Malayalam Cinema
അധോലോക പശ്ചാത്തലമായ സിനിമകളിൽ നിന്നും കൗരവറിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ മാനുഷിക മുഖമാണ്
1992 ഫെബ്രുവരി 12 നു റീലീസ് ചെയ്ത കൗരവർ പ്രധാന തീയേറ്ററുകളിൽ 100 ദിവസത്തിന് മുകളിൽ പ്രദർശിപ്പിച്ചു… മഹായാനത്തിന്റെ ഗംഭീര വിജയത്തിനും കുട്ടേട്ടന്റെ ശരാശരി വിജയത്തിനും ശേഷം
125 total views

1992 ഫെബ്രുവരി 12 നു റീലീസ് ചെയ്ത കൗരവർ പ്രധാന തീയേറ്ററുകളിൽ 100 ദിവസത്തിന് മുകളിൽ പ്രദർശിപ്പിച്ചു… മഹായാനത്തിന്റെ ഗംഭീര വിജയത്തിനും കുട്ടേട്ടന്റെ ശരാശരി വിജയത്തിനും ശേഷം മമ്മൂക്ക -ലോഹി-ജോഷി കൂട്ടു കെട്ടിന്റെ ശക്തമായ മറ്റൊരു ചിത്രം ……. അന്ന് വരെ കണ്ടതിൽ നിന്നും ലോഹിയുടെ വേറിട്ട രചനാശൈലി … അധോലോക പശ്ചാത്തലത്തിൽ കഥ പറയുന്നുണ്ടങ്കിലും മലയാളത്തിലെ മികച്ച ഗ്യാങ്ങ്സ്റ്റർ സിനിമ ഏതാണന്ന് ചോദിച്ചാൽ സംശയമില്ലാതെ “കൗരവർ ” എന്ന് തന്നെ പറയാം .ഇതിലെ ഗാനങ്ങളെല്ലാം നിത്യഹരിതം .
ലോഹിതദാസിന്റെ കെട്ടുറപ്പുള്ള തിരക്കഥ ഗംഭീരമായി ജോഷി സ്ക്രീനിലേക്ക് പകർത്തി.
മലയാളത്തിലെ അധോലോക പശ്ചാത്തലമായ സിനിമകളിൽ നിന്നും കൗരവറിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ മാനുഷിക മുഖമാണ്. അലിയാർ എന്ന പ്രതികാര ദാഹിയായ കഥാപാത്രത്തെപോലും പ്രേക്ഷകന് ഉൾകൊള്ളാൻ കഴിയുന്നതും അതു കൊണ്ട് തന്നെ.ക്രിമിനൽ എന്ന ലേബലിൽ നിന്നും മുക്തിയാഗ്രഹിക്കുന്ന കഥാപാത്രങ്ങൾ മലയാള സിനിമയിൽ മുഖ്യധാരാ സമൂഹത്തിലേക്ക് തിരിച്ചു വരുന്ന പതിവില്ല….( സാമ്രാജ്യം , അതിരാത്രം , ആര്യൻ, അഭിമന്യു, ….etc) എന്നാൽ ചെയ്ത തെറ്റുകൾക്കു ശിക്ഷ ഏറ്റു വാങ്ങി, പ്രതികാര മോഹം ഉപേക്ഷിച്ചു ആന്റണി പുത്തൻ ജീവിതത്തിലേക്കു പ്രവേശിച്ചുകൊണ്ട് സിനിമ അവസാനിക്കുമ്പോൾ മലയാളത്തിലെ ഗ്യാങ്സ്റ്റർ സിനിമകളിൽ വ്യത്യസ്ഥമായ അധ്യായം ആവുകയാണ് കൗരവർ…
126 total views, 1 views today