തമിഴിന്റെ മുൻ സൂപ്പർ താരവും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്കാന്തിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അദ്ദേഹത്തിന് പ്രമേഹം പോലുള്ള അസുഖങ്ങൾ ഉണ്ടെന്നു അടുത്ത വൃത്തങ്ങൾ പറഞ്ഞു. വിജയ്കാന്തിന്റെ മൂന്നു കാൽവിരലുകൾ നീക്കം ചെയ്തു . ഉടനെ ആശുപത്രി വിടുമെന്ന് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങൾ വെളിപെപ്ടുത്തി. വിജയ്കാന്തിന് പൂർണ്ണാരോഗ്യം ആശംസിച്ചുകൊണ്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, കമൽ ഹാസൻ, രജനികാന്ത് എന്നിവർ ട്വീറ്റ് ചെയ്തു. ആരോഗ്യകരണങ്ങളാൽ അദ്ദേഹം കുറെ വര്ഷങ്ങളായി പൊതുപ്രവർത്തനങ്ങളിൽ നിന്നും മാറിനിൽക്കുകയായിരുന്നു. 2005 ലാണ് അദ്ദേഹം ഡിഎംഡികെ എന്ന പാർട്ടി രൂപീകരിച്ചു രാഷ്ട്രീയ രംഗത്തേയ്ക്ക് ഇറങ്ങിയത്.
***