തമിഴ് സിനിമാ വ്യവസായത്തിലെ മുൻനിര നടന്മാരിൽ ഒരാളും വൻ ആരാധകരുള്ള പ്രശസ്ത ഇന്ത്യൻ താരവുമായ നടൻ വിജയ് സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ‘തമിഴക വെട്രി കഴകം’ എന്ന പേരിലാണ് വിജയ് പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്

വിജയും കൂട്ടാളികളും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ഫെബ്രുവരി ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ പാർട്ടി രജിസ്റ്റർ ചെയ്യുമെന്നും നടൻ്റെ അടുത്ത വൃത്തങ്ങൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി നടൻ്റെ ഉയർച്ചയിലും താഴ്ചയിലും പിന്തുണ നൽകുന്ന അദ്ദേഹത്തിൻ്റെ ആരാധകർക്ക് ഇത് സന്തോഷകരമായ അവസരമായിരിക്കും.അതെ സമയം രാഷ്ട്രീയത്തിലിറങ്ങിയാൽ അഭിനയം വിടുമെന്നും അദ്ദേഹത്തിന്റെ കത്തിൽ പറയുന്നു. ഇതുവരെ കരാറായിരിക്കുന്ന സിനിമകൾ പൂർത്തിയാക്കിയശേഷം അഭിനയം ഉപേക്ഷിക്കുമെന്നു വിജയ് പുറത്തുവിട്ട കത്തിൽ പറയുന്നു.വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരത്തിനിറങ്ങും. ജാതിമത ഭിന്നതയും അഴിമതിയും നിലനിൽക്കുന്ന അവസ്ഥയെ പൂർണമായും തന്റെ പാർട്ടി ഇല്ലാതാക്കുമെന്നും വിജയ് വ്യക്തമാക്കി. വിജയ്‌യുടെ കത്തിലെ പ്രസക്ത ഭാഗങ്ങൾ:

‘‘തമിഴക വെട്രി കഴകം എന്ന ഞങ്ങളുടെ പാർട്ടി റജസിറ്റർ ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷന് ഇന്ന് അപേക്ഷ നൽകി. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് ജനങ്ങൾ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റം കൊണ്ടുവരാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. രാഷ്ട്രീയം ഒരിക്കലും എനിക്ക് മറ്റൊരു തൊഴിലല്ല. അത് ജനങ്ങൾക്കു വേണ്ടിയുള്ള പുണ്യ പ്രവൃത്തിയാണ്. കാലങ്ങളായി ഞാൻ അതിലേക്ക് വരാനുള്ള തയാറെടുപ്പിലായിരുന്നു. രാഷ്ട്രീയം എനിക്കൊരു ഹോബിയല്ല. അതെന്റെ അഗാധമായ ആഗ്രഹമാണ്. പൂർണമായി എനിക്ക് അതിലേക്ക് ഇഴുകിച്ചേരണം.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് നിങ്ങൾക്കെല്ലാം അറിവുള്ളതാണ്. ഭരണപരമായ കെടുകാര്യസ്ഥതയും ദുഷിച്ച രാഷ്ട്രീയ സംസ്കാരവും ഒരു വശത്തും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന രാഷ്ട്രീയ സംസ്കാരം മറു വശത്തും. നിസ്വാർത്ഥവും സുതാര്യവും ജാതിരഹിതവും ദീർഘവീക്ഷണമുള്ളതും അഴിമതി രഹിതവും കാര്യക്ഷമവുമായ ഭരണത്തിലേക്ക് നയിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ മാറ്റത്തിനായി തമിഴ്‌നാട്ടിലെ ജനങ്ങൾ ആഗ്രഹിക്കുന്നു.ഇതുവരെ കരാറൊപ്പിട്ട സിനിമകൾ രാഷ്ട്രീയ പ്രവർത്തനത്തെ തെല്ലും ബാധിക്കാതെ പൂർത്തിയാക്കും. അതിനുശേഷം ജനസേവന രാഷ്ട്രീയത്തിൽ പൂർണമായും മുഴുകും. തമിഴ്നാട്ടിലെ ജനങ്ങൾക്കുള്ള നന്ദിസൂചകമായി ഞാനിതിനെ കാണുന്നു.’’ – കത്തിൽ പറയുന്നു.

You May Also Like

ആരാധകർക്ക് ഈദ് ആശംസകൾ അറിയിച്ച് സംവൃതാ സുനിൽ.

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് സംവൃതസുനിൽ. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുവാൻ താരത്തിന് ആയിട്ടുണ്ട്.

ഒരു സ്ത്രീയുടെ പ്രതികാരം പരിധി വിട്ടാല്‍ നമ്മുടെ സിനിമകളില്‍ അത് മാക്സിമം 22 ഫീമെയില്‍ കോട്ടയം വരെ ചെന്ന് നില്‍ക്കും

റോസ്മേരീസ് ബേബി, ചൈനാടൌന്‍, ദി പിയാനിസ്റ്റ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ വിശ്വപ്രസിധനായ പോളിഷ്-ഫ്രഞ്ച് സംവിധായകന്‍ റോമന്‍ പൊളന്‍സ്കിയുടെ…

500 കോടിയിൽ ഒരുങ്ങുന്ന ‘സൂര്യ 42’, ചിത്രത്തെ കുറിച്ച് 10 രഹസ്യവിവരങ്ങൾ പുറത്ത്

തമിഴ് സിനിമയിൽ കഥയ്ക്ക് പ്രാധാന്യം നൽകി ഒരുങ്ങുന്ന ചിത്രങ്ങളോട് കൂടുതൽ താൽപര്യം കാണിക്കുകയാണ് നടൻ സൂര്യ.…

മമ്മൂട്ടിയുടെ ‘ന്യൂഡൽഹി’ രജനീകാന്തിന് നൽകിയത് ‘നിരാശ’

മമ്മൂട്ടി ചിത്രമായ ന്യൂ ഡൽഹി മലയാളത്തിൽ നേടിയ ചരിത്ര വിജയം നമുക്കെല്ലാം അറിവുള്ളതാണ്. ആ ചിത്രത്തോടെ…