Arya M

ഇന്നലെ നെയ്മറെന്ന സിനിമ കണ്ടിരുന്നു.മാത്യൂസും നസ്ലിനും കേന്ദ്ര കഥാപാത്രമായ നായ വരെ ഗംഭീര പ്രകടനങ്ങളായിരുന്നുവെങ്കിലും എന്റെ ശ്രദ്ധ മുഴുവൻ വിജയരാഘവനിലായിരുന്നു.എന്തൊരു മനുഷ്യനാണ് ഇദ്ദേഹം.. ഈ അടുത്ത് തന്നെ പൂക്കാലത്തിലൂടെ ഞെട്ടിച്ച ആളാണ്.. ഇപ്പോ നെയ്മറിലും കിടിലൻ പ്രകടനമാണ് പുള്ളി കാഴ്ച വച്ചിരിക്കുന്നത്.ഇരുപത്തിനാല് മണിക്കൂറും വെള്ളമടിച്ച് നടക്കുന്ന ഒരു രസികൻ കഥാപാത്രമാണ് നെയ്മറിലെ ചാക്കോള. ചാക്കോളക്ക് കുട്ടിക്കാലം മുതലേയുള്ള ഉറ്റ സുഹൃത്താണ് സഹദേവൻ.ഒരു പ്രത്യേക സംഭവത്തെ തുടർന്ന് തമ്മിൽ പിണങ്ങിയവരാണ് ചാക്കോളയും സഹദേവനും. പിണങ്ങിയിരിക്കുകയാണേലും ഇരുവർക്കും തമ്മിൽ സ്നേഹമുണ്ട്. തമ്മിൽ പാരവയ്ക്കുന്നതും പിണക്കം പ്രകടിപ്പിക്കുന്നതുമൊക്കെ തീർത്തും രസകരമായിട്ടാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. രണ്ടാം പകുതിയിൽ ഒരു പ്രത്യേക സന്ദർഭത്തിൽ ഇരുവരും ഒന്നികുന്നത് കണ്ടപ്പോൾ ശെരിക്കും രോമാഞ്ചമുണ്ടായി.ആക്ഷൻ സീനുകളിലും കോമഡിയിലുമൊക്കെയുള്ള വിജയരാഖവന്റെ പെർഫെക്ഷൻ എടുത്തു പറഞ്ഞെ മതിയാവൂ.ഞാൻ അടിവരയിട്ടു പറയുന്നു.. മലയാളത്തിലെ ഏറ്റവും അണ്ടർ റേറ്റഡ് ആയ നടന്മാരിൽ ഒരാൾ തന്നെയാണ് വിജയരാഘവൻ. വേണ്ടരീതിയിൽ ഉപയോഗിച്ചാൽ തിലകൻ സാറിന്റെയൊക്കെ റേഞ്ചിലേക്ക് ഉയരാൻ കഴിവുള്ള നടൻ .

Leave a Reply
You May Also Like

മലയാളത്തിൽ തിരക്ക് കുറഞ്ഞപ്പോൾ തമിഴിലെ ഗ്ലാമർ ഓഫറുകൾ സ്വീകരിക്കേണ്ടിവന്ന മിനു കുര്യൻ എന്ന മിനു മുനീർ

Moidu Pilakkandy മിനു മുനീർ എന്ന മിനു കുര്യൻ. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത് ജയസൂര്യ നായകനായി…

ഒരിക്കലും തീരാത്ത യുദ്ധത്തിൽ കുടുങ്ങിയ മൂന്ന് ബാല്യകാല സുഹൃത്തുക്കളുടെ കഥ

Prasanth Prabha Sarangadharan ത്രികോണ പ്രണയവും പരസ്പരമുള്ള സ്നേഹവും വിശ്വാസവഞ്ചനയും പലസ്തീന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളും…

രാഷ്ട്രീയത്തിൽ ഇറങ്ങാൻ വിജയ് കളം അറിഞ്ഞു കളിക്കുകയാണോ ?

നടൻ വിജയ് ഉടൻ രാഷ്ട്രീയത്തിലിറങ്ങുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിനുള്ള ഒരുക്കങ്ങൾ ഇപ്പോഴും തകൃതിയായി തുടരുകയാണ്. വിജയുടെ…

അമ്മയുടെ 29 മതു വാർഷിക പൊതുയോഗം, ചിത്രങ്ങൾ

അമ്മയുടെ ( അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് ) 29 തു വാർഷിക പൊതുയോഗം…