കാത്തിരിപ്പിന്റെ തീവ്രതയ്ക്ക് മാറ്റ് കൂട്ടുന്ന, മമ്മൂട്ടിയുടെ വരാനിരിക്കുന്ന കഥാപാത്രങ്ങൾ

59

Vimal Nair

കാത്തിരിപ്പിന്റെ തീവ്രതയ്ക്ക് മാറ്റ് കൂടും മെഗാസ്റ്റാർ മമ്മൂട്ടിയുടെ വരാനിരിക്കുന്ന കഥാപാത്രങ്ങളുടെയും പേര് കേൾക്കുമ്പോൾത്തന്നെ .അതിൽ ചില പ്രൊജക്റ്റുകൾ നോക്കാം..

വൺ: ബോബി – സഞ്ജയ്‌ കൂട്ടുകെട്ടിന്റെ തിരക്കഥയിൽ എത്തുന്ന റിലീസിന് ഒരുങ്ങി നിൽക്കുന്ന മമ്മൂട്ടി ചിത്രമാണ്‌ വൺ. സന്തോഷ്‌ വിശ്വനാഥ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ഒരു പവർഫുൾ കേരള മുഖ്യമന്ത്രിയുടെ വേഷത്തിൽ ആണ്‌ എത്തുന്നത്‌. നിരവധി താരങ്ങൾ അണിനിരക്കുന്ന വൺ, റിലീസിന് മുൻപ് രോമാഞ്ചം കൊള്ളിക്കുന്ന ഡയലോഗുകളുമായി, പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ടീസറുകളിൽ നിന്ന് തന്നെ ഇതൊരു പൊളിറ്റിക്കൽ ത്രില്ലർ ആണെന്നത് വ്യക്തമാണ്. 2019 ഒക്ടോബറിൽ ഷൂട്ടിംഗ്‌ ആരംഭിച്ച വൺ 2021ന്റെ തുടക്കത്തിൽ തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും..👌

☣️ദി പ്രീസ്റ്റ്: പുതുമുഖസംവിധായകൻ ജോഫിൻ ടി ചാക്കോയുടെ അണിയറയിൽ ഒരുങ്ങുന്ന ഈ ത്രില്ലർ മമ്മൂട്ടിച്ചിത്രത്തിൽ മഞ്ജുവാര്യർ, നിഖില വിമൽ, രാച്ചസൻ എന്ന ത്രില്ലർ തമിഴ്സിനിമയിലൂടെ ജനമനസ്സിലടംനേടിയ ബാലതാരം മൊണീക്ക ഉൾപ്പെടെ വൻതാര നിരതന്നെയുണ്ട്. ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിച്ച ഫസ്റ്റ്ലുക്ക്‌ പോസ്റ്ററിൽ മമ്മൂട്ടിയെ വൈദികനായാണ് കാണിച്ചിട്ടുള്ളത്. 2021ൽ The_Priest സിനിമ തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കാം..⚡️

☣️ബിലാൽ: മലയാളത്തിലെ പോപ്പുലര്‍ സൂപ്പര്‍താര സിനിമകളുടെ ഫോര്‍മാറ്റിലേക്ക് പുതിയ ഭാവുകത്വം കൊണ്ടുവന്ന സിനിമ. തീയേറ്ററിലെത്തിയപ്പോള്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വാദനത്തിന് പ്രാപ്യമായില്ലെങ്കിലും പില്‍ക്കാലത്ത് ഒരുതരം കള്‍ട്ട് സ്റ്റാറ്റസ് നേടി. അമല്‍ നീരദിന്‍റെ അരങ്ങേറ്റചിത്രമായ ബിഗ് ബിയുടെ സീക്വലാണ് ബിലാല്‍. സോഷ്യൽ മീഡിയ ഇളക്കിമറിച്ച രണ്ടാംഭാഗം പ്രഖ്യാപനവാർഷികം ആഘോഷിക്കുന്നതിനിടയിൽ നടി മമ്തയുടെ ഇന്റർവ്യൂ കൂടെ പുറത്തായപ്പോൾ കഴിഞ്ഞ ദിവസംങ്ങളിൽ കണ്ടത് ചരിത്രം..🔥 തീയേറ്ററില്‍ കാലത്തിന് മുന്നേ എത്തിയ ബിഗ്ബിയിലെ നായകന്‍ റിയലിസം സ്വീകരിക്കപ്പെടുന്ന കാലത്ത് പുനരവതരിക്കുമ്പോള്‍ എങ്ങനെയുണ്ടാവുമെന്നത് കൗതുകമാണ്. അടുത്ത വര്‍ഷം ബിലാൽ തീയേറ്ററുകളിലെത്തും..👏

☣️സിബിഐ 5: S.N സ്വാമിയുടെ തൂലികയിൽ, K.മധു സംവിധാനം ചെയത ഒന്നാം അദ്ധ്യായം #സിബിഐ_ഡയറിക്കുറിപ്പ് എന്ന ത്രില്ലർ ഗണത്തിന്റെ അഞ്ചാം ഭാഗമാണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന അടുത്ത ചിത്രം. കുറ്റാന്വേഷണത്തിലൂടെ കടന്നുപോകുന്ന ആദ്യനാല് സീരീസുകളും വൻവിജയമായതോടെ പ്രഖ്യാപിച്ച അഞ്ചാം ഭാഗത്തിൽ, ഇതുവരെ മലയാളസിനിമയിൽ പരിചിതമല്ലാത്ത ബാസ്കറ്റ് കില്ലിംഗ് മെത്തേടിലാണ് സ്വാമി തിരക്കഥ ഒരുക്കുന്നത് 😍. 2021ലെ ഓണം റീലിസ് ലക്ഷ്യമാക്കിയാണ് ഷൂട്ടിംഗ് ആരംഭിക്കുക..🔥

☣️അമീർ: അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ത്രില്ലർ സിനിമയാണ് അമീര്‍. ആക്ഷന്‍ ചിത്രമായി ഒരുക്കുന്ന അമീര്‍ നവാഗതനായ വിനോദ് വിജയന്‍ ആണ് സംവിധാനം ചെയ്യുന്നത്. കണ്‍ഫെഷന്‍ ഓഫ് എ ഡോണ്‍ എന്നാണീ ഗ്യാങ്‌സ്റ്റര്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. ഇപ്പോഴുള്ള സിനിമകളുടെ ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞതിന് പിന്നാലെ അമീര്‍ ആരംഭിക്കും…😍

☣️ന്യൂയോർക്ക്: പോക്കിരിരാജ, മധുരരാജ എന്നീ സിനിമകളുടെ വൻ വിജയത്തിന് ശേഷം സംവിധായകന്‍ വൈശാഖ്, മമ്മൂട്ടി എന്നിവര്‍ ഒന്നിക്കുന്ന സിനിമയാണ് ന്യൂയോര്‍ക്ക്. യുജിഎം പ്രൊഡക്ഷന്‍സ് സിനിമ നിര്‍മ്മിക്കുന്നു. നവീൻ ജോണ്‍, ഇറഫെയിം ആണ് തിരക്കഥ ഒരുക്കുന്നത്.അണിയറയിൽനിന്ന് തിരക്കഥ പൂർത്തിയായെന്നുള്ള വാർത്തയ്ക്കൊപ്പം, ന്യൂയോർക്ക് ഒരു ഫാമിലി ആക്ഷന്‍ ത്രില്ലര്‍ സിനിമയാണെന്നും കേൾക്കുന്നു. പൂർണമായും U.S ൽ ചിത്രീകരിക്കാനിരുന്ന ചിത്രം, കൊറോണയെന്ന അപ്രതീക്ഷിതവിപത്ത് കാരണം പ്രതിസന്ധിയിലായിരിക്കെ, 2021ൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയിൽ മാറ്റമില്ലാതെ മുഴുവനായും ഇന്ത്യയിൽത്തന്നെ ഷൂട്ട് ചെയ്ത് ഇവിടെ ഒരു ന്യൂയോർക്ക് റീക്രിയേറ്റ് ചെയ്തെടുക്കാനുള്ള ഒരുക്കത്തിലാണ് വൈശാഖ്..😊

☣️ഗാങ്സ്റ്റർ 2: ആഷിഖ്‌ അബു സംവിധാനത്തിൽ ഒരുങ്ങുന്ന ആക്ഷൻ ചിത്രമാണ്‌ ഗ്യാങ്ങ്സ്റ്റർ 2. വർഷങ്ങൾക്ക്‌ മുമ്പ്‌ പുറത്തിറങ്ങി പരാജയപ്പെട്ട ചിത്രമായിരുന്നു ഗ്യാങ്ങ്സ്റ്റർ. ശ്യാം പുഷ്‌കരന്റെ തിരക്കഥയിലാണ്‌ ചിത്രം ഒരുങ്ങുന്നത്‌. 2021ൽ ആയിരിക്കും ചിത്രം ഷൂട്ടിംഗ്‌ ആരംഭിക്കുക..🥰

☣️അയാം എ ഡിസ്കോ ഡാൻസർ: നാദിർഷയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ്‌ അയാം എ ഡിസ്‌കോ ഡാൻസർ.മൂളിപ്പാട്ട് പോലും പാടാത്ത മമ്മൂട്ടി, തന്നാൽ കഴിയുന്ന രീതിയിൽ മികച്ചതാക്കിയ #ഗാനകന്ധർവ്വനിലെ ഉല്ലാസിനെപ്പോലെ, ഈ സിനിമയും ഒരു മികച്ച എന്റർടൈൻമെന്റ് ആയിരിക്കുമെന്നതിൽ സംശയമില്ല. ആഷിഖ്‌ ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം കോമഡിക്ക്‌ പ്രാധാന്യം നൽകുന്നതാണ്‌. 2021ൽ ആയിരിക്കും റിലീസ്‌..