വിവാഹമോചനവുമായി ബന്ധപ്പെട്ട് വിജയ് യെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കിംവദന്തി തമിഴകത്തും തെന്നിന്ത്യയിലും ചർച്ചാ വിഷയമായി മാറിയിരുന്നു . നായകൻ വിജയ് തന്റെ ഭാര്യ സംഗീതയെ വിവാഹമോചനം ചെയ്ത് വേർപിരിയുകയാണ് എന്നാണു കിംവദന്തി. ഇതോടെ വിജയുടെ ആരാധകർ ആശങ്കയിലായി . എന്നാൽ സംഗീതയെക്കുറിച്ചുള്ള ഈ വാർത്തകൾ വ്യാജമാണെന്നാണ് വിജയ് പറഞ്ഞത്. ഈ അഭ്യൂഹങ്ങളോട് വിജയുടെ അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. “എന്തിനാണ് ഈ കിംവദന്തികൾ തുടങ്ങിയതെന്ന് എനിക്ക് പോലും മനസ്സിലാകുന്നില്ല. ഈ കിംവദന്തികൾ തികച്ചും അസത്യമാണ്” വിജയ് പ്രതികരിച്ചു .

ലിയോക്ക് മുന്പിറങ്ങിയ വാരിസിന്റെ പ്രീ റിലീസ് ഇവന്റ് ചെന്നൈയിൽ നടന്നപ്പോൾ വിജയുടെ ഭാര്യ സംഗീത ചടങ്ങിൽ പങ്കെടുത്തില്ല. ഇതോടെ വിജയും സംഗീതയും തമ്മിൽ അഭിപ്രായഭിന്നത തുടങ്ങിയോ എന്ന് പലർക്കും സംശയമായി. എന്നാൽ ഇത്തരം പ്രചാരണങ്ങളോട് വിജയിയോ സം​ഗീതയോ പ്രതികരിക്കാനും തയ്യാറായിട്ടില്ല. ഈ അവസരത്തിൽ ഭാ​ര്യയെ കുറിച്ച് വിജയ് പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ലിയോ താരം ജനനി. ചിത്രത്തിൽ വിജയ് നടത്തുന്ന കോഫി ഷോപ്പിലെ ജോലിക്കാരിയായാണ് ജനനി എത്തിയത്. ‌‌

സെറ്റിൽ വച്ച് വിജയിയോട് സംസാരിക്കാൻ കഴിഞ്ഞത് വലിയ ഭാ​ഗ്യമാണെന്ന് ജനനി പറയുന്നു. തന്റെ ശ്രീലങ്കൻ തമിഴ് കേൾക്കുമ്പോൾ ഭാര്യ സം​ഗീതയെ ആണ് ഓർമ വരുന്നതെന്ന് വിജയ് പറഞ്ഞതായി ജനനി ഒരു അഭിമുഖത്തിൽ പറയുന്നു. തന്നെ പോലെ ജാഫ്നയിൽ നിന്നാണ് സം​ഗീതയും വരുന്നതെന്ന് വിജയ് പറഞ്ഞതായും ജനനി ഓർത്തെടുത്തു.

എന്നാൽ ഭാര്യയുമായി വിജയ് അകലാൻ കാരണമായി ഇപ്പോൾ ശ്രദ്ധ നേടുന്നത്. നടി തൃഷയുമായി ഒരുമിച്ച് അഭിനയിക്കുന്നത് ഭാര്യ സംഗീതയ്ക്ക് ഇഷ്ടമായിരുന്നില്ല എന്നും ഇരുവരും തമ്മിലുള്ള പ്രണയമാണ് ഭാര്യയുമായുള്ള പ്രശ്നങ്ങൾക്ക് കാരണമെന്നും ഒക്കെ ഒരു വാർത്ത കോളിവുഡ് മാധ്യമങ്ങളിൽ പരന്നിരുന്നു.

വിജയും തൃഷയും ഒരുമിച്ച് അഭിനയിക്കുന്നതിനോട് ഭാര്യയ്ക്ക് ഒട്ടും തന്നെ താല്പര്യമുണ്ടായിരുന്നില്ല. നടിക്കൊപ്പം ഇനി അഭിനയിക്കരുത് എന്ന് കർശനമായി തന്നെ സംഗീത വിജയിയോട് പറഞ്ഞിരുന്നു അത് വകവെച്ചില്ല എന്ന് മാത്രമല്ല നടിക്കൊപ്പം ലിപ്ലോക്ക് രംഗത്തിലടക്കം നടൻ പ്രത്യക്ഷപ്പെടുകയും ചെയ്തു.ലിയോ എന്ന ചിത്രത്തിൽ തൃഷയ്ക്കൊപ്പം ഉള്ള ലിപ്പ്ലോക്ക് രംഗം ഉള്ളതുകൊണ്ടാണ് വിജയുടെ കുടുംബം ഈ ചിത്രം കാണാൻ പോകാഞ്ഞത് എന്ന് ഒരു തമിഴ് മാധ്യമപ്രവർത്തകൻ പറഞ്ഞിരുന്നു.. ചെന്നൈയിൽ ഉണ്ടായിട്ട് പോലും വിജയുടെ മകൻ ഈ സിനിമ കണ്ടില്ല എന്ന് കൂടി അദ്ദേഹം പറഞ്ഞിട്ടുണ്ട്.

അടുത്തിടെ തൃഷയുമൊത്തുള്ള വിജയ് യുടെ ചില ചിത്രങ്ങൾ പ്രചരിച്ചിരുന്നു ഇത് ഇരുവർക്കുമിടയിൽ ഡേറ്റിംഗ് നടക്കുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു. പക്ഷേ ഇതുവരെയും യാതൊരു തരത്തിലുമുള്ള ഔദ്യോഗിക പ്രതികരണങ്ങൾ താരണങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല

You May Also Like

ഇപ്പ ശ്വാസം മുട്ടി ചത്തേനെ, അവൾടെ ഒടുക്കത്തെ സേവ് ദി ഡേറ്റ് 

ഇപ്പ ശ്വാസം മുട്ടി ചത്തേനെ, അവൾടെ ഒടുക്കത്തെ സേവ് ദി ഡേറ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…

ഒരു വെള്ളിയാഴ്ചയിലെ നായകന്റെ അസ്തമയവും ഒരു വെള്ളിയാഴ്ചയിലെ നായകന്റെ ഉദയവും

രാഗീത് ആർ ബാലൻ ഒരു വെള്ളിയാഴ്ചയിലെ നായകന്റെ അസ്തമയവും ഒരു വെള്ളിയാഴ്ചയിലെ നായകന്റെ ഉദയവും 2002…

7 കോടി ബഡ്ജറ്റിൽ ഇറങ്ങി 65 കോടി നേടിയ സിനിമ

മോഹൻലാലിന്റെ ഈ ചിത്രവും ബോക്‌സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്ററായിരുന്നു. അതിന്റെ ബജറ്റിന്റെ ആറിരട്ടി വരുമാനം നേടി. ഒപ്പത്തിന്റെ…

സൽമാൻ ഖാന്റെ വഞ്ചന ! പ്രണയം തകർന്ന സംഗീത എന്തിനാണ് അസ്ഹറുദ്ദീനെ വിവാഹം കഴിച്ചത് ?

നടൻ സൽമാൻ ഖാൻ ഇന്ന് തന്റെ 57-ാം ജന്മദിനം ഗംഭീരമായി ആഘോഷിക്കുകയാണ്. പതിവുപോലെ ബോളിവുഡ് ഇൻഡസ്‌ട്രിയിലെ…