നടൻ വിജയ് സേതുപതിയുടെ പുതിയ ഫോട്ടോ എല്ലാ ആരാധകരെയും അമ്പരപ്പിച്ചു.
നടൻ വിജയ് സേതുപതിയുടെ ശരീരം നായകന് യോജിച്ചതല്ലെന്ന തരത്തിലുള്ള നെഗറ്റീവ് റിവ്യൂകൾ വരുമ്പോൾ, പല നെഗറ്റീവ് റിവ്യൂകൾക്കും മറുപടി കൊടുത്തിരിക്കുകയാണ് അദ്ദേഹം പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോയിലൂടെ. 2010ൽ സീനു രാമസാമി സംവിധാനം ചെയ്ത Thenmerku Paruvakaatru എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി തമിഴ് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ദേശീയ അവാർഡ് നേടി എന്ന് മാത്രമല്ല, നടൻ വിജയ് സേതുപതിയുടെ റിയലിസ്റ്റിക് പ്രകടനവും ആരാധകർ സ്വീകരിച്ചു.
ഈ ചിത്രത്തിന് പിന്നാലെ വിജയ് സേതുപതിയുടെ പിസ്സ, soodhu kavvum, Naduvula Konjam Pakkatha Kaanom തുടങ്ങിയ വിജയ് സേതുപതിയുടെ ചിത്രങ്ങളും ഹിറ്റ് ലിസ്റ്റിൽ ഇടംതേടി.. വിജയ് സേതുപതിയും മുൻനിര താരങ്ങളുടെ പട്ടികയിൽ എത്തി. പ്രത്യേകിച്ച് നയൻതാരയ്ക്കൊപ്പം അഭിനയിച്ച നാനും റൗഡി എന്ന ചിത്രം അദ്ദേഹത്തെ അടുത്ത തലത്തിലേക്ക് എത്തിച്ചു.
നായകനായി മാത്രമല്ല, മുൻനിര താരങ്ങളുടെ വില്ലനായും കാരക്റ്റർ റോളുകളിലും അഭിനയിക്കുന്ന വിജയ് സേതുപതി തമിഴിന് അപ്പുറം തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.നായകനായി അഭിനയിക്കുമ്പോൾ കിട്ടുന്ന പ്രതിഫലത്തേക്കാൾ കൂടുതൽ ആണ് വില്ലനായി അഭിനയിക്കുമ്പോൾ കിട്ടുന്നത്.മാത്രമല്ല വില്ലൻ വേഷങ്ങളിൽ അദ്ദേഹം കൂടുതൽ സ്വീകാര്യത നേടുകയും ചെയുന്നുണ്ട്. തമിഴ് സിനിമകളേക്കാൾ ഹിന്ദിയിലും തെലുങ്കിലും വിജയ് സേതുപതി ഇപ്പോൾ ബിസിയാണ് .
നിലവിൽ മൂന്ന് ഹിന്ദി ചിത്രങ്ങളും രണ്ട് തമിഴ് ചിത്രങ്ങളും ഒരു തെലുങ്ക് ചിത്രവും അദ്ദേഹത്തിന്റെ പുതിയ പ്രോജക്റ്റുകൾ ആയുണ്ട് . കൂടാതെ അടുത്തിടെ പുറത്തിറങ്ങിയ ഡി എസ് പി എന്ന ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.
ഈ സാഹചര്യത്തിൽ തടി കൂടുതലാണെന്ന് ആരാധകരുടെ നെഗറ്റീവ് റിവ്യൂകൾ വന്നിരുന്നു, ഇതിനുള്ള മറുപടിയെന്നോണം…പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോയുമായി വിജയ് സേതുപതി എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. . വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വിജയ് സേതുപതി എങ്ങനെയാണ് മാറിയതെന്ന് ആണ് പലരും ചോദിക്കുന്നത്