മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെല്‍വൻ’ ഇന്നലെ ലോകമെമ്പാടും റിലീസ് ചെയ്തിരുന്നു. ചിത്രം മികച്ച കളക്ഷനാണ് നേടുന്നത്. ‘പൊന്നിയിൻ സെല്‍വൻ’ ആദ്യ ദിനം നേടിയത് 39 കോടിയോളമാണ്. . എന്നാൽ പൊന്നിയിൻ സെൽവൻ റിലീസായ ദിവസം തന്നെയാണ് തമിഴ് ചിത്രം വിക്രംവേദയുടെ ഹിന്ദി പതിപ്പും റിലീസ് ആയത്. ഹൃത്വിക് റോഷനും സെയ്‌ഫ് അലി ഖാനുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മൊത്തം 5640 സ്ക്രീനുകളിലായിട്ടാണ് ഹിന്ദി ‘വിക്രം വേദ’ റിലീസ് ചെയ്‍തിരിക്കുന്നത്. ഇന്ത്യയില്‍ 4007 സ്‍ക്രീനുകളിലാണ് ചിത്രത്തിന്റെ റിലീസ്. വിദേശങ്ങളില്‍ 1633 സ്‍ക്രീനുകളിലും. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ടാണ് ചിത്രം റിലീസ് ചെയ്‍തിരിക്കുന്നത്.  എന്നാൽ തമിഴിൽ മികച്ച വിജയം നേടിയ ചിത്രം ഹിന്ദിയിലേക്കെത്തുമ്പോൾ ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ചിത്രത്തിനായില്ല എന്നാണു റിപ്പോർട്ടുകൾ. ബോക്സ് ഓഫീസില്‍ 11.25 – 12.25 കോടി രൂപയാണ് ചിത്രത്തിന് ആദ്യ ദിനം നേടാനായത്.

Leave a Reply
You May Also Like

ക്യൂട്ട് ലുക്കിൽ പാർവതി. സുന്ദരി ആയിട്ടുണ്ട് എന്ന് ആരാധകർ.

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ മുൻപന്തിയിൽ തന്നെയുള്ള താരമാണ് പാർവതി മേനോൻ. താൻ ചെയ്ത കഥാപാത്രങ്ങൾ കൊണ്ടും, സമൂഹത്തിലെ തൻറെ നിലപാടുകൾ കൊണ്ടും മലയാളിമനസ്സിൽ തൻ്റെതായ സ്ഥാനം കണ്ടെത്തുവാൻ പാർവ്വതിക്ക് ആയിട്ടുണ്ട്.

നികിതയുടെ ബികിനി ലുക്ക്‌ കണ്ട് കണ്ണ് തള്ളി ആരാധകർ

ഹിന്ദി ടെലിവിഷനിൽ പ്രവർത്തിക്കുന്ന അഭിനേത്രിയാണ് നികിത ശർമ്മ . 2013-ൽ താനിയെ അവതരിപ്പിക്കുന്ന വിദ സീരിയലിലൂടെയാണ്…

ഇന്നും പുതുമ ചോരാതെ ‘ഇന്നലെ’

ഹോ… എന്തൊരു സിനിമയാണിത്… എന്തൊരു മികച്ച എഴുത്താണിത് Adhil Muhammed 30ലേറെ വർഷങ്ങൾക്ക് മുന്നേ പുറത്തിറങ്ങിയ…

ലൈഫ് ഫുൾ ഓഫ് ലൈഫ്, ഓണത്തിന് തീയേറ്ററിൽ

ലൈഫ് ഫുൾ ഓഫ് ലൈഫ്. ഓണത്തിന് തീയേറ്ററിൽ എസ്.റ്റി.ഡി ഫൈവ് ബി എന്ന ഹിറ്റ് ചിത്രത്തിനു…