വിക്രമിനു ലഭിച്ച ഗംഭീര വിജയത്തിൽ മലയാളികളോട് നന്ദി പറഞ്ഞ് വിഡിയോ സന്ദേശം കമൽഹാസൻ പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെ കമലിനും ചിത്രത്തിനും ആശംസകൾ പറഞ്ഞുകൊണ്ട് നിർമാതാവ് ആന്റോ ജോസഫ് . ആന്റോ ജോസഫിന്റെ വാക്കുകൾ ഇങ്ങനെ

“ശ്രീ.കമല്‍ഹാസന്‍ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ നമ്മള്‍ മലയാളികള്‍ക്ക് അഭിമാനമേകുന്നതാണ്. ‘ഭാഷ ഏതായാലും നല്ല സിനിമകള്‍ എല്ലായ്‌പ്പോഴും മലയാളികള്‍ നെഞ്ചിലേറ്റുന്നു’എന്ന അദ്ദേഹത്തിന്റെ ആദ്യവാചകം കേള്‍ക്കുമ്പോള്‍ ഒരു സിനിമാകൊട്ടകയിലെന്നോണം ചൂളം കുത്താനും കയ്യടിക്കാനും

Anto Joseph
Anto Joseph

തോന്നിപ്പോകുന്നു. യഥാര്‍ഥത്തില്‍ നമ്മള്‍ കമല്‍സാറിനാണ് നന്ദി പറയേണ്ടത്. ഒരുകാലത്ത് നമ്മെ ത്രസിപ്പിച്ച കമല്‍യുഗത്തിന്റെ പുന:രാരംഭമാണ് ‘വിക്രം’. ഉലകം മുഴുവന്‍ വീണ്ടും നിറഞ്ഞുപരക്കുകയാണ് ഈ നായകന്‍. ഞങ്ങളെ വീണ്ടും കയ്യടിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും രസിപ്പിക്കുകയും ഇന്നലെകളെ തിരികെത്തരികയും ചെയ്തതിന് പ്രിയ കമല്‍സാര്‍… ഹൃദയത്തില്‍ നിന്നുള്ള നന്ദി.”

“ഈ പടപ്പുറപ്പാടില്‍ അദ്ദേഹത്തിനൊപ്പം മലയാളികളായ പ്രതിഭകള്‍ കൂടിയുണ്ട് എന്നതും സന്തോഷം ഇരട്ടിയാക്കുന്നു. ഫഹദ്ഫാസില്‍, ചെമ്പന്‍വിനോദ്, നരേയ്ന്‍, കാളിദാസ് ജയറാം, ഗിരീഷ് ഗംഗാധരന്‍ തുടങ്ങിയ നമ്മുടെ സ്വന്തം ചുണക്കുട്ടന്മാര്‍ കമല്‍സാറിനും ‘വിക്രം’ എന്ന സിനിമയുടെ വലിയ വിജയത്തിനുമൊപ്പം ചേര്‍ന്നുനില്കുന്നതുകാണുമ്പോള്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്നതും സിനിമ എന്ന കലാരൂപം എല്ലാ വ്യത്യാസങ്ങള്‍ക്കും മീതേ തലയുയര്‍ത്തി നില്കുന്നതും തിരിച്ചറിയാം. ‘കൈതി’യും ‘മാസ്റ്ററും’ ‘മാനഗര’വും നമുക്ക് സമ്മാനിച്ച ലോകേഷ് കനകരാജ് ‘വിക്ര’ത്തിലൂടെ വീണ്ടും ഞെട്ടിക്കുന്നു.”

“അയല്‍പക്കത്തെ സംവിധായകപ്രതിഭയ്ക്ക് സല്യൂട്ട്. നമുക്ക് സുപരിചിതനായ വിജയ്‌സേതുപതിയുടെ മികവും ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ മനസില്‍ മായാതെ നില്കും. കമല്‍ സാര്‍ പറയും പോലെ ആ അവസാന മൂന്നുമിനിട്ടില്‍ നിറഞ്ഞാടിയ സൂര്യ ഉയര്‍ത്തിയ ആരവങ്ങള്‍ ഒരു തുടര്‍ച്ചയ്ക്ക് വിരലുകള്‍കൊരുത്ത് കാത്തിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു…’അടുത്തസിനിമയില്‍ ഞങ്ങള്‍ മുഴുവന്‍ സമയവും ഒന്നിച്ചുണ്ടാകും’ എന്ന കമല്‍സാറിന്റെ വാഗ്ദാനം നല്കുന്ന ആവേശം ചെറുതല്ല. ഇനിയും ഇത്തരം കൂട്ടായ്മകളിലൂടെ നല്ലസിനിമകളും വമ്പന്‍ഹിറ്റുകളും സൃഷ്ടിക്കപ്പെടട്ടെ…കമല്‍സാറിനും ‘വിക്രം’സിനിമയുടെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ഒരിക്കല്‍ക്കൂടി ആശംസകളറിയിക്കുന്നു.”.

 

വിക്രമിനു ലഭിച്ച ഗംഭീര വിജയത്തിൽ മലയാളികളോട് നന്ദി പറയുന്ന കമലിന്റെ വിഡിയോ സന്ദേശം

 

**

Leave a Reply
You May Also Like

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവും നഷ്ടംവരുത്തിയ ചിത്രമായി രാധേശ്യാം, നഷ്ടം എത്രയെന്നറിയാമോ ?

ബാഹുബലിക്കും സാഹോയ്ക്കും ശേഷം പ്രഭാസ് നായകനായെത്തിയ ചിത്രമാണ് രാധേശ്യാം. പൂജ ഹെഗ്ഡെ ആണ് നായിക .…

സിനിമാ താരങ്ങളും അവരുടെ ടൈറ്റിലുകളും -1

സിനിമാ താരങ്ങളും അവരുടെ ടൈറ്റിലുകളും : ഭാഗം 1 Bineesh K Achuthan താരാരാധനയുടെ ഭാഗമായി…

“ഞാ​ൻ​ ​ഗ​ർ​ഭി​ണി​യാ​യ​തു​കൊ​ണ്ട് ​ആ​രും​ ​എ​ന്നെ​ ​ചു​മ​ക്കേ​ണ്ട​ ​ആ​വ​ശ്യ​​മി​ല്ല, ഞാനൊരു സ്‌​ത്രീ​യാ​ണ് ​പാ​ഴ്സ​ൽ​ ​അ​ല്ല”, സഹികെട്ട് ആലിയ

ആലിയ ഭട്ട് ഇപ്പോൾ തന്റെ സന്തോഷ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ഗാംഗുഭായി നേടിയ വിജയവും ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ…

മരണത്തിന് പുറകെ നടന്ന ഗന്ധർവ്വൻ

മരണത്തിന് പുറകെ നടന്ന ഗന്ധർവ്വൻ Sanuj Suseelan നിങ്ങളെല്ലാവരെയും പോലെ ഞാനും പത്മരാജന്റെ ഒരു ആരാധകനാണ്.…