Connect with us

Nature

വലിയ ഒച്ചിനെ തിന്നാനുള്ള തയ്യാറെടുപ്പുനടത്തുന്ന ഇദ്ദേഹം ആരെന്നറിയാമോ ?

മിന്നാമിനുങ്ങിൻ്റെ ലാർവയാണിത്. ഒരു വലിയ ഒച്ചിനെ തിന്നാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. നല്ല ഉറപ്പുള്ള പരന്ന കവച പ്ലേറ്റുകൾ ഒന്നിനു മേൽ ഒന്ന് എന്ന പോലെ ക്രമമായി ഘടിപ്പിച്ച നീളൻ രൂപം കണ്ടാൽ ആദ്യമൊന്ന് അമ്പരക്കും

 38 total views,  2 views today

Published

on

വിജയകുമാർ ബ്ലാത്തൂർ

ഈ ജീവിയെ കണ്ടിട്ടുണ്ടോ?

മിന്നാമിനുങ്ങിൻ്റെ ലാർവയാണിത്. ഒരു വലിയ ഒച്ചിനെ തിന്നാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. നല്ല ഉറപ്പുള്ള പരന്ന കവച പ്ലേറ്റുകൾ ഒന്നിനു മേൽ ഒന്ന് എന്ന പോലെ ക്രമമായി ഘടിപ്പിച്ച നീളൻ രൂപം കണ്ടാൽ ആദ്യമൊന്ന് അമ്പരക്കും. പുറകിലെ വാൽ ഭാഗം കുത്തി പൊക്കിയാണ് സഞ്ചാരം. മണ്ണിലെ ഒച്ചുകളുടെ അന്തകരാണ് ഇവർ. തങ്ങളേക്കാൾ എത്രയോ വലിയ ഒച്ചുകളെ വരെ തപ്പിപ്പിടിച്ച് വിഷം കുത്തി മയക്കി ദഹനരസങ്ങൾ തൂവി ജ്യൂസാക്കി കുടിക്കും. മണ്ണിര കളേയും മറ്റ് ലാർവകളേയും ഇതു പോലെ കഴിക്കും.

ഇവയുടെ പിറകിലും പ്രകാശസംവിധാനം ഉണ്ടാകും. പല സ്പീഷിസുകളിലും ലാർവ ഘട്ടം കഴിഞ്ഞ് പൂർണ രൂപാന്തരണം കഴിഞ്ഞ പെൺ മിന്നാമിന്നികൾ ലാർവകളെപ്പോലെ തന്നെയാണ് കാഴ്ചയിൽ . ചിറകില്ലാത്ത പുഴു രൂപികൾ തന്നെ. സംയുക്ത നേത്രങ്ങൾ അധികമായുണ്ടാകും എന്ന് മാത്രം. വയറിനടിയിൽ പിറകിലായി മിന്നി മിന്നി തിളങ്ങുന്ന പ്രകാശവുമായി പാറിക്കളിക്കുന്ന ഒരു പ്രാണി എന്നാണ് മിന്നാമിനുങ്ങ് എന്ന് കേൾക്കുമ്പോൾ മനസിൽ തെളിയുക. എന്നാൽ മിന്നാമിന്നി ഒരു വണ്ടാണ്. ലേഡി ബേഡിനേയും, കൊമ്പൻ ചെല്ലിയേയും പോലെ. മുട്ട , ലാർവ , പ്യൂപ്പ എന്നീ ഘട്ടങ്ങൾ കടന്നാണ് ഒരു മിന്നാ മിനുങ്ങി പൂർണ രൂപാന്തരണം കഴിഞ്ഞ് അവതരിക്കുക. ഈ നാലു ഘട്ടങ്ങളിലെ അവസാന ഘട്ടമായ “മിന്നാമിനുങ്ങി ” ൻ്റെ ആയുസ് ആഴ്ചകൾ മാത്രമാണ്. .

https://www.facebook.com/100010017041408/videos/1245184332492123

രണ്ട് മൂന്ന് ആഴ്ച കൊണ്ട് വിരിയുന്ന മുട്ടകളിൽ നിന്ന് ഉണ്ടാകുന്ന ലാർവ പക്ഷെ മാസങ്ങളും വർഷങ്ങളും അതേ രീതിയിൽ കഴിയും. നിരവധി തവണ മോൾട്ടിങ്ങ് എന്ന് ഉറ പൊഴിയലിലൂടെ വളരും. പിന്നെ പ്യൂപ്പാവസ്ഥയിൽ പോയി കുറച്ച് ആഴ്ച കൊണ്ട് തന്നെ രൂപാന്തരണം സംഭവിച്ച് ശരിയ്ക്കുള്ള മിന്നാമിനുങ്ങ് ആവും. 2200 ൽ അധികം സ്പീഷിസുകളെ ഇതു വരെ ആയി ലോകത്ത് കണ്ടെത്തീട്ടുണ്ട്. ഏറെ സ്പീഷിസുകളിലും ആൺ മിന്നാമിനുങ്ങിന് മാത്രമേ ചിറക് ഉണ്ടാവൂ. അതാണ് പറന്ന് കളിക്കുക. പെൺ മിന്നാമിനുങ്ങുകൾ ചിറകില്ലാതെ മണ്ണിൽ തന്നെ തിരിഞ്ഞ് കളിക്കും. പുഴു രൂപി ആയി. ആൺ മിനുങ്ങികൾ വിളക്ക് കെടുത്തിയും കത്തിച്ചും ഇണയെ തേടി പൂവാലന്മാർ ചൂളമടിച്ച് നടക്കുന്നത് പോലെ ഇണയെ തേടി പ്രണയ സിഗ്നൽ അയക്കുന്നു.

പെൺ മിനുങ്ങികൾ തിരിച്ച് പ്രകാശ സിഗ്നൽ അയക്കും. ഓരോ സ്പീഷിസിനും കൃത്യമായ ശൈലിയിലുള്ളതാണ് ഈ സിഗ്‌നൽ. മിന്നാമിനുങ്ങുകൾ എല്ലാവർക്കും ഈ മിന്നിക്കളി കഴിവ് ഉണ്ടാവണം എന്നില്ല. അത്തരത്തിലുള്ളവ ചില രാസ സംയുക്തങ്ങൾ പ്രസരിപ്പിച്ചാണ് ഇണയെ കണ്ടെത്തുന്നത്. വായ ഇല്ലാത്തവയാണ് പല ഇനങ്ങളും. ലാർവ ഘട്ടത്തിൽ തിന്നതിൻ്റെ കരുത്തിൽ ഇണചേരാനായി മാത്രം ജീവിച്ച് മരിച്ച് പോവും ഇണചേരാനും മുട്ടയിടാനും വേണ്ട കാലമേ ഇവയ്ക്ക് ആയുസ്സും ഉണ്ടാവു.

**

Advertisement

 39 total views,  3 views today

Advertisement
Entertainment2 hours ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment6 hours ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment11 hours ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment3 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment4 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment6 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement