കമൽ ഹാസൻ സ്വന്തം ബാനർ ആയ രാജ് കമൽ ഇന്റർനാഷനലിന്റെ കീഴിൽ നിർമിക്കുന്ന ‘വിക്രം’ എന്ന സിനിമയിൽ കമലിനൊപ്പം ഫഹദ് ഫാസിലും അഭിനയിക്കുന്നു. ലോകേഷ് കനകരാജ് ആണ് ഈ ബിഗ്ബഡ്ജറ്റ് ചിത്രം സംവിധാനം ചെയുന്നത്. ഇതിന്റെ റിലീസിംഗ് തിയതി മാർച്ച് പതിനാലിന് പ്രഖ്യാപിക്കും. ഒരു മുഴുനീള ആക്ഷൻ ചിത്രമായിരിക്കും വിക്രം. മാനഗരം, കൈദി, മാസ്റ്റർ എന്ന സിനിമകൾക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് വിക്രം. ഈ ചിത്രത്തിൽ വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ചെമ്പൻ വിനോദും കാളിദാസ് ജയറാമും നരേനും ഒക്കെ അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതവും മലയാളിയായ ഗിരീഷ് ഗംഗാധരൻ കാമറയും നിർവഹിക്കുന്നു. എഡിറ്റിങ് ഫിലോമിൻ രാജ് .

കിവി പഴം കൊണ്ടുള്ള ബ്ളൗസുമായി ഉർഫി ജാവേദ്; ഈ വിലകൂടിയ പഴം രുചിച്ചുനോക്കാൻ നമുക്ക് ഭാഗ്യമില്ലെന്ന് ആരാധകർ
കിവി പഴം കൊണ്ടുള്ള ബ്ളൗസുമായി ഉർഫി ജാവേദ്; ഈ വിലകൂടിയ പഴം രുചിച്ചുനോക്കാൻ