ലോകേഷ് കനകരാജ് കമൽ ഹാസനെ നായകനാക്കി സംവിധാനം ചെയ്ത ‘വിക്ര’ത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. ജൂൺ മൂന്നിന് ചിത്രം തിയേറ്ററുകളിൽ എത്തും. ഈ വിവരങ്ങൾ ട്വീറ്റ് ചെയ്തത് കമൽ ഹാസൻ തന്നെയാണ്. താൻ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും കമൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധരുമായി പങ്കുവയ്ക്കുന്നു . മാനഗരം, കൈതി, മാസ്റ്റര്‍ തുടങ്ങിയ സിനിമകൾക്കു ശേഷമാണ് ലോകേഷ് കനകരാജ് വിക്രം ഒരുക്കുന്നത് . ഫഹദ് ഫാസിലും വിജയ് സേതുപതിയും കമലിനൊപ്പം അഭിനയിക്കുന്നു എന്ന വാർത്തകൾ ആണ് ആരാധകരെ ഹരം കൊള്ളിക്കുന്ന മറ്റൊരു സവിശേഷത. കമൽ ഹാസന്റെ സ്വന്തം നിർമ്മാണ കമ്പനിയായ രാജ്കമൽ ഫിലിംസിന്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

എഡിറ്റർ സൈജു ശ്രീധരൻ ചിത്രത്തിൽ മഞ്ജു വാര്യർ നായിക
എഡിറ്റർ സൈജു ശ്രീധരൻ ചിത്രത്തിൽ മഞ്ജു വാര്യർ നായിക അഞ്ചാം പാതിരാ, കുമ്പളങ്ങി