തമിഴ് സിനിമാലോകത്തെ രാജാവായ ദളപതി വിജയുടേതായി അവസാനം റിലീസ് ചെയ്ത ബീസ്റ്റ് സമ്മിശ്ര പ്രതികരണങ്ങൾ നേടി ആസ്വാദനത്തിന്റെ കാര്യത്തിൽ പരാജയമായിരുന്നു,എന്നാൽ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതുമില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ ‘വാരിസു’ എന്ന ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ ആണ് എവിടെയും. .തെലുങ്ക് ചലച്ചിത്ര സംവിധായകൻ വംശി സംവിധാനം ചെയ്ത വിജയ് നായകനായ ഈ ചിത്രം കുടുംബ വികാരത്തെ അടിസ്ഥാനമാക്കിയുള്ളതും ഒരു ആക്ഷൻ ചിത്രവുമാണ്.

ചിത്രീകരണം അവസാന ഘട്ടത്തിലെത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 12ന് പൊങ്കൽ പ്രമാണിച്ച് ‘വാരിസു’ എന്ന ചിത്രം റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ‘വാരിസു’വിന്റെ പ്രൊമോഷനും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളുമാണ് ടീം കൂടുതൽ ശ്രദ്ധിക്കുന്നത്.ആരാധകരുടെ വൻ പ്രതീക്ഷയിൽ നിർമ്മിച്ച ഈ ചിത്രത്തിൽ വിജയ്‌യ്‌ക്കൊപ്പം രശ്മിക മന്ദാനയാണ് അഭിനയിച്ചിരിക്കുന്നത്. പ്രകാശ് രാജ് , പ്രഭു, ശരത്കുമാർ, സംഗീത, സംയുക്ത തുടങ്ങി നിരവധി പേർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

അജിത്തിന്റെ ‘തുണിവ്’ ചിത്രത്തോട് ഏറ്റുമുട്ടാൻ ഇരിക്കുന്ന ‘വാരിസു’വിൽ അഭിനയിച്ചതിന് വിജയ്ക്ക് എത്ര രൂപ ലഭിച്ചു എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കൂടാതെ വാരിസുവിന് വേണ്ടി വിജയ് 125 കോടിയോളം പ്രതിഫലം വാങ്ങിയെന്നാണ് സൂചന. തന്റെ അവസാന ചിത്രമായ ബീസ്റ്റിന് പോലും 80 കോടി മാത്രമാണ് വിജയ് വാങ്ങിയത് … ഇപ്പോൾ അതിനെക്കാൾ 45 കോടിയാണ് വിജയ് നേടിയിരിക്കുന്നത്. ഈ വിവരം സിനിമാലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

Leave a Reply
You May Also Like

37 വയസ്സുള്ള ആരാധകൻ്റെ 11 വയസ്സുമുതൽ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാക്കാൻ ഒരുങ്ങി ബാബു ആൻറണി.

ആക്ഷൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഒട്ടനവധി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ബാബു ആൻറണി

ഒത്തിരി പെണ്ണുങ്ങളിൽ പ്രണയത്തെ ഉണർത്തിയ രണ്ടു പേർ, രണ്ടാളുടെയും ജന്മദിനം ഒരേ ദിവസം

ഷാരൂഖ് ഖാനും ചാക്കോച്ചനും Remya Bharathy എന്നെ പോലെ ഇപ്പോ മുപ്പതുകളിലും നാല്പതുകളിലും നിൽക്കുന്ന ഒത്തിരി…

ബിലാലിൻറെ കണ്ണുകൾ ശ്രദ്ധിച്ചിട്ടുണ്ടോ ?

EYES OF BILAL Nirmal Arackal ബിലാലിൻറെ കണ്ണുകൾ ശ്രദ്ധിച്ചിട്ടുണ്ടോ ?. സിനിമയിൽ ഭൂരിഭാഗം സമയത്തും…

“നൊണ” ക്യാരക്ടർ പോസ്റ്റർ

“നൊണ” ക്യാരക്ടർ പോസ്റ്റർ ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി മിസ്റ്റിക്കൽ റോസ് പ്രോഡക്ഷൻസിന്റെ ബാനറിൽ പ്രവാസിയായ ജേക്കബ്…