Vijay Raveendran

ഓണം വിന്നർ ആരായിരിക്കും? Any guesses?
ഇറങ്ങുന്ന പടങ്ങൾ:

1. ഒറ്റ് (September 16)
2. പാൽതു ജാൻവർ (Septmber 2)
3. ​ഗോൾഡ് (Septmber )
4. പത്തൊമ്പതാം നൂറ്റാണ്ട് (Septembre )
5. ഒരു തെക്കൻ തല്ല് കേസ് (September )

My guesses:

1. ഒറ്റ് – Bilingual ആയി ഇറക്കുന്നത് കൊണ്ട് കുറച്ച് ​ഗുണമുണ്ടാകും. രണ്ട് ഭാ​ഗം ഉണ്ടാകുമെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടവർ. ഡയറക്ടറും മറ്റ് ആൾക്കാുരമൊക്കെ അത്ര ​ഗംഭീരമെന്നൊന്നും പറയാനില്ല. കണ്ടിടത്തോളം കുറേയൊക്കെ കണ്ടിരിക്കാൻ പറ്റുന്നതാകും. എന്നാലും വലിയ ഹിറ്റാകുമെന്ന് ഉറപ്പിക്കാൻ പറ്റില്ല. ഇനിഷ്യൽ പുൾ കുറച്ചുണ്ടാകും. ഒരു ഹിറ്റ് കഴിഞ്ഞ് വരുന്ന ചാക്കോച്ചൻ, തമിഴ് റിലീസ്, ഇതൊക്കെക്കോണ്ട്. മൊത്തത്തിൽ ഒരു ആവറേജായിരിക്കുമെന്ന് ഉറപ്പിച്ച് പറയാം. നല്ല റിപ്പോർട്ട് വന്നാൽ above average ആകും.

2. പാൽതു ജാൻവർ – നല്ല അഭിപ്രായം കിട്ടിയാൽ മാത്രം ഒരു ആവറേജ് ഹിറ്റ്. ഓണമായാലും അവധി എല്ലാ ജനങ്ങൾക്കും ആയി തുടങ്ങിയിട്ടില്ല. ആ നേരത്ത് വലിയ താരങ്ങളൊന്നുമില്ലാതെ ഫീൽ ​ഗുഡ് രീതിയിൽ എടുത്ത് പടം കാണാൻ തുടക്കത്തിൽ ആൾക്കാരുണ്ടാകില്ല. നല്ല റിപ്പോർട്ട് കിട്ടിയില്ലെങ്കിൽ വാഷൗട്ടാകും. വലിയ പ്രതീക്ഷയില്ല.

3. ​ഗോ‍ൾഡ് – പ്രേമം കഴിഞ്ഞിട്ടിറങ്ങുന്ന അൽഫോൻസ് പുത്രൻ പടമെന്ന രീതിയിലും പൃഥ്വീരാജും നയൻതാരയുമൊക്കെയുള്ളത് കൊണ്ട് കുറച്ച് ഹൈപ്പുണ്ട്. എന്നാൽ കൃത്യമായി പടം മാർക്കറ്റ് ചെയ്യാനറിയുന്നയാളാണ് അൽഫോൻസ്. പ്രേമത്തിന് ഒരു പാട്ട് മാത്രം. ​ഗോൾഡിന് ഒരു ടീസർ മാത്രം. ജനങ്ങൾ കൂടുതൽ പ്രതീക്ഷ വെച്ച് കയറിയാൽ പടം പൊട്ടാൻ ചാൻസുണ്ടെന്ന് അറിയുന്നയാൾ. അത് കൊണ്ട് ഈ ഹൈപ്പ് മതി. തിരുവോണം റിലീസായത് കൊണ്ട് ആദ്യ കുറച്ച് ദിവസം നല്ല കളക്ഷനായിരിക്കും. പടം എന്തായാലും ആവറേജിന് മുകളിൽ പെർഫോം ചെയ്യും. ഹിറ്റാകുമൊ എന്നത് ഒരു 50/50 ചാൻസ്. നേരം പോലത്തെ പടമാണെങ്കിൽ വലിയ ഹിറ്റാകില്ല. എന്നാൽ പടം കൊള്ളാമെങ്കിൽ നല്ല പോലെ ഹിറ്റാകും.

4. പത്തൊമ്പതാം നൂറ്റാണ്ട് – കണ്ടിടത്തോളം നല്ലോണം പണിയെടുത്ത പടമാണിത്. അവർ നല്ലോണം എഫേർട്ട് എടുത്തിട്ടുണ്ട്. ആകെ പോരായ്മ ഒരു താരമില്ലാ എന്നതാണ്. സിജു വിൽസനൊക്കെ ടയർ 3 യിലൊക്കെ കിടക്കുന്ന നായകനാണ്. ഫസ്റ്റ് ഡേ എന്തായാലും തിരക്കുണ്ടാകും. തിരുവോണമായത് കൊണ്ട് മാത്രം. ഇതിന് നല്ല റിപ്പോർട്ട് വരികയാണെങ്കിൽ സൂപ്പർ ഹിറ്റായിരിക്കും.

5. ഒരു തെക്കൻ തല്ല് കേസ് – തിരുവോണം റിലീസ് ഈ പടത്തിന് ദോഷം ചെയ്യും. രണ്ട് വമ്പൻ പടങ്ങൾക്കിടയിൽ ഈ പടം അധികമാരും ശ്രദ്ധിക്കില്ല. കണ്ടിട്ട് അത്ര വലിയ പ്രതീക്ഷയൊന്നും ട്രെയിലർ തരുന്നില്ല. ഹിറ്റാകണമെങ്കിൽ പടം അത്രയ്ക്കും നല്ലതായിരിക്കണം. ​പറയത്തക്ക ബജറ്റൊ സ്റ്റാറുകളൊ പടത്തിലില്ല. നിമിഷ ചെറുതായി ട്രാക്ക് മാറ്റിയ പോലുണ്ട്. വേറെ ഒന്നും പടത്തിനെപ്പറ്റി അധികം പറയാനില്ല. പാട്ടൊക്കെ എന്തൊ ഒരു പാട്ട്. മിക്കവാറും ഇത് ഫ്ളോപ്പാകാനാണ് ചാൻസ്.

***

Leave a Reply
You May Also Like

മനുഷ്യനുമായുള്ള ബഹിരാകാശ യാത്രയ്ക്ക് ഐ.എസ്.ആർ.ഒ ഒരുങ്ങിക്കഴിഞ്ഞു

ഗഗൻയാൻ Sabu Jose മനുഷ്യനുമായുള്ള ബഹിരാകാശ യാത്രയ്ക്ക് ഐ.എസ്.ആർ.ഒ ഒരുങ്ങിക്കഴിഞ്ഞു. 2024 ൽ ഇസ്രോ വിക്ഷേപിക്കുന്ന…

സുശാന്ത് സിംഗ് രാജ്പുതുമായുള്ള വേർപിരിയലിനെക്കുറിച്ച് ആദ്യകാമുകി അങ്കിത ലോഖണ്ഡേ

നിലവിൽ ബിഗ് ബോസ് 17 ലെ മത്സരാർത്ഥിയായ അങ്കിത ലോഖണ്ഡേ അന്തരിച്ച നടൻ സുശാന്ത് സിംഗ്…

കത്രീനയുടെ ആദ്യ ചിത്രമായ ധൂമിലെ കത്രീനയുടെ ഗ്ലാമർ രംഗങ്ങൾ ഇന്നും ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്, വിഡിയോയും ചിത്രങ്ങളും

കൈസാദ് ഗുസ്താദ് സംവിധാനം ചെയ്ത് ആയിഷ ദത്ത് നിർമ്മിച്ച 2003 ലെ ഇന്ത്യൻ ബ്ലാക്ക്-കോമഡി ത്രില്ലർ…

ഏറ്റവും ആശയക്കുഴപ്പം ഉണ്ടാക്കുന്നതും ഗ്രഹിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ളതുമായ 20 ചിത്രങ്ങൾ

20. I Am Thinking Of Ending Things (2020) – സങ്കീർണ്ണമായ സംഭാഷണങ്ങളും നോൺ-ലീനിയർ…