്ലർ എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ ഡ്രാമയാണ്.ചിത്രത്തിലെ താരങ്ങളെ വരും ദിവസങ്ങളിൽ ഒഫീഷ്യലി അണിയറപ്രവർത്തകർ അറിയിക്കും.

കന്നഡ ഇൻഡസ്‌ട്രിയിലെ മുൻനിര സംഗീത സംവിധായകരിൽ ഒരാളായ ബി.അജനീഷ് ലോക്‌നാഥ് ‘കാന്താര’ എന്ന ചിത്രത്തിന് ശേഷം സംഗീതം ഒരുക്കുന്ന ചിത്രമാണിത്. നേരത്തെ നിഥിലന്റെ ‘കുരങ്ങു ബൊമ്മൈ’ എന്ന ചിത്രത്തിനും അജനീഷ് സംഗീതം നൽകിയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഫിലോമിൻ രാജ് (മാനഗരം, കൈതി, മാസ്റ്റർ, വിക്രം, ലിയോ)എഡിറ്റിംഗ് നിർവ്വഹിക്കുന്നു. ലവ് ടുഡേ, വിലങ്ങ് വെബ് സീരീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അയ്യർക്കൈ, പേരന്മൈ, മദ്രാസപട്ടണം തുടങ്ങി നിരവധി സിനിമകളുടെ മാന്ത്രിക സെറ്റ് വർക്കുകൾക്ക് പിന്നിൽ പ്രവർത്തിച്ചത് ശെൽവകുറാണ് പ്രൊജക്റ്റ് ഡിസൈനർ. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ വൈകുന്നേരം ആറു മണിക്ക് റിലീസാകും.

Leave a Reply
You May Also Like

പെണ്ണഴകും മണിരത്നവും

✒️അഭിഷേക്.എം പെണ്ണഴകിനെ പകർത്തിയെടുക്കുന്നതിൽ,തനിമയൊട്ടും ചോരാതെ അതിമനോഹര ഫ്രെയ്മുകളാക്കുന്നതിൽ മണിരത്നമെന്ന ഇതിഹാസ ചലച്ചിത്രകാരന്റെ മേന്മ അതുല്യമാണ്, പലകുറി…

ഭാവനയ്ക്ക് ഹർഷാരവങ്ങളോടെ നാടിൻറെ പിന്തുണ

തിരുവനന്തപുരത്തു ഇന്നലെ ആരംഭിച്ച രാജ്യാന്തരചലച്ചിത്രമേളയുടെ ഉദ്‌ഘാടന ചടങ്ങിൽ അപ്രതീക്ഷമായി ഒരു അതിഥിയെത്തി. അതെ, അത് നമ്മുടെ…

തന്നെ പലരും മിസ്റ്റർ ബീനുമായി താരതമ്യപ്പെടുത്തുമെന്നും താനത് പ്രോത്സാഹിപ്പിക്കാറില്ലെന്നും സൈജു കുറുപ്

അനിരുദ്ധ് എന്നറിയപ്പെടുന്ന സൈജു കുറുപ്പ് 2005-ൽ റിലീസായ മയൂഖം എന്ന ചിത്രത്തിലൂടെയാണ് കടന്നുവന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനു…

പെണ്ണുങ്ങൾ ഇത്ര തരം താഴരുതെന്ന് കമന്റുകൾ, കൂസാതെ അമലാപോൾ

മലയാളം, തെലുഗു, തമിഴ് അഭിനേത്രിയാണ്‌ അമല പോൾ . പഠനകാലങ്ങളിൽ മോഡലിങ്ങിൽ സജീവമായിരുന്നു അമല പോൾ.…