ഗുജറാത്തിന് വളരെ പണ്ടുകാലം മുതൽക്കു തന്നെ അനവധി സവിശേഷതകൾ ഉണ്ട്, എന്നിട്ടും സംഘികൾക്ക് ഓർമ്മിപ്പിക്കാൻ മുസ്ലിം വംശഹത്യ മാത്രമേ ഉള്ളൂ

129
Vimal Krishnan V R
ഗുജറാത്തിനെ എങ്ങനെ മറക്കും.
1. ഗാന്ധിജി പിറന്ന നാട്.
2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനം (16).
3. ഏറ്റവും കൂടുതൽ കടൽ തീരമുള്ള സംസ്ഥാനം
4. ചെറുതും വലുതുമായി 41 തുറമുഖങ്ങൾ ഗുജറാത്തിലുണ്ട്.
5. ഇന്ത്യയിലെ ആദ്യത്തെ തുറമുഖം. (ഗുജറാത്തിലെ ലോതാൾ, സിന്ധു നദീതട സംസ്കാര കാലത്ത് )
6. ഏഷ്യൻ സിംഹങ്ങളുടെ ലോകത്തിലെ ഒരേ ഒരു സ്വാഭാവിക വാസസ്ഥലമാണ് ഗുജറാത്തിലെ ഗിർ നാഷ്ണൽ പാർക്ക് .
7. ഇന്ത്യയിലെ ആദ്യത്തെ l MAX 3D തിയേറ്റർ ഗുജറാത്തിലാണ്. ( Gujarat Science City)
8. വലുപ്പം കൊണ്ട് അഞ്ചാമത്തെ വലിയ സംസ്ഥാനമാണ്. 1970 വരെ തലസ്ഥാനം അഹമ്മദാബാദ് ആയിരുന്നു.
9. വെരാവലിലെ സോമനാഥ ക്ഷേത്രവും അക്ഷാർന്ധം ക്ഷേത്രവും ചാമ്പനീറിലെ ജമാ മോസ്ക്കും ലക്ഷ്മീ പാലസുമെല്ലാം കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ്.
10. ഗുജറാത്തിയും ഹിന്ദിയും ഭിലിയുമടക്കം ആറ് ഭാഷകൾ സംസാരിക്കുന്നുണ്ട്.
11. വല്ലാഭായ് പട്ടേലും, വിക്രം സാരാഭായും, മൊറാർജി ദേശായിയും, അംബാനിയും ടാറ്റയും അസീം പ്രേംജിയുമൊക്കെ ജനിച്ചത് ഗുജറാത്തിലാണ്.
12. ഗിർവനവും, ആരവല്ലി , സഹ്യാദ്രിമലനിരകളും സബർമതിയും നർമ്മദയുമൊക്കെയുള്ള മനോഹരമായ സ്ഥലമാണ് ഗുജറാത്ത്.
ഇത്രയും സവിശേഷതകളുണ്ടായിട്ടും സംഘികൾക്ക് ഓർമിപ്പിക്കാനും പറയാനും 2002-ൽ അവർ നടത്തിയ മുസ്ലീം വശീയ ഹത്യ മാത്രമേയുള്ളൂ. നിങ്ങൾ എന്തൊരു ദുരന്തമാണെന്റെ സംഘികളേ?

.