കെ എം ഷാജി നിയമം ലംഘിച്ചു വീടുവച്ചാലും കുഴപ്പമില്ല, പക്ഷെ പാവപ്പെട്ട ജോസഫിന്റെ കാര്യത്തിലോ ഇല്ലാത്ത നിയമം ഉണ്ടാക്കി ദ്രോഹിക്കും

0
67

കെറെയിലിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവരെ കാത്തിരിക്കുന്ന വിധിയും വേറൊന്നാകില്ല. പണവും സ്വാധീനവും ഉള്ളവന് എന്തും നടക്കും പാവപ്പെട്ടവന്റെ മുകളിൽ ഉദ്യോഗസ്ഥരും നിയമവും പിടിമുറുക്കും എന്നതിനുദാഹരണമായ ഒരു സംഭവമാണ് ശ്രീ വിജയൻ സി.കെ ഫേസ്ബുക്കിൽപങ്കു വച്ചത്.. അദ്ദേഹം പറയുന്നു.

“താഴെക്കാണുന്ന ചിത്രങ്ങളിൽ ഒന്ന് കെ എം ഷാജിയുടെ വീട് .കെട്ടിട നിർമ്മാണത്തിൽ പ്ലാൻ ലംഘിച്ചതോ കമ്പ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോ നികുതി അടയ്ക്കാതിരുന്നതോ ഒന്നും ഏമാന്മാർ അറിഞ്ഞില്ലത്രെ.എന്നാൽ രണ്ടാം ചിത്രത്തിലെ മഠത്തിൽപറമ്പിൽ ജോസഫിന്റെ കാര്യം കൊച്ചി കോർപൊറേഷൻ അറിഞ്ഞു വല്ലാര്‍പ്പാടം പദ്ധതിക്ക് വിട്ടുനല്‍കിയത് 23 സെന്‍റ് ഭൂമി. ബാക്കി വന്ന രണ്ടര സെന്‍റില്‍ ഒരു വീട് പണിതു. തുടര്‍ന്ന് വീടിന് നമ്പറിനായി കടമക്കുടി വില്ലേജ് ഓഫീസിലെത്തിയ ജോസഫിന് ലഭിച്ച മറുപടി

വീടിന്‍റെ ഇടതുമൂലയില്‍ നിന്ന് സര്‍വ്വീസ് റോഡിലേക്ക് മൂന്ന് മീറ്റര്‍ ദുരപരിധി ഇല്ലെന്ന കാരണം പറഞ്ഞാണ് വീടിന് നമ്പര്‍ നിഷേധിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കുടിയൊഴിപ്പച്ചവര്‍ വീട് പണിയുമ്പോള്‍ തീരദേശ പരിപാലന അതോറിറ്റിയുടെയോ തദ്ദേശ സ്ഥാപനങ്ങളുടേയോ ഒരു എതിര്‍പ്പും ഉണ്ടാകാന്‍ പാടില്ല. ഈ ഉത്തരവും കാറ്റില്‍പ്പറത്തി, ജോസഫിന്‍റെ വീടിന് നല്‍കിയത് അനധികൃത നിര്‍മാണത്തിനുള്ള യുഎ പെര്‍മിറ്റ്. കൂടാതെ അടക്കേണ്ട നികുതി മൂന്നിരട്ടി. നീതിക്ക് വേണ്ടിയുള്ള ഓട്ടത്തിനിടെ 2017 സെപ്റ്റംബറില്‍ ജോസഫ് മരിച്ചു.

തൊട്ടുപിറകെ ജപ്‍തി നോട്ടീസുമെത്തി. 8000 രൂപയുടെ കരം അടിച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്നായിരുന്നു കടമക്കുടി വില്ലേജ് ഓഫീസറുടെ മുന്നറിയിപ്പ്. ഈ ജപ്തി നോട്ടീസുമായി ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് ജോസഫിന്‍റെ ഭാര്യ 70 കാരിയായ ചിന്നമ്മ. വികസനത്തിന് ഇരയായവരുടെ പുനരധിവാസം മരണാനന്തര ബഹുമതിയായി പോലും ലഭിക്കാത്ത സാഹചര്യമാണ് മൂലമ്പള്ളിയിലേത്. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ഒരു ആനുകൂല്യവും ലഭിക്കാതെ മരിച്ചത് 27 പേരാണ് . രണ്ടുപേര്‍ ആത്മഹത്യ ചെയ്തു”.( 2019 ലെ ഏഷ്യാനെറ്റ് റിപ്പോർട്ട് )