വിക്രം – താങ്കൾക്ക് സത്യത്തിൽ എന്താണ് സംഭവിക്കുന്നത് ?
Krishna Sankar
ഇദ്ദേഹത്തിന് എന്താണ് സംഭവിക്കുന്നത് എന്ന് സത്യം പറഞാൽ മനസ്സിലാവുന്നില്ല.. തമിഴ് ഇൻഡസ്ട്രിയിലെ ഏറ്റവും ഭംഗിയും കഴിവുമുള്ള നടന്മാരിൽ ഒരാളും ഏറ്റവും ഡെഡിക്കേഷൻ ഉള്ള നടനും ആയിട്ട് കൂടി കരിയർ ഗ്രാഫ് എടുത്ത് നോക്കിയാൽ ഇന്നത്തെ അവസ്ഥ വളരെ ദയനീയം എന്ന് തന്നെ വേണം പറയാൻ.

ഒരു സോളോ ഹിറ്റ് കൊടുത്തിട്ടും ഒരു തരംഗം സൃഷ്ടിച്ചിട്ടും കാലങ്ങളായി. പക്ഷേ നല്ല ഹൈപിൽ ഒരു നല്ല സംവിധായകൻ്റെ കൂടെ ഒരു സിനിമ വന്നാൽ നല്ല ഓപ്പനിങ് ഉണ്ടാക്കാൻ കെൽപ്പുള്ള ഒരു സ്റ്റാർ വാല്യൂ അദ്ദേഹത്തിന് ഇന്നും തമിഴ്നാട്ടിലും കേരളത്തിലും ഉണ്ടെന്ന് ഐ റിലീസ് തെളിയിച്ചതാണ്.

കഥ നല്ലതാണെങ്കിൽ ഒരുപക്ഷേ ഒരു ബോക്സ് ഓഫീസ് റെക്കോർഡ് സൃഷ്ടിക്കാനും നല്ല സാധ്യതയും ഉണ്ട്..
പക്ഷേ ഇനി വരാൻ ഉള്ളത് മൾടിസ്റ്റാർ പടമായ പൊന്നിയിൻ സെൽവൻ 2 , ഓഫ്ബീറ്റ് സിനിമ ആണെന്ന് തോന്നിപ്പിക്കുന്ന ‘തങ്കളാൻ’ ഒക്കെ ആണ്. വേറെ ഏതൊക്കെയാണ് ലൈൻ ആപ്പിൽ ഉള്ള സിനിമകൾ എന്ന് പോലും ഒരു അറിവില്ല.

ഇത്രയും നല്ല ഒരു ടാലൻ്റ് ഇങ്ങനെ പോവുന്നത് ആരാധകർക്ക് നല്ല വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.
സ്വയം അപ്ഡേറ്റ് ആയി നല്ല കഥകൾ തിരഞ്ഞെടുക്കാനുള്ള ഒരു മനസ്സും നല്ല ഒരു തിരിച്ചു വരവും അദ്ദേഹത്തിന് ഉടൻ തന്നെ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. സ്വന്തം മകനെ രക്ഷിക്കാൻ എന്ന് തുടങ്ങിയോ അന്ന് തൊട്ട് അദ്ദേഹത്തിൻ്റെ വീഴ്ച തുടങ്ങി എന്നാണ് തോന്നുന്നത്.