പ്രശസ്ത തെന്നിന്ത്യൻ നടിയായിരുന്നു സൗന്ദര്യ . കന്നട, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ സൗന്ദര്യ അഭിനയിച്ചിട്ടുണ്ട്. 12 വർഷത്തെ അഭിനയ കാലഘട്ടത്തിൽ 100-ലധികം ചിത്രങ്ങളിൽ സൗന്ദര്യ അഭിനയിച്ചു. 1992-ൽ പുറത്തിറങ്ങിയ ഗന്ധർവ എന്ന കന്നട ചിത്രമാണ് സൗന്ദര്യയുടെ ആദ്യ ചിത്രം. പിന്നീട് എം.ബി.ബി.എസ് പഠനകാലത്ത് അമ്മൊരു എന്ന ചിത്രത്തിൽ സൗന്ദര്യ അഭിനയിക്കുകയും ആ സിനിമയുടെ വിജയത്തോടെ പഠിത്തം അവസാനിപ്പിക്കുകയും ചെയ്തു.

ഹിന്ദിയിൽ അമിതാബ് ബച്ചൻ നായകനായി അഭിനയിച്ച സൂര്യവംശം എന്ന ചിത്രത്തിൽ അഭിനയിച്ചത് വളരെയധികം ജനശ്രദ്ധ നേടി. അഭിനയം കൂടാതെ സൗന്ദര്യ ദ്വീപ എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തു. ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത ഈ ചിത്രം ധാരാളം ദേശീയ, സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ നേടുകയുണ്ടായി. സൗന്ദര്യയുടെ അവസാനത്തെ ചിത്രം കന്നട ചിത്രമായ ആപ്തമിത്ര ആയിരുന്നു. മലയാളചിത്രമായ മണിച്ചിത്രത്താഴിന്റെ കന്നഡ റീമേക്ക് ആയിരുന്നു ആ ചിത്രം.

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ പ്രധാന നായകന്മാരാ‍യ രവിചന്ദ്രൻ, വിഷ്ണുവർദ്ധൻ, രജനികാന്ത്, ചിരഞ്ജീവി, കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിവരുടെ കൂടെ അഭിനയിച്ചതുകൂടാതെ ബോളിവുഡ് നടനായ അമിതാബ് ബച്ചന്റെ കൂടെയും സൗന്ദര്യ നായികയായി അഭിനയിച്ചിട്ടുണ്ട്. ഒരു ബ്രാഹ്മണ കുടുംബത്തിലാണ് സൗന്ദര്യ ജനിച്ചത്. തന്റെ കളിക്കൂട്ടുകാരനും ബന്ധുവുമായ ജി.എസ്. രഘുവിനെ ഏപ്രിൽ 27, 2003ൽ വിവാഹം ചെയ്തു.2004, ഏപ്രിൽ 17 ന് ബെംഗളുരുവിലുണ്ടായ ഒരു വിമാന അപകടത്തിൽ സൗന്ദര്യ മരണമടഞ്ഞു. ഒരു ചെറിയ സ്വകാര്യ വിമാനത്തിൽ യാത്ര തുടങ്ങിയപ്പോൾ തന്നെ വിമാനത്തിന് തീ പിടിച്ച് അപകടമുണ്ടാവുകയായിരുന്നു.

കന്നട സിനിമകളിലൂടെ തുടക്കം കുറിച്ച് സൗന്ദര്യ നടനായ വിജയകാന്തിനൊപ്പം അഭിനയിക്കാൻ ഒരുകാലത്ത് ഒരുപാട് ഭയന്നിരുന്നു. അതിനു കാരണം അദ്ദേഹത്തെക്കുറിച്ച് സൗന്ദര്യ കേട്ടിരുന്ന ചില കാര്യങ്ങൾ ആയിരുന്നു. വിജയകാന്തിനെ പെട്ടന് ദേഷ്യം വരുമെന്നും കൂടെയുള്ളവരെയൊക്കെ അടിക്കുമെന്നും സൗന്ദര്യ കേട്ടിരുന്നു. അതുകൊണ്ടുതന്നെ വിജയകാന്തിനൊപ്പം ഒരു സിനിമ വന്നപ്പോൾ അവരത് നിരസിച്ചു. എന്നാൽ ഷൂട്ടിംഗ് ലൊക്കേഷനിൽ വന്ന് കണ്ട ബോധ്യപ്പെട്ടതിനുശേഷം സിനിമയിൽ അഭിനയിച്ചാൽ മതിയെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറയുകയായിരുന്നു.

ആ സിനിമ പൂർത്തിയായപ്പോൾ വിജയികാന്തിനോട് സൗന്ദര്യ സോറി പറയുകയാണ് ചെയ്തത്. തനിക്ക് അറിയാതെ പറ്റിപ്പോയതാണെന്നും ഒരു വ്യക്തിയെയും പറ്റി അങ്ങനെ ചിന്തിക്കാൻ പാടില്ലായിരുന്നു എന്നും വിജയികാന്ത് വളരെ നല്ല വ്യക്തിയാണെന്ന് മനസ്സിലായി എന്നുമായിരുന്നു അന്ന് സൗന്ദര്യ പറഞ്ഞത്. മറ്റൊരു ഭാഷയിലേക്ക് വരുമ്പോൾ സ്വാഭാവികമായും ഏതൊരു നായികയും ഉണ്ടാകുന്ന ഭയം മാത്രമാണ് ഇതാ എന്ന് തനിക്ക് മനസ്സിലാക്കാൻ സാധിക്കുമെന്ന് പക്വതയോടെ അന്ന് വിജയികാന്ത് അന്ന് മറുപടി നൽകുകയും ചെയ്തു. ഇന്ന് സൌന്ദര്യയും വിജയകാന്തും നമ്മോടൊപ്പം ഇല്ല എന്നത് വലിയ സങ്കടകരമായ സത്യം ആണ്

You May Also Like

“ജഗതിയെ ഒഴിവാക്കി ഈ ചിത്രം എടുക്കാനാവില്ലെന്നു പടം കണ്ടു കഴിയുമ്പോൾ നിങ്ങള്ക്ക് മനസിലാകും”

സിബിഐ ഐ സീരീസിലെ അഞ്ചാം സിനിമ ‘സിബിഐ 5 ദി ബ്രെയിൻ’ റിലീസ് ആകാൻ പോകുന്നു.…

ജോജു കാണിച്ചത് വിശ്വസവഞ്ചനയെന്നു സനൽകുമാർ ശശിധരൻ

നിമിഷ സജയൻ, ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണ്…

ജഗതി ശ്രീകുമാർ വീണ്ടും അഭിനയത്തിനു തയ്യാറാവുന്നു, കൂട്ടിന് മകനും

വലിയൊരു ഇടവേളയ്ക്കു ശേഷം സി.ബി.ഐ. അഞ്ചാം ഭാഗത്തിലൂടെ തിരിച്ചുവന്ന ജഗതി ശ്രീകുമാർ വീണ്ടും അഭിനയത്തിനു തയ്യാറാവുന്നു.…

ഒടുവിൽ ആരാധകർ കാത്തിരുന്ന ആ സന്തോഷവാർത്ത പ്രഖ്യാപിച്ച് ജീത്തു ജോസഫ്. അത് തകർക്കുമെന്ന് ആരാധകർ.

ഒരു പിടി മികച്ച ത്രില്ലർ സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ സംവിധായകനാണ് ജിത്തു ജോസഫ്