ഫൈനൽ കട്ടിങ് കഴിഞ്ഞു സിനിമ കണ്ടപ്പോളാണ് എത്ര വലിയ റിസ്ക്ക് ആണ് മമ്മുക്ക എടുത്തതെന്ന് മനസിലായത്

0
93

Vimal Nair

കയറുപൊട്ടിച്ചോടിയ പോത്തിന് പുറകെ ഓടി സാഹസികമായി ഷൂട്ട് ചെയ്തു കയ്യടി നേടിയ ജെല്ലിക്കെട്ട് എന്ന സിനിമയുടെ ഛായാഗ്രഹണ മികവിനെ പറ്റി നമുക്കറിയാം ,. എന്നാൽ വർഷങ്ങൾക്കു മുൻപ് സാങ്കേതിക വിദ്യയുടെ പരിമിതികളിൽ നിന്നുകൊണ്ട് 70 -80 kmph സ്പീഡിൽ ഓടുന്ന കുതിരകളെ സാഹസികമായി ഷൂട്ട് ചെയ്തു അതിൻറെ എല്ലാ പെർഫെക്ഷനോടും കൂടി സ്ക്രീനിൽ എത്തിച്ച ഒരു സിനിമയുണ്ട് .മലയാള സിനിമയിൽ ഒട്ടും explore ചെയ്യപ്പെടാത്ത ഒരു ജോണർ ആണ് സ്പോർട്സ് .

സ്പോർട്സ് സിനിമകൾ എന്ന പേരിൽ കുറെ എണ്ണം ഇറങ്ങിയിട്ടുണ്ടെങ്കിലും മിക്കതും വികലമായ സൃഷ്ഠികളാണ് , പിന്നെയുള്ളത് ക്യാപ്റ്റൻ , 1983 ഒക്കെ പോലെ സ്ലോ പേസിൽ നീങ്ങുന്ന ഡ്രാമ സിനിമകളും . അതല്ലാതെ ഒരു കായിക ഇനത്തെ കുറിച്ച് നല്ല രീതിയിൽ പഠനങ്ങൾ ഒക്കെ നടത്തി ഒരു നല്ല കായിക മത്സരം കാണുമ്പോൾ കിട്ടുന്ന ആവേശവും ത്രില്ലും ഒക്കെ പ്രേക്ഷകനെ അനുഭവിപ്പിക്കാൻ സാധിക്കുന്ന ലക്ഷണമൊത്ത കൊമേർഷ്യൽ സ്പോർട്സ് സിനിമകൾ , അങ്ങനെ എടുത്ത് പറയാൻ സാധിക്കുന്ന ഒരേ ഒരു സിനിമയെ മലയാളത്തിലുള്ളു . ജാക്ക്പോട്ട് .

കേരളത്തിന് പുറത്തുള്ള ആർക്കെങ്കിലും വേണ്ടി മലയാളത്തിൽ നിന്നൊരു പെർഫെക്റ്റ് കൊമേർഷ്യൽ എന്റെർറ്റൈനെർ suggest ചെയ്യാൻ പറഞ്ഞാൽ ആദ്യം മനസ്സിൽ വരുന്ന പേരുകളിൽ ഒന്നാണ് ജാക്ക്പോട്ട്.ഇതിൽ എടുത്ത് പറയേണ്ട കാര്യം ക്ലൈമാക്സിലെ റേസ് ചെയ്തിരിക്കുന്നത് മമ്മൂക്ക തന്നെയാണ് എന്നതാണ് . ഷൂട്ടിങ് സമയത്തു അപ്പോഴത്തെ ഒരു ത്രില്ലിൽ അത് ചെയ്‌തെങ്കിലും പിന്നീട് ഫൈനൽ കട്ടിങ് കഴിഞ്ഞു സിനിമ കണ്ടപ്പോളാണ് എത്ര വലിയ റിസ്ക്ക് ആണ് എടുത്തത് എന്ന് മമ്മൂക്കയ്ക്കും സംവിധായകനും മനസിലായത് (സംവിധായകൻ ജോമോൻറെ വാക്കുകൾ )