വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രമാണ് ‘ഡിഎസ്പി’.പൊലീസ് കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നത്. അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ സംവിധാനം, തിരക്കഥ എന്നിവ നിർവഹിക്കുന്നത് പൊൻറാം ആണ് . ഇപ്പോൾ ‘ഡിഎസ്പി’ യുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. .ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ദിനേഷ് കൃഷ്ണനും വെങ്കടേഷും ആണ് . സംഗീത സംവിധാനം ഡി ഇമ്മനാണ്. വിവേക് ഹര്ഷൻ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയറ്റര്‍ റിലീസ് ചെയ്യുക.വിജയ് സേതുപതി പ്രധാന കഥാപാത്രമാകുന്ന ചിത്രം ‘മെറി ക്രിസ്മസ്’ റിലീസ് അടുത്തവര്ഷത്തേയ്ക്ക് മാറ്റിയിരുന്നു. കത്രീന കൈഫ് നായികയാകുന്ന ചിത്രം ശ്രീറാം രാഘവൻ ആണ് സംവിധാനം ചെയ്യുന്നത്.ബോളിവുഡ് ചിത്രത്തിലും താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അറ്റ്ലീ സംവിധാനം ചെയ്യുന്ന ‘ജവാൻ’ എന്ന ചിത്രത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. ഷാരൂഖ് ഖാനാണ് ചിത്രത്തില്‍ നായകനാകുന്നത്.