തീർപ്പ്

Vijay Raveendran

അടുത്ത കാലത്ത് ഇത് പോലെ ഒട്ടും പ്രൊമോഷനില്ലാതെ ഇറങ്ങിയ പൃഥ്വീരാജ് പടങ്ങൾ കോൾഡ് കേസും ഭ്രമവുമായിരുന്നു. രണ്ടും ഓ.ടി.ടി. റിലീസ് ആയിരുന്നു. പേരുകേട്ട സംവിധായകരോ മറ്റ് വലിയ സം​ഗതികളൊ ഒന്നും ഇറങ്ങുന്നതിന് മുമ്പ് പടത്തിന് പറയാനില്ലായിരുന്നു. ഇറങ്ങുന്നതിന് മുമ്പ് ഒന്ന് രണ്ട് ഇന്റർവ്യൂ​കൾ മാത്രം ചെയ്തു പൃഥ്വിരാജ്. ആ രണ്ടു ചിത്രങ്ങളും സമ്മിശ്രാഭിപ്രായങ്ങളും ആയിരുന്നു. എന്നാൽ ‘തീർപ്പ്’ തിയേറ്റർ റിലീസ് ആണ്, അതും ഹിറ്റ് പടം ലൂസിഫറിന്റെ എഴുത്തുകാരൻ മുരളി ​ഗോപി. കൾട്ട് ഫോളോയിങ്ങുള്ള ഡയറക്ടർ രതീഷ് അമ്പാട്ട്. എന്നാലോ പ്രൊമോഷൻ നടക്കുന്നത് ഷൂട്ടിം​ഗ് പോലും തുടങ്ങാത്ത എമ്പുരാന്.വിജയ് ബാബുവിന്റെ കേസാണ് പ്രശ്നം. പുള്ളിയുള്ള പടം പ്രൊമോട്ട് ചെയ്താൽ റേപ്പിസ്റ്റിനെ പ്രൊമോട്ട് ചെയ്യുന്ന പോലാണെന്ന് ചിലരെങ്കിലും പറയുമല്ലൊ എന്നോർത്ത് പ്രൊമോഷൻ വേണ്ടായെന്ന് വെച്ചു.

എന്നാൽ പരുക്കർ എന്ന നിലയ്ക്ക് ഇതിൽ നഷ്ടം വിജയ് ബാബുവിന് എന്തായാലും ഉണ്ട്. പക്ഷെ കഷ്ടകാലമുള്ളത് രതീഷ് അമ്പാട്ടിനാണ്. കമ്മാര സംഭവം ഷൂട്ട് ചെയ്യുമ്പോൾ ദിലീപിന് പീഢനകേസ്. പടം പൊട്ടി. എന്നാലും ഒരു കൾട്ട് ഫോളോയിങ്ങുണ്ട്. അടുത്ത പടം നന്നായി ചെയ്യാമെന്ന് വിചാരിച്ചപ്പോൾ അവിടെ പ്രൊഡ്യൂസർക്കെതിരെ പീഡനക്കേസ്. മലയാളം സിനിമയിൽ പല വിശ്വാസങ്ങളുമുണ്ട്. ഷൂട്ട് തുടങ്ങുമ്പോൾ ആദ്യ സീൻ ഏതൊ ഒരു നടനെ വെച്ച് ചെയ്താൽ ഹിറ്റാകുമെന്നൊരു വിശ്വാസം. അത് പോലെ പല വിശ്വാസങ്ങളും. കുഞ്ഞിരാമായണത്തിലെ സൽസ ശാപം എന്ന വിശ്വാസം പോലെ മലയാളം സിനിമയിൽ ‘അമ്പാട്ട് ശാപം’ എന്നൊരു വിശ്വാസം വന്നാൽ അത്ഭുതമില്ല.

Leave a Reply
You May Also Like

ഷെഫാലി ഷായുടെ അഭിനയം അതിലേക്ക് ചേരുമ്പോൾ ഇന്ത്യൻ സീരീസ് കളിലെ മികച്ച ഒരു സ്ത്രീ കഥാപാത്രമായി വർത്തിക മാറുന്നു

Mild spoilers ahead Yamini 2021 ലിറങ്ങിയ സൂര്യയുടെ ജയ് ഭീം കണ്ടവർക്ക് അറിയാം അതിൽ…

വീട്ടിൽ പിടിക്കപ്പെടുമെന്നായപ്പോൾ എന്റെ കൈവശമുള്ള കത്തുകൾ നശിപ്പിച്ചു കളയേണ്ടി വന്നു

അനു സിതാര മലയാളത്തിന്റെ എല്ലാ ശാലീനതകളും ഉള്ളൊരു നടിയാണ്. ദീര്ഘകാലത്തെ പ്രണയത്തിനു ശേഷമാണ് അനുവും വിഷ്ണുവും…

ജവാൻ സിനിമയ്ക്ക് കാരണം ദളപതി വിജയ് എന്ന് ആറ്റ്‌ലി

രാജാ റാണിയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുകയും വിജയ്ക്കൊപ്പം തെരി, മെർസൽ, ബിഗിൽ തുടങ്ങിയ മാസ് ഹിറ്റുകൾ…

ഫേസ്ബുക്കിലെ ‘കേശവൻ മാമന്മാർ’ ഇൻസ്റാഗ്രാമിലേക്കു കുറ്റിയും പറിച്ചുകൊണ്ടു വരുമോ ?

ഫേസ്ബുക്ക് സദാചാര അമ്മാവന്മാരുടെ ഇടമാണ് എന്ന കണ്ടെത്തൽ വളരെ സത്യമാണ്. എന്തെന്നാൽ ഇതിൽ വന്നുവന്ന് ഒരു…