പോലീസ് കമ്മീഷ്ണറേറ്റ് ആഫീസിനു മുന്നിൽ നടന്ന കാര്യത്തിനു ദൃശ്യമോ മൊഴിയോ ഇല്ലത്രെ

68

നമ്മുടെ നാട്ടിലെ കോടതികൾ അടിപൊളി ആണ്. ഇവിടെ അക്രമികൾക്കൊപ്പമാണ് നീതീപീഠം. പട്ടാപ്പകൽ ബിന്ദു അമ്മിണിയുടെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത തീവ്രവാദിക്കെതിരെ നടപടിയില്ല എന്നുമാത്രമല്ല ജാമ്യം നൽകി സാന്ത്വനിപ്പിച്ചു അയച്ചിരിക്കുന്നു കോടതി. ബിന്ദു അമ്മിണി ആക്ടിവിസ്റ്റ് അത്രേ, എന്താണീ ആക്ടിവിസ്റ്റ് ? വിവരവും വിദ്യാഭ്യാസവും കോടതികൾക്കില്ലേ ? ആക്ടിവിസ്റ്റുകളിൽ ഭക്തരും നിരീശ്വരവാദികളും ഉണ്ടെന്നു കോടതികൾക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കണോ ? അല്ലെങ്കിൽ തന്നെ കേസിലെ പ്രതികളുടെ അത്രയും അപകടകാരികൾ ആണോ ആക്ടിവിസ്റ്റുകൾ ? Vijayan Ck യുടെ കുറിപ്പ് വായിക്കാം

Vijayan Ck

എന്തൊരു ഉദാത്തമായ ജാമ്യ ഉത്തരവ്

ശബരിമല യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധ സമര കാലത്ത്​ ആക്​ടിവിസ്​റ്റ്​ ബിന്ദു അമ്മിണിക്ക്​ നേരെ മുളക്​ സ്​പ്രേ അടിച്ച കേസിലെ രണ്ട്​ പ്രതികൾക്ക്​ ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ബി.ജെ.പി നേതാക്കളായ അഡ്വ. പ്രതീഷ് വിശ്വനാഥ്, സി.ജി. രാജഗോപാൽ എന്നിവർക്കെതിരായ പരാതി ദുരുദ്ദേശ്യപരമാണെന്ന്​ വിലയിരുത്തിയാണ്​ ജസ്​റ്റിസ്​ ബി. സുധീന്ദ്ര കുമാറി​െൻറ ഉത്തരവ്​. .
പത്രവാർത്ത അനുസരിച്ച് ജാമ്യ ഉത്തരവിൽ ഇങ്ങനെ ഒക്കെ ഉണ്ട്,

ഭൂമാത ബ്രിഗേഡ്​ ആക്​ടിവിസ്​റ്റ്​ തൃപ്​തി ദേശായിക്കൊപ്പം ശബരിമലയിലേക്ക് പോകാൻ സംരക്ഷണമാവശ്യപ്പെട്ട് 2019 നവംബർ 26ന് രാവിലെ ഏഴരയോടെ എറണാകുളം സിറ്റി പൊലീസ് കമീഷണർ ഒാഫിസിലെത്തിയപ്പോഴാണ് ആക്​ടിവിസ്​റ്റും സർക്കാർ കോളജിലെ ​െഗസ്​റ്റ്​ ലക്​ചററുമായിരുന്ന ബിന്ദു അമ്മിണി​ക്ക്​ നേരെ ആക്രമണമുണ്ടായത്​.

സുപ്രീം കോടതി വിധിയുടെ പകർപ്പ് കാറിൽ നിന്നെടുക്കാൻ പോകുമ്പോൾ പ്രതികൾ ശരണമന്ത്രങ്ങൾ ചൊല്ലിക്കൊണ്ടു സമീപത്തേക്ക് വന്നെന്നും ഇവരിലൊരാൾ മുളക് സ്പ്രേ ത​െൻറ മുഖത്തും ശരീരത്തിലും അടിച്ചെന്നുമാണ് ബിന്ദു അമ്മിണി പരാതി നൽകിയത്. ദേഹത്ത്​ പിടിച്ചെന്നും ‘അർബൻ നക്​സൽ’ എന്ന്​ വിളിച്ചെന്നും പരാതിയിലുണ്ടായിരുന്നു. എന്നാൽ, ഹരജിക്കാരായ പ്രതികൾ ആക്രമണ സമയത്ത്​ സ്ഥലത്തുണ്ടായിരുന്നതിന് സാക്ഷി മൊഴികളോ ദൃശ്യങ്ങളോ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നിട്ടും ഇവർക്കെതിരെ പരാതിയുന്നയിച്ചത് ദുരുദ്ദേശ്യപരമാണ്​. ഇവർ ഒരു ഭക്​തയായല്ല, ആക്ടിവിസ്​റ്റായാണ്​ ശബരിമലയിലേക്ക്​​ പോകാനെത്തിയതെന്ന്​ കോടതി നിരീക്ഷിച്ചു​. സംഭവം നടന്ന് 11 മാസം കഴിഞ്ഞാണ് ഹരജിക്കാരെ പ്രതിചേർത്തത്. ഒരാൾ അഭിഭാഷകനും മറ്റൊരാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച വ്യക്തിയും ആയിട്ടും തിരിച്ചറിയാൻ 11 മാസമെടുത്തു.

ശബരിമലയിൽ വനിത ആക്ടിവിസ്​റ്റുകളുടെ പ്രവേശനം വിവാദമായപ്പോൾ സർക്കാർ ആക്​ടിവിസ്​റ്റുകൾക്കൊപ്പമായിരുന്നു. സംസ്ഥാന സർക്കാർ ഒരു വശത്തും ആർ.എസ്.എസും ബി.ജെ.പിയും മറ്റ്​ ഹിന്ദു സംഘടനകളും മറു വശത്തുമായാണ്​ നിലകൊണ്ടത്​. കേസിലെ പ്രതികൾ ബി.ജെ.പി – ആർ.എസ്.എസ് നേതാക്കളാണ്​. ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം നിലനിൽക്കില്ലെന്നും പ്രാഥമികാന്വേഷണം ആവശ്യമില്ലെന്നും അറസ്​റ്റിന്​ അനുമതി തേടേണ്ടതില്ലെന്നുമുള്ള വ്യവസ്​ഥകൾ ഈ കേസിൽ പ്രഥമദൃഷ്​ട്യാ ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ്​ മുൻകൂർ ജാമ്യം അനുവദിച്ചത്​.

കേസിലെ വിധിയെ ചോദ്യം ചെയ്യാനൊന്നും എനിക്ക് ശ്രമിക്കുന്നില്ല .എന്നാലും ഒരാൾ അഭിഭാഷകനും മറ്റൊരാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച വ്യക്തിയും ആയിട്ടും തിരിച്ചറിയാൻ 11 മാസമെടുത്തു എന്നൊക്കെ ഉള്ള ന്യായം ബഹു കേമമാണെന്ന് പറയാതെ വയ്യ ,.വിധി പുറപ്പെടുവിച്ച ആളുടെ ഉൾപ്പടെ ഒരു ജഡ്ജിയുടേയും പടം കണ്ടാൽ ഹൈക്കോർട്ട് വക്കീലന്മാരും ചില മാധ്യമ റിപ്പോർട്ടർമാരും അല്ലാതെ ആരു തിരിച്ചറിയാൻ പോകുന്നില്ല ..ജസ്റ്റിസ് കമാൽ പാഷയുടെ പോലും പടം കണ്ടാൽ നാട്ടുകാർ ഇപ്പോഴാണു തിരിച്ചറിയുന്നത്. പിന്നല്ലെ ഒരു സാധാരണ വക്കീലിന്റെ കാര്യം . നിയമസഭ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തികളെ ജഡ്ജിമാർ നോക്കി വെയ്ക്കുന്നപോലെ പരാതിക്കാരെല്ലാം നോക്കി വെയ്ക്കണമെന്ന് ശഠിച്ചത് വലിയ കാര്യമാണു. അവർ ഭക്തയായോ ആക്ടിവിസ്റ്റായോ അല്ല കപ്പലണ്ടി കച്ചവടത്തിനാണൊ പോയതെന്നല്ല മുളക് പൊടി സ്പ്രേ ചെയ്തു എന്നതാണു കേസ് .ആക്ടിവിസ്റ്റ് എന്നാൽ നിയമവിരുദ്ധമായ തൊഴിൽ ചെയ്യുന്ന ആളെന്നാണോ ധരിച്ചിരിക്കുന്നത് . അതോ ആർക്കും കേറി കൊട്ടാവുന്ന ചെണ്ടയോ ? പോലീസ് കമ്മീഷ്ണറേറ്റ് ആഫീസിനു മുന്നിൽ നടന്ന കാര്യത്തിനു ദൃശ്യമോ മൊഴിയോ ഇല്ലത്രെ