അൽഫോൻസ് പുത്രന് എന്നെയായിരുന്നില്ല, എന്റെ മകനെയാണ് വേണ്ടതെന്ന് വിജയ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
43 SHARES
510 VIEWS

ചിന്ന ദളപതി വിജയ് അഭിനയിച്ച ബീസ്റ്റ് റിലീസാകാൻ ഇനി ഒരു ദിവസം മാത്രം. ആരാധകർ ക്ഷമയോടെ കാത്തിരിക്കുകയാണ് വിജയുടെ അടിയും ഇടിയും വെടിയും കണ്ടു ത്രില്ലടിക്കാൻ. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയുമായി ബന്ധപ്പെട്ട് പത്തുവർഷങ്ങൾക്കു ശേഷം ആദ്യമായി വിജയ് ഒരു ഇന്റർവ്യൂ നല്കിയിരിക്കുകയാണ് മാധ്യമങ്ങൾക്ക്. ചിത്രത്തിന്റെ സംവിധായകൻ ആയ നെൽസൻ ആണ് സൺ ടീവിയിൽ വിജയ്‌യെ ഇന്റർവ്യൂ ചെയ്തത്. അതിലാണ് രസകരമായ ഒരു കാര്യം അദ്ദേഹം തുറന്നുപറഞ്ഞത്. അഭിമുഖത്തിനിടയിൽ വിജയ് യുടെ മകൻ സഞ്ജയിനെ കുറിച്ചും സിനിമാ പ്രവേശനത്തെ കുറിച്ചുമുള്ള നെൽസന്റെ ചോദ്യത്തിനുത്തരമായി ആണ് വിജയ് അത് പറഞ്ഞത് .

പ്രേമം സംവിധാനം ചെയ്ത ഹിറ്റമേക്കർ അൽഫോൻസ് പുത്രൻ ഒരിക്കൽ തന്നെ കാണാൻ വന്നിരുന്നു എന്നും തന്നോട് കഥപറയാൻ ആണ് വന്നതെന്ന് കരുതിയപ്പോൾ, അങ്ങനെയല്ല മകൻ സഞ്ജയ്‌നെ വച്ച് സിനിമ ചെയ്യാൻ ആയിരുന്നെന്നും വിജയ് പറയുന്നു. എന്നാൽ തനിക്കു അത് അറിഞ്ഞപ്പോൾ വലിയ സന്തോഷമായെന്നും വിജയ് പറഞ്ഞു. “കഥ കേട്ട ഉടൻ തന്നെ എനിക്ക് വളരെയധികം ആഗ്രഹമുണ്ടായിരുന്നു ആ ചിത്രം സഞ്ജയ് ചിത്രം ചെയ്യണമെന്ന്. അതുകൊണ്ടുതന്നെ സഞ്ജയോട് ഞാൻ കാര്യം അവതരിപ്പിച്ചു. പക്ഷെ രണ്ടു വർഷത്തിനു ശേഷം നോക്കാം എന്നായിരുന്നു അവന്റെ മറുപടി” – വിജയ് പറഞ്ഞു. എന്തായാലും വിജയ് യുടെ മറുപടിയിൽ ആരാധകർ ആവേശത്തിലാണ്. കാരണം ,രണ്ടുവർഷത്തിനുശേഷം അൽഫോൻസ് പുത്രൻ ചിത്രം പരിഗണിക്കാമെന്ന സഞ്ജയുടെ വാക്ക് തന്നെയാണ് പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ