Akhil Krishna N
നെൽസൻ : സർ, ഒരു ക്ലിഷേ ചോദ്യം വിജയ് യെ വിജയ് തന്നെ ഇന്റർവ്യൂ ചെയ്യുകയാണെങ്കിൽ, വിജയ്യോട് വിജയ് ചോദിക്കുന്ന ചോദ്യം എന്തായിരിക്കും. ?
വിജയ് : ഹായ് ബ്രോ.. ഇത്രയും വർഷം തമിഴ് സിനിമ നിങ്ങൾക്ക് ഒരു നല്ല സ്ഥാനം നൽകിയിട്ടുണ്ട്. ആ തമിഴ് സിനിമയെ അടുത്ത ഉയരത്തിലേക്ക് എത്തിക്കുന്ന തരത്തിൽ ഒരു സിനിമ എന്നാണ് ചെയ്യുന്നത്.?
നെൽസൺ : സൂപ്പർ സർ, സൂപ്പർ സർ.
ബീസ്റ് ഇറങ്ങും മുന്നേ ഇങ്ങനെ ഒരു ഇന്റർവ്യു, അതിൽ ഇങ്ങനെ ഒരു ചോദ്യവും ഉത്തരവും കണ്ടപ്പോൾ തന്നെ ആ സിനിമയെ കുറിച്ച് ഒരു ഐഡിയ കിട്ടിയിരുന്നു. ട്രയ്ലറിലെ so called ‘Hollywood level’ ഒക്കെ കണ്ടപ്പോളും സിനിമയോട് താല്പര്യം തോന്നാഞ്ഞതും ടിക്കറ്റ് എടുക്കാഞ്ഞതും ഈ ഒറ്റ ഡയലോഗ് കേട്ടിട്ടാണ്. ഇന്ന് വാരിസ് ട്രയ്ലർ കണ്ടപ്പോളും ആദ്യം ഓർമ്മ വന്നത് ഈ ഡയലോഗ് തന്നെ.
എന്നാണ് വിജയ് തമിഴ് സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്ന സിനിമ ചെയ്യുന്നത്. ? ആ കാത്തിരിപ്പ് ഇനി ലോകേഷ് കനകരാജ് എന്ന ബ്രാൻഡ് ഡിറക്ടർക്ക് മേലെ പ്രതീക്ഷ വെച്ചുകൊണ്ടാണ്. ഇത്രയും സ്റ്റാർ വാല്യു ഉള്ള ഒരു നടൻ, നെഗറ്റീവ് വരുന്ന പടങ്ങൾ പോലും കോടികൾ വാരുന്ന താരം, ഇനിയും ഇത് പോലുള്ള പരിപ്പുവട പടങ്ങൾക്ക് തലവെക്കാതെ ഇരിക്കാൻ T67 ന് ശേഷം അദ്ദേഹത്തിന് തോന്നട്ടെ.
അതെ സമയം വിജയ് നായകനായ വരിസ് ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി . രശ്മിക മന്ദാനയാണ് നായിക. വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തി ചിത്രത്തിന് തമൻ ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ലോകമെമ്പാടും ചിത്രം പൊങ്കൽ റിലീസ് ആയി എത്തും.ടോളിവുഡിലെ മുൻനിര നിർമ്മാതാവായ ദിൽ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം പുറത്തിറങ്ങി എല്ലായിടത്തും ഹിറ്റായിക്കഴിഞ്ഞു. അടുത്തിടെ നടന്ന വരിസ് ന്റെ മ്യൂസിക് ലോഞ്ചിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
**