അന്യൻ്റെ അനുഭവം തരും കോബ്ര – വിക്രം

അയ്മനം സാജൻ

തമിഴിൽ നിർമ്മിച്ചു വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി ആഗസ്റ്റ് 31ന് ലോകമെമ്പാടും ഒരേ ദിവസം റിലീസ് ചെയ്യുന്ന കോബ്ര എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് വിക്രം കൊച്ചിയിൽ എത്തിയത്. വളരെ കഷ്ടപ്പെട്ട് വർക്ക്‌ ചെയ്ത സിനിമയാണ് കോബ്ര. അത്പോലെ തന്നെ ഒരുപാട് എൻജോയ് ചെയ്തു വർക്ക്‌ ചെയ്ത സിനിമയും കൂടിയാണ് കോബ്രയെന്ന് വിക്രം പറഞ്ഞു. എറണാകുളത്ത് സെൻട്രൽ സ്ക്വയർ മാളിൽ നടന്ന പത്ര സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിക്രം.

കോബ്ര ഒരു സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ മൂവിയാണ്. അന്യൻ സിനിമയിൽ കണ്ടതിനേക്കാൾ കൂടുതൽ ഫീൽ തരുന്ന സിനിമയായിരിക്കും കോബ്ര.ഈ സിനിമയിൽ പല ഗെറ്റപ്പുകളിൽ ഞാൻ അഭിനയിക്കുന്നുണ്ട്. ഇതിന് മുമ്പും ഇങ്ങനെ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇത് വേറൊരു രീതിയിലുള്ള സംഭവമാണ്.ഒരു സിനിമയിൽ ഏറ്റവും കൂടുതൽ ഗെറ്റപ്പുകളിൽ അഭിനയിച്ചിട്ടുള്ളത് കമൽ സാറാണ്. അതുകൊണ്ട് കമൽ സാറുമായി എന്നെ താരതമ്യം ചെയ്യരുത്.ആരുമായും എന്നെ താരതമ്യം ചെയ്യരുത്. കോബ്രയിൽ ഗെറ്റപ്പ് ചേഞ്ച് ഉള്ളതുകൊണ്ട് സ്പെഷ്യൽ മേക്കപ്പ് മാനെ വരുത്തിയാണ് ചെയ്തത്. ഓരോ ഗെറ്റപ്പ് ചെയ്ഞ്ചിനും അഞ്ചുമണിക്കൂർ സമയം വേണം മേക്കപ്പ് ചെയ്തെടുക്കാൻ.

ഒരു സിനിമയുടെ കഥ കേട്ടു. അതിലെ കഥാപാത്രത്തെ ചെയ്യാൻ തീരുമാനിക്കുമ്പോൾ ഒരുപാട് വെല്ലുവിളികൾ ഉണ്ടാകും. ആ വെല്ലുവിളികളെ എൻജോയ് ചെയ്യാൻ നമുക്ക് പറ്റണം. അങ്ങനെയുള്ള കഥകളും കഥാപാത്രങ്ങളെയുമാണ് ഞാൻ അന്വേഷിക്കുന്നത് . ഒരു നടൻ എന്ന നിലയിൽ ഡിഫറെന്റ് വേഷങ്ങൾ ചെയ്യാൻ പറ്റണമെന്നും വളരെയധികം കഷ്ടപ്പെട്ട് ചെയ്ത സിനിമകൾ പരാജയപ്പെടുമ്പോൾ വേദന തോന്നാറുണ്ടെന്നും വിക്രം പറഞ്ഞു.

അജയ് ജ്ഞാന മുത്തു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ വിക്രമിന്റെ ജോഡിയായി അഭിനയിക്കുന്നത് ശ്രീനിധി ഷെട്ടിയാണ്. പ്രശസ്ത ക്രിക്കറ്റ് പ്ലെയർ ഇർഫാൻ പത്താനാണ് സിനിമയിലെ മറ്റൊരു പ്രധാന നടൻ. മലയാളത്തിൽ നിന്ന് റോഷൻ മാത്യു, മിയ എന്നിവരും അഭിനയിക്കുന്നുണ്ട്.
ലളിത് കുമാറും ഉദയനിധി സ്റ്റാലിനും ചേർന്ന് ഒരുക്കുന്ന സിനിമയുടെ പകുതിയോളം ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് റഷ്യയിലാണ്.

Leave a Reply
You May Also Like

‘മായാനദി’യിലെ മാത്തനും ‘ഡിയർ ഫ്രണ്ടി’ലെ വിനോദും

Al Shahid മായാനദിയിലെ മാത്തന്റെ ചില സ്വഭാവങ്ങൾ അല്ലെങ്കിൽ സമാനതകൾ ഡിയർ ഫ്രണ്ടിലെ ടോവിനോ ചെയ്ത…

ഒരിക്കൽ നിങ്ങളെന്ന നടന്റെ പ്രതിഭ തിരിച്ചറിയുമ്പോൾ, തിരിച്ചറിവിന്റെ ആ കുറ്റബോധകാലത്തു പ്രേക്ഷകർ കയ്യടികളുടെ പൂക്കളുമായി നിങ്ങളെ തേടിവരും

Sanal Kumar Padmanabhan അസാധ്യ പ്രതിഭാശാലിയായിരുന്നിട്ടും, സച്ചിൻ ടെൻഡുൽകർ എന്ന അമാനുഷീകന്റെ സമകാലീകൻ ആയതു കൊണ്ടു…

മണിക്കൂറിന് 13 ലക്ഷം; മീനയെക്കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തി സിനിമാതാരം രംഗനാഥൻ !

നടൻ ശിവാജി ഗണേശൻ്റെ നെഞ്ചങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് മീനയുടെ അരങ്ങേറ്റം. ഇതിനെ തുടർന്ന് ശിവാജി…

ഭീതിയുടെയും പോരാട്ടത്തിന്റെയും, അതിജീവനത്തിന്റയും കഥ, ‘കോൺക്രീറ്റ് ഉട്ടോപ്യ ‘

കോൺക്രീറ്റ് ഉട്ടോപ്യ , 2023-ൽ പുറത്തിറങ്ങിയ ദക്ഷിണ കൊറിയൻ ഡിസാസ്റ്റർ – ത്രില്ലർ ചിത്രമാണ് ഉം…