ബീസ്റ്റിന്റെ പ്രമോഷൻ പരിപാടികളുമായി ബന്ധപ്പെട്ട് നടൻ വിജയ് അനുവദിച്ച ഇന്റർവ്യൂ മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ അതിലൂടെ മറ്റൊരു കാര്യവും വാർത്തയാകുകയാണ്. എന്തെന്നാൽ താരം ഇതിനു മുൻപൊരു ഇന്റർവ്യൂ മാധ്യമങ്ങൾക്കു കൊടുത്തിട്ടു പതിനൊന്നു വര്ഷം ആയത്രേ. ‘പറയുന്നതു പോലെയാകില്ല അച്ചടിച്ചു വരുന്നത്… പിന്നീട് അത് വിവാദമാകും, വിശദീകരണം നൽകേണ്ടി വരും” എന്നാണു ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് വിജയ് മറുപടി നൽകുന്നത്. പത്തു പതിനൊന്ന് വർഷങ്ങൾക്കു മുമ്പ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതുകൊണ്ടാണ് മാധ്യമങ്ങളിൽ നിന്ന് ദീർഘമായ ഇടവേള എടുത്തതെന്ന് വിജയ് പറയുന്നു.

പറയുന്നത് കൃത്യമായി പ്രസിദ്ധീകരിക്കപ്പെടുന്നില്ല എന്നും അത് വായിക്കുന്ന പലർക്കും താനൊരു അഹങ്കാരി എന്ന് തോന്നുമെന്നും പരിചയമുള്ളവർക്കുപോലും സംശയമുണ്ടാകും എന്നും വിജയ് പറയുന്നു. “ഞാൻ ഉദ്ദേശിച്ചത് അതല്ലെന്ന് അഭിമുഖം എടുത്തയാളെ വിളിച്ച് ബോധ്യപ്പെടുത്തേണ്ടി വരും . എല്ലായ്പോഴും ഇതു നടക്കില്ലല്ലോ.. അതിനുശേഷം ഓഡിയോ ലോഞ്ചിലാണ് എനിക്കു പറയാനുള്ള കാര്യങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുള്ളത് ” വിജയ് പറഞ്ഞു

Leave a Reply
You May Also Like

ഫഹദ്, നിങ്ങൾ എപ്പോഴും പുതിയ കഥകൾ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുന്നു’; ദേശിയ അവാർഡ് നടൻ സൂര്യ

ഫഹദ്, നിങ്ങൾ എപ്പോഴും പുതിയ കഥകൾ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുന്നു’; ദേശിയ അവാർഡ് നടൻ സൂര്യ…

ആരെയും ഭയപ്പെടുത്തുന്ന വളരെ നിഗൂഢമായ ഭയപ്പെടുത്തുന്ന ചിരി, തരംഗമായി ‘ഭ്രമയുഗം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

മമ്മൂട്ടി നായകനായെത്തുന്ന ഹൊറർ ചിത്രം ‘ഭ്രമയുഗ’ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്തു…

ഒറ്റിലെ “ഓരോ നഗരവും ഒരു കഥപറയുന്ന ” എന്ന വിഡിയോ സോങ് പുറത്തിറങ്ങി

ഒറ്റിലെ “ഓരോ നഗരവും ഒരു കഥപറയുന്നു ” എന്ന വിഡിയോ സോങ് പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും,…

“അകത്തുള്ളതൊക്കെ പുറത്തു വന്നുതുടങ്ങിയല്ലോ…” നവ്യാനായരുടെ ഗ്ലാമർ ഫോട്ടോഷൂട്ടിനു സോഷ്യൽ മീഡിയായിൽ വ്യാപക വിമർശനം

‘ഇഷ്ടം’ ആണ് ആദ്യചിത്രം എങ്കിലും രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന…