നമ്മുടെ ജാതിക്ക് ഒരു പ്രശ്നം മതത്തിന് ഒരു പ്രശ്നം എന്ന് പറയുന്നവരുടെ കൂടെ ചേരാതിരിക്കുക

474

Vishnu Vijayan writes

സ്നേഹമുള്ളവരെ സൂക്ഷിച്ചു വോട്ട് ചെയ്യുക, ദയവ് ചെയ്തു ചിന്തിച്ചു വോട്ട് ചെയ്യുക,

Vishnu Vijayan

വോട്ട് ചെയ്യുന്നത് പ്രധാനപ്പെട്ട കാര്യമാണ്, നമ്മുടെ നാടിന് ഒരു പ്രശ്നം, കോളേജിന് ഒരു പ്രശ്നം, സുഹൃത്തുക്കൾക്ക് ഒരു പ്രശ്നം, സ്റ്റേറ്റിനൊരു പ്രശ്നം എന്ന് പറയുന്നവരുടെ കൂടെ കൂടുക. നമ്മുടെ ജാതിക്ക് ഒരു പ്രശ്നം മതത്തിന് ഒരു പ്രശ്നം എന്ന് പറയുന്നവരുടെ കൂടെ ചേരാതിരിക്കുക.

വിജയ് സേതുപതി കുറച്ചു മാസങ്ങൾക്ക് മുമ്പ് ഒരു വേദിയിൽ പറഞ്ഞ വാക്കുകളാണ്, ഇപ്പോൾ ഇലക്ഷൻ സമയത്ത് വീണ്ടും അത് ഷെയർ ചെയ്യപ്പെടുന്നത് കണ്ടു ഷെയർ, ചെയ്യപ്പെടേണ്ട വാക്കുകൾ തന്നെയാണ്.

ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു പ്രസ്സ് മീറ്റിൽ അദ്ദേഹം ഇങ്ങനെ പറയുയുണ്ടായി, പരിയേറും പെരുമാളിനെ കുറിച്ച് ഞാൻ എന്തിനാണ് പുകഴ്ത്തി പറയുന്നത്, കാലയെ കുറിച്ച് എന്തിനാണ് പറയുന്നത്, കാരണം ആ സിനിമകൾ കൈകാര്യം ചെയ്യുന്ന വിഷയവും, അതിൻ്റെ കരുത്തും വളരെ പ്രധാനപ്പെട്ടതാണ്.

കാലങ്ങളായി ഇങ്ങനെ പറഞ്ഞു കൊണ്ടരിക്കുകയാണ്, എല്ലാവർക്കും മനസിലാകുന്നുമുണ്ട്, എന്നിട്ടും വീണ്ടും ഇന്നലെ വന്ന വിജയ് സേതുപതി എന്ന ഒരാൾക്ക് ഇത് ആവർത്തിച്ചു പറയേണ്ടി വരുന്ന സാഹചര്യമുണ്ടല്ലോ അപ്പോൾ എത്ര ശക്തവും ആഴമുള്ളതാണ് അത്.

അത്രത്തോളം ആഴത്തിൽ അത്രത്തോളം ശക്തമായി എതിർക്കപ്പെടേണ്ടതാണ് അത് സംഭവിക്കണം, എന്നാൽ ആരും അത് ശ്രദ്ധിക്കുന്നില്ല എന്നാൽ അങ്ങനെ സംഭവിക്കണം.

മറ്റൊരവസരത്തിൽ ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുണ്ടായി.

Image result for vijay sethupathiജാതി മതം അത്തരം വാലുകൾ ഒന്നും ഇന്നും പോയിട്ടില്ല, എല്ലായിടത്തുമുണ്ട്, പലർക്കും അത് മനസിലാകുന്നില്ല എന്നതാണ് വേദന.

ആലപ്പുഴയിലെ ഒരു ക്ഷേത്രത്തിൽ പോകുകയുണ്ടായി, അവിടെ പ്രസാദം കൈയ്യിലേക്ക് തൂക്കിയെറിഞ്ഞാണ് തന്നത്, പിന്നീടാണ് അറിഞ്ഞത് അതാണ് അവിടുത്തെ രീതി എന്ന്, പക്ഷെ എനിക്കത് വേദന ഉണ്ടാക്കി, അതിനെന്ത് മാറ്റം വരുത്താൻ കഴിയും.

ജാതി ഇപ്പോഴുമുണ്ട്, ഇമോഷണൽ കറപ്ഷനാണ് ജാതി, അതിന് കൃത്യമായ ശ്രേണി ഉണ്ടാക്കി വെച്ചിരിക്കുന്നു. എന്തിനാണ് ഇപ്പോഴും തീണ്ടായ്ക, ഇതെല്ലാം ഒരു കാലത്ത് വിദ്യാഭ്യാസത്തിലൂടെ മാറും പിന്നീട് പ്രണയത്തിലൂടെയും, പ്രണയ വിവാഹങ്ങളിലൂടെ ജാതിയെ തുടച്ചെറിയുന്ന പുതുതലമുറയെ വളർത്തിയെടുക്കാൻ ആകുമെന്ന് ഞാൻ കരുതുന്നു.

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ പുരോഗമനം പറയുന്നവരാണ് ഫെയ്സ്ബുക്കിൽ ജാതിവാൽ പേര് വെച്ച് അനീതികളെ എതിർത്തു പോസ്റ്റ് ഇട്ട് രോക്ഷം കൊള്ളുന്നത്.

സേതുപതി എന്നത് സിനിമാ ലോകത്തെ അതുല്യ പ്രതിഭ മാത്രമല്ല, ശരിയുടെ പക്ഷത്ത് നിലയുറപ്പിച്ച, വ്യക്തമായ രാഷ്ട്രീയ നിലപാടുകളും, നിരീക്ഷണങ്ങളും ഉള്ള.
കേരളത്തിൽ ശബരിമല സ്ത്രീ പ്രവേശനം, WCC തുടങ്ങിയ വിഷയങ്ങളെ എല്ലാം കൃത്യമായി നിരീക്ഷിക്കുന്ന, അത്തരം വിഷയങ്ങളിൽ തൻ്റേതായ നിലപാടുള്ള, അത് തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന
മനുഷ്യൻ കൂടിയാണ്.

രാഷ്ട്രീയ വിഷയങ്ങളിൽ എന്തെങ്കിലും അഭിപ്രായങ്ങൾ ചോദിച്ചാൽ ഇതൊക്കെ ആണോ ചോദിക്കുന്നത്, നാണം ഇല്ലേ, വേറെ എന്തൊക്കെ ചോദിക്കാനുണ്ട്, എന്നൊക്കെ അഴകൊഴമ്പൻ മട്ടിൽ തട്ടിവിടുന്ന മലയാളം ഇൻഡസ്ട്രിയിലെ ‘താരങ്ങളും, വ്യക്തി ബന്ധങ്ങൾ നിലനിർത്താൻ സംഘപരിവാർ വേദികളിൽ പോയി ആ രാഷ്ട്രീയത്തിന് സ്പെയ്സ് ഉണ്ടാക്കി കൊടുക്കുന്ന ആളുകളും ഈ ‘മനുഷ്യനെ’ ഒക്കെ കണ്ടു പഠിക്കേണ്ടതാണ്.

പാർത്തു വോട്ട് പോടുങ്കെ,

ദയവു സെയ്ത് ചിന്തിച്ചു വോട്ട് പോടുങ്കെ….

Advertisements