ജയ്പൂരിലെ ഈ ഗ്രാമത്തില്‍ എത്തുന്നവരെ “കാണാതാകുന്നു”..!!!

290

01

ജയ്പൂരിലെ കുളധാര ഗ്രാമം. ഒരു 170 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഒരു സംഭവം നടന്നു. ഒരു ദിവസം രാത്രി വെളുത്തപ്പോള്‍ ഈ ഗ്രമത്തിലെ 84 പേരെ കാണാതായി..!!! ഇന്നും അവര്‍ക്ക് എന്താ അന്നു പറ്റിയത് എന്നു ആര്‍ക്കും ഒന്നും അറിയില്ല. അതിനു ശേഷം ആ ഗ്രാമത്തില്‍ ആരും താമസിക്കാറില്ല, അവിടെ എന്തോ പ്രേത ബാധ ഉണ്ട് എന്നു നാട്ടുകാര്‍ വിശ്വസിക്കുന്നു. പണ്ടത്തെ പല കെട്ടിടങ്ങളും തകര്‍ന്നു വീണു എങ്കിലും അന്നു ഉപേക്ഷിക്കപ്പെട്ട പല പുരാതന സാധനങ്ങളും ഇന്നും അവിടെ ഉണ്ട്…

02

ഒരു രാത്രി കൊണ്ട് ഒരു ഗ്രാമത്തിലെ മനുഷ്യര്‍ എങ്ങനെ അപ്രതീക്ഷരായി??? ഉത്തരങ്ങള്‍ അല്ല, ഉഹാപോഹങ്ങള്‍ ഒരുപാട് ഉണ്ട്…പണ്ട് ഈ ഗ്രാമത്തില്‍ താമസിച്ചിരുന്നത് പലിവാല്‍ ബ്രാമണന്മാര്‍ ആയിരുന്നു എന്നും, ഇതിലെ ഒരു ബ്രാഹ്മണന്റെ മകളുടെ അടുത്ത് അന്നു അവിടത്തെ ദിവാന്‍ ആയിരുന്ന സലാം സിംഗ് മോശമായി പെരുമാറി എന്നും അവളെ തന്റെ അടുക്കലേക്ക് അയച്ചിലെങ്കില്‍ തട്ടി കൊണ്ട് പോകും എന്നു ആ ബ്രാഹ്മണനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പക്ഷെ ആ ബ്രഹ്മണന്‍ പേടിച്ചില്ല, അയാള്‍ ആ ഗ്രാമത്തിലെ മറ്റു 84 പേര്‍ക്കൊപ്പം അവിടത്തെ അമ്പലത്തില്‍ അഭയം തേടി, എന്തു വന്നാലും തന്റെ മകളെ സലാം സിങ്ങിനു കൊടുക്കില്ല എന്നു മറ്റു ഗ്രാമവാസികളുടെ പിന്തുണയോടെ അയാള്‍ തീരുമാനിച്ചു. പിന്നീട് ആ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ അവര്‍ ആ ഗ്രാമം വിടാന്‍ തീരുമാനിച്ചു. ഇനി ഒരിക്കലും ആര്‍ക്കും ആ ഗ്രാമത്തില്‍ സുഖമായി താമസിക്കാന്‍ കഴിയില്ല എന്നു ശപിച്ചു കൊണ്ട് അവര്‍ ആ ഗ്രാമം വിട്ടു..!!!

03

ഇനി മറ്റൊരു കഥ  എന്താണെന്ന് വച്ചാല്‍, പണ്ട് ഈ ഗ്രാമം ഭരിച്ചിരുന്നത് ഒരു രാജാവ് ആയിരുന്നു. ഈ രാജാവ് പലിവാല്‍ ബ്രഹ്മണന്‍മാരെ വളരെ അധികം ദ്രോഹിച്ചിരുന്നു.  പലരെയും രാജാവ് കൊന്നൊടുക്കി, ഒടുവില്‍ ആ ദുഷ്ടനായ രാജാവിനെ ഭയന്നു ആ ഗ്രാമവാസികള്‍ ആ ഗ്രാമത്തെ ശപിച്ചു കൊണ്ട് അവിടം വിട്ടു.

04

പിന്നീട് കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇവിടം ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറി. ദിനം പ്രതി ഇവിടെ നൂറു കണക്കിന് ആളുകള്‍ വന്നു പോകുന്നു, ഈ സഞ്ചാരികള്‍ക്ക് എല്ലാം ഇവിടെ എത്തുമ്പോള്‍ ആരൊക്കെയോ തങ്ങളെ നോക്കുന്നതായും തങ്ങളോടു സംസാരിക്കുന്നതായും ഒക്കെ തോന്നാറുണ്ട്. ചിലര്‍ പൊട്ടി ചിരികള്‍ കേള്‍ക്കാറുണ്ട്, ചിലര്‍ക്ക് കുപ്പി വളകള്‍ കിലുങ്ങുന്നത് കേള്‍ക്കാം..ചിലര്‍ക്ക് ചില തേങ്ങലുകള്‍ കേള്‍ക്കാം..അങ്ങനെ ഇവിടെ വരുന്ന സഞ്ചാരികളെ ഇവിടത്തെ പഴയ ഓര്‍മ്മകള്‍ പലതും മാടി വിളിക്കുന്നു. പലിവാല്‍ ബ്രഹ്മണന്മാര്‍ വലിയ പണക്കാര്‍ ആയിരുന്നു എന്ന വിശ്വാസം പലരെയും ഇവിടെ വന്നു സ്വര്‍ണം ഉണ്ടോ എന്നു ഭൂമിയില്‍ കുഴിച്ചു നോക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്, പലരും വന്നു അത് ചെയ്തിട്ടും ഉണ്ട്.

05

ചിലര്‍ എല്ലാ വിശ്വാസങ്ങളെയും മറികടന്നു ഇവിടെ താമസിക്കാന്‍ ശ്രമിച്ചു, പക്ഷെ ആരും ഒരു രാത്രി കടന്നില്ല..രാത്രിയുടെ നിശബ്ദതയില്‍ അവര്‍ എങ്ങോട്ട് മാഞ്ഞു പോയി എന്നു ആര്‍ക്കും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പൂട്ടില്ലാതെ വാതിലുകള്‍ ഉള്ള ആ ഗ്രാമത്തിലെ വീടുകളില്‍ താമസിക്കാന്‍ ശ്രമിച്ച ആളുകള്‍ എവിടെ പോയി മറഞ്ഞു എന്നത് ഒരു ചോദ്യ ചിന്ഹം ആയി ഇന്നും നിലനില്‍ക്കുന്നു.

06

07

08

09