എന്തെങ്കിലുമൊക്കെ വിവാദങ്ങൾ കമൽ സിനിമകൾക്ക് സാധാരണഗതിയിൽ ഉണ്ടാകാറുണ്ട്. ഇത്തവണ വിവാദത്തിൽ പെട്ടിരിക്കുന്നത് കമലിന്റെ ഏറ്റവും പുതിയ സിനിമയായ വിക്രം ആണ്. അതിലെ പത്തല പത്തല എന്ന് തുടങ്ങുന്ന ഗാനത്തിലെ വരികൾ പ്രശ്‌നമാകുന്നത്. എന്തെന്നാൽ അതിലെ വരികൾ കേന്ദ്രസർക്കാരിനെ വിമര്ശിക്കുന്നതാണ് എന്നാണു പ്രധാന ആരോപണം.

 

വരികൾ എഴുതിയതാകട്ടെ കമൽ തന്നെയാണ് എന്നതാണ് ശ്രദ്ധേയം. ഇന്നലെയാണ് ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയത്. കമൽ തന്നെയാണ് പടിയിരിക്കുന്നതും. അതിലെ ചില വരികൾ ആണ് വിവാദമാകുന്നത്. കമലിന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ രാഷ്ട്രീയമാണ് ആ വരികളിൽ ഉള്ളതെന്നാണ് ആരോപണം.

യുട്യൂബിൽ ഇതിനോടകം വലിയ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു ഗാനത്തിന്. പാട്ടിനും കമലിന്റെ നൃത്തത്തിനും വലിയ പ്രശംസകളും കയ്യടികളും ആണ് ലഭിക്കുന്നത്. ഖജനാവിൽ പണമില്ല, നിറയെ രോഗങ്ങൾ വരുന്നു. കേന്ദ്ര സർക്കാർ ഉണ്ടെങ്കിലും തമിഴർക്ക് ഒന്നും കിട്ടുന്നില്ല. താക്കോൽ കള്ളന്റെ കയ്യിലാണെന്നും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്ന് ജോലി ചെയ്താൽ നാട് നന്നാവുമെന്നും പാട്ടിൽ കമൽ എഴുതിയിരിക്കുന്നു.

 

Leave a Reply
You May Also Like

ദക്ഷിണായണം – നാല് സിനിമാലോകങ്ങൾ ചേരുന്ന സാങ്കല്പിക ലോകം

Mathew M George ദക്ഷിണായണം/South Indian Cinematic Universe — (Fan Fiction/Theory Discussion) പറ്റുന്ന…

രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല

രാഘവൻ എന്ന കുടുംബഭാരം മുഴുവൻ ഏറ്റെടുത്ത കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം നൽകി വളർത്തുന്നു…

ചുവപ്പിൽ സുന്ദരിയായി ഐശ്വര്യ ലക്ഷ്മിയുടെ സ്റ്റൈലിഷ് മേക്കോവർ ഫോട്ടോഷൂട്ട് വൈറലാവുന്നു

2014-ൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുതുടങ്ങിയ ഐശ്വര്യ 2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ ആദ്യമായി…

റിലീസിനു ശേഷം ഞാൻ ആ ചിത്രം ഇന്നുവരെ പൂർണമായി കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? സംവിധായകൻ ഭദ്രന്റെ കുറിപ്പ്

മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായ സ്ഫടികം റിലീസ് ചെയ്തിട്ട് 27 വർഷങ്ങൾ പൂർത്തിയായ ദിവസം സംവിധായകൻ…