അലൗകിക് ദേശായുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘സീത- ദി ഇൻകാർനേഷൻ’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ചിയാൻ വിക്രമും ബോളീവുഡ് നടി കങ്കണ റണൗത്തും ആദ്യമായി ഒന്നിക്കുന്നു. പൊന്നിയിൻ സെൽവനെയും വിക്രമിനെയും അലൗകിക് ദേശായ് വാനോളം പുകഴ്ത്തി. ‘ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഊർജ്ജസ്വലനായ വ്യക്തിയും വിനയാന്വിതനുമാണ് വിക്രം സർ. പൊന്നിയിൻ സെൽവൻ വളരെ മികച്ച ഒരു ചിത്രമാണ്’ എന്നാണ് അലൗകിക് ചിത്രം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചത്.അലൗകിക് ദേശായി വിക്രമുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘സീത- ദി ഇൻകാർനേഷൻ’ എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് കങ്കണ റണൗത് അവതരിപ്പിക്കുന്നത് . വിക്രമിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനാണ്. അതേസമയം ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി വേഷമിടുന്ന എമർജൻസി എന്ന ചിത്രമാണ് ഇപ്പോൾ കങ്കണയുടേതായി അണിയറയിൽ പുരോഗമിക്കുന്നത്. ചിത്രത്തിന്റെ സംവിധാനവും കങ്കണ തന്നെയാണ് നിർവഹിക്കുന്നത്.

**

Leave a Reply
You May Also Like

ചുറ്റുമുള്ളവരിലെ നന്മകൾ ഉൾക്കൊണ്ട് സ്വയം പ്രകാശിക്കുന്ന പാച്ചു തന്നെയാണ് സിനിമയിലെ അത്ഭുതവിളക്ക്

ഛായാ മുഖി (സ്പോയിലർ കൺടെന്റ്സ് ഒന്നുമില്ല ????) പുഷ്-പുൾ വാതിലുകൾ വന്നിട്ട് കാലം കുറേ ആയെങ്കിലും…

“കാവ്യയുടേത് പെൺപക, പൾസർ സുനി ഇതിനിടയിൽ മറ്റു തന്ത്രങ്ങൾ പ്രയോഗിച്ചതാകാം ”

ആക്രമണത്തിനിരയായ നടിയോട് ദിലീപിനല്ല കാവ്യാമാധവനാണ് ഏറ്റവും പകയുണ്ടായിരുന്നത് എന്ന് നിർമ്മാതാവ് ലിബർട്ടി ബഷീർ. പ്രസ്തുത നടിയെ…

ബോളിവുഡിലെ ഏറ്റവും വലിയ ഫ്ലോപ്പ് നടൻ

ബോളിവുഡിലെ ഏറ്റവും വലിയ ഫ്ലോപ്പ് നടൻ: ഈ നടൻ 2009 ൽ ‘ലണ്ടൻ ഡ്രീംസ്’ എന്ന…

ഒറ്റ് സിനിമയിൽ ചാക്കോച്ചൻ മിസ്കാസ്റ്റ് ആണ് എന്ന് പറയുന്നവർ വായിച്ചിരിക്കാൻ

ഒറ്റ് സിനിമ കാണാത്തവർ പോസ്റ്റ്‌ വായിക്കരുത്.. Gladwin Sharun Shaji ഒറ്റ് സിനിമ കണ്ടവരിൽ നിന്ന്…