സിനിമയിൽ ഒക്കെ ചില വില്ലൻമാർ ഒരു കണ്ണ് തുണി കൊണ്ട് മറച്ചു വച്ചിരിക്കുന്നത് എന്തിനാണ് ?

അറിവ് തേടുന്ന പാവം പ്രവാസി

????ഇതിനു പുറകിൽ രസകരമായ ഉത്തരങ്ങളും നമ്മൾ മെനഞ്ഞുണ്ടാക്കികണ്ണ് പൊട്ടി ഇരിക്കുവാണെന്നും ,യുദ്ധത്തിലും ഒക്കെ കണ്ണ് നഷ്ടപെട്ടതാണെന്നും ,ശരിയായ ഉന്നം കിട്ടാൻ ആണെന്നും ഒക്കെ എന്നാൽ യഥാർത്ഥത്തിൽ സത്യം അതൊന്നും ആയിരുന്നില്ല. നമ്മൾ ചില സമയം നല്ല വെയിലത്തു നിന്നും ഇരുണ്ട മുറിയിലേക്ക് കയറിയാൽ ‘എന്റെ സാറെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല ‘ അതുപോലുള്ള അനുഭവം ഉണ്ടായിട്ടില്ലേ?

അത് വെളിച്ചം കൂടുതലുള്ള സമയം നമ്മുടെ കണ്ണിലെ”പ്യൂപ്പിൾ” ഭാഗം വളരെ ചെറുതായി ആണ് ഇരിക്കുന്നത് പെട്ടെന്ന് വെളിച്ചം കുറവുണ്ടായാൽ നമുക്ക് ഒന്നും കാണാൻ സാധിക്കില്ലെന്നും” പ്യൂപ്പിൾ ” തനിയെ തുറന്നു വീണ്ടും കാഴ്ചകൾ സുഗമം ആകുന്നു എന്ന് നമുക്ക് അറിയാം അല്ലേ ? ഇതൊക്കെ ഇപ്പോൾ പറയാൻ കാരണം എന്തെന്ന് അല്ലെ ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നത് കാരണം ഉണ്ട് .ഈ കടൽ കൊള്ളക്കാർക്ക് എപ്പോഴും കപ്പലിന്റെ മുകളിലും താഴെ അറക്കുള്ളിലും പോകേണ്ടി വരും ആ സമയം ഇതുപോലുള്ള കാഴ്ചയുടെ പ്രശ്നം ഒഴിവാക്കാൻ വേണ്ടിയാണു അവർ ഒരു കണ്ണ് മറച്ചു വെച്ചിരുന്നത് . അതെ അത് കടൽ കൊള്ളക്കാരുടെ രീതി ആയിരുന്നു മറ്റു വില്ലന്മാർ അത് കടം എടുക്കുക ആയിരുന്നു.

Leave a Reply
You May Also Like

ഇ.എം.ഐ- ജൂൺ 29-ന് പ്രസ് മീറ്റ്:ജൂലൈ 1-ന് തീയേറ്ററിൽ

ഇ.എം.ഐ- ജൂൺ 29-ന് പ്രസ് മീറ്റ്:ജൂലൈ 1-ന് തീയേറ്ററിൽ പി.ആർ.ഒ- അയ്മനം സാജൻ ബാങ്ക് ലോണും,…

മലൈക്കോട്ടൈ വാലിബൻ ആദ്യ നാലുദിനത്തിലെ കളക്ഷൻ ഇങ്ങനെ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘മലയ്ക്കോട്ടൈ വാലിബൻ’ ജനുവരി 25 വ്യാഴാഴ്ച ബിഗ് സ്‌ക്രീനുകളിൽ…

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…

വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനവും തേജസ്സും പകര്‍ന്ന അഭിനയ പ്രതിഭ, രാജന്‍ പി. ദേവ് ന്റെ ഓർമദിനം

ഇന്ന് രാജന്‍ പി. ദേവിന്റെ ഓർമദിനം…. Muhammed Sageer Pandarathil സിനിമ നടന്‍/നാടക നടന്‍/ നാടക…