തമിഴിലെ പ്രഗത്ഭ നടന്മാരാണ് മാധവനും വിക്രവും. ഇവരുടെ അനവധി കഥാപാത്രങ്ങളെയാണ് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ളത്. അങ്ങനെയുള്ളവർ രണ്ടുപേരും ഒന്നിക്കുന്ന സിനിമയിലെ വേഷങ്ങൾ ചർച്ചചെയ്യപെടുന്നത് ആണെങ്കിലോ ? അന്തരിച്ച പ്രശസ്‌ത സംവിധായകൻ സച്ചി സംവിധാനം ചെയ്ത കൾട്ട് ക്ലാസിക്കായ ‘അയ്യപ്പനും കോശിയും’ സിനിമയുടെ തമിഴ് റീമേക്ക് ഒരുങ്ങുന്നതായാണ് സൂചന.അയ്യപ്പനും കോശിയുമായാണ് വിക്രവും മാധവനും അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട്. അയ്യപ്പനായി വിക്രവും കോശിയായി മാധവനും വേഷമിടും എന്നാണു റിപ്പോർട്ടുകൾ. വിക്രം ഇപ്പോൾ രഞ്ജിത്ത് സംവിധാനം ചെയുന്ന, കോളർ ഗോൾഡ് ഫീൽഡിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന തങ്കലാൻ സിനിമയിൽ അഭിനയിക്കുകയാണ്. മാധവന്റേതായി ഒടുവിൽ പുറത്തുവന്ന ചിത്രം നമ്പി നാരായണന്റെ കഥപറയുന്ന റോക്കറ്റ്ട്രീ ആണ്.

Leave a Reply
You May Also Like

‘സാറ്റർഡേ നൈറ്റ്’ പ്രൊമോഷൻ, സാനിയയുടെ ത്രസിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്

റോഷൻ ആൻഡ്രൂസിന്‍റെ ആദ്യത്തെ ഹ്യൂമർ ജേണറിലുള്ള ചിത്രം ആണ് റിലീസ് ആകാനിരിക്കുന്ന ‘സാറ്റർഡേ നൈറ്റ്’ ,…

വ്യക്തി ജീവിതത്തിൽ ഇടി വീണു! വിവാഹിതയാകാൻ പോകുന്ന വരലക്ഷ്മി ശരത്കുമാർ കരിയർ വിടുന്നു !

അടുത്തിടെ ഒരു അഭിമുഖത്തിൽ, ഉടൻ വിവാഹിതയാകാൻ പോകുന്ന നടി വരലക്ഷ്മി ശരത്കുമാർ, തൻ്റെ സിനിമാ ജീവിതത്തിലും…

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

മലയാളിക്ക് പരിചിതയായ അഭിനേത്രിയും അവതാരകയും ഒക്കെയാണ് അശ്വതി ശ്രീകാന്ത്. താരം സോഷ്യൽ മീഡിയയിൽ സജീവവുമാണ്. ഇപ്പോൾ…

6 ഹവേഴ്സ് – സസ്പെൻസ് ത്രില്ലർ ചിത്രം, ടീസർ ടൊവിനൊ തോമസ് റിലീസ് ചെയ്തു

6 ഹവേഴ്സ് – സസ്പെൻസ് ത്രില്ലർ ചിത്രം, ടീസർ ടൊവിനൊ തോമസ് റിലീസ് ചെയ്തു പി.ആർ.ഒ-…